Don't Miss
Home / COVER STORY / രണ്ടുലക്ഷത്തിലധികം പേര്‍വരെ കോവിഡ്-19 മൂലം മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ് ; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചകളെന്ന് ട്രംപ്

രണ്ടുലക്ഷത്തിലധികം പേര്‍വരെ കോവിഡ്-19 മൂലം മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ് ; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചകളെന്ന് ട്രംപ്

വാഷിങ്ടണ്‍: വരാനിരിക്കുന്ന രണ്ടാഴ്ചകള്‍ ഏറ്റവും കടുപ്പമേറിയതാകുമെന്ന് അമേരിക്കന്‍‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വേദനാജനകമായ ദിനങ്ങളെ നേരിടാന്‍ ഓരോ അമേരിക്കന്‍ പൗരനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായേക്കാമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറ‌ഞ്ഞു.
കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ 22 ലക്ഷത്തില്‍ അധികമായേക്കാം. കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ ഇത് കുറയ്ക്കാനാകുമെന്നാണ് പ്രത്യാശിക്കുന്നത് എങ്കിലും കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടതുണ്ട്.

ഈസ്റ്ററോടുകൂടി രാജ്യം വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും എന്ന് കഴിഞ്ഞയാഴ്ച പറഞ്ഞ ട്രംപ് ഇപ്പോള്‍ ഏപ്രില്‍ അവസാനം വരെ കാത്തിരിക്കാനാണ് പറയുന്നത്.  ചൈനയിലും ഇറ്റലിയിലുമെല്ലാം വൈറസ് കാര്യമായി ബാധിച്ചപ്പോളും അമേരിക്ക കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്ന ആരോപണം ശരിയല്ല, ഈ തോതില്‍ രാജ്യത്തെ വൈറസ് ബാധിക്കുമെന്ന് ആരും നേരത്തെ കരുതിയിരുന്നില്ല. വൈറസ് അമേരിക്കയില്‍  വ്യാപിച്ച സമയം മുതല്‍ തന്നെ കൃത്യമായ നടപടികള്‍ സ്വീകരിച്ചതായും ട്രംപ് പറ‍ഞ്ഞു.