ഐഎസ്ആര്‍ഒ വീണ്ടും വിജയത്തിന്റെ ഭ്രമണപഥത്തില്‍. ഇന്ന് പുലര്‍ച്ചെ 4.04ന് ഐആര്‍എന്‍എസ്എസ് 11 ഉപഗ്രഹവുമായി പിഎസ്എല്‍വി സി 41 വിജയകരമായി വിക്ഷേപിച്ചു. നാവിഗേഷന്‍ ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 11. ഇന്ത്യ സ്വന്തമായി വികസപ്പിച്ച നാവിഗേഷന്‍ ശൃംഖലയായ നാവിക്കിലേക്കുള്ള ഉപഗ്രഹമാണ് ഇത്. ഈ ശൃംഖലയിലേക്കുള്ള ഉപഗ്രഹത്തിന്റെ കഴിഞ്ഞ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതിനും പുറമെ ജിഎസ്എല്‍വി മാര്‍ക് ടൂ ഉപയോഗിച്ച് വിക്ഷേപിച്ച ജിസാറ്റ് 6A യുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഇതുവരെ ഉപഗ്രഹത്തെ വീണ്ടെടുക്കാന്‍ ഐഎസ്ആര്ഒായ്ക്ക് കഴിഞ്ഞിട്ടില്ല.ഏതായാലും ഇടയ്ക്കിടെ ഉണ്ടാകുന്ന പരാജയങ്ങള്‍ ഐഎസ്ആര്ഒായ്ക്ക് തിരിച്ചടിയാകുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ പൂര്‍ണവിജയം ആശ്വാസമാകുന്നത്. ഉതോടെ നാവിക് നാവിഗേഷന്‍ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ രാജ്യത്തിന് കഴിയും. രണ്ടാംചാന്ദ്രദൗത്യം അടക്കമുള്ള വന്‍ ദൗത്യങ്ങള്‍ ഈ വര്‍ഷം ഐഎസ്ആര്ഒായെ കാത്തിരിക്കുകയാണ്.