Don't Miss
Home / COVER STORY / ലോകകപ്പ് ഹോക്കിയില്‍ അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും വിജയം
ലോകകപ്പ് ഹോക്കിയില്‍ സ്‌പെയിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന അര്‍ജന്റീന താരങ്ങള്‍

ലോകകപ്പ് ഹോക്കിയില്‍ അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും വിജയം

ഒഡീഷ: ലോകകപ്പ് ഹോക്കിയില്‍ ഇന്നലെ നടന്ന പൂള്‍ എയിലെ മത്സരങ്ങളില്‍ അര്‍ജന്റീനയും ന്യൂസിലന്‍ഡും ജയിച്ചു. ഇരുവരും ഓരോ ഗോളിന്റെ മാര്‍ജിനിലെ വിജയമാണ് സ്വന്തമാക്കിയത്. അര്‍ജന്റീന സ്‌പെയിന്‍ നേടിയ മൂന്ന് ഗോളുകള്‍ക്കെതിരെ നാല് ഗോളിട്ടുകൊണ്ട് ജയിച്ചപ്പോള്‍ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
അര്‍ജന്റീനയ്ക്കായി മാസില്ലിയും പെയ്ല്ലാറ്റും ഇരട്ട ഗോളുകള്‍ നേടി. സ്‌പെയിനു വേണ്ടി ഗോന്‍സാലെസ് റൊമേവു, റുയിസ് എന്നിവര്‍ ഗോളുകള്‍ നേടി.
ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ റസ്സലും ജെന്നെസും ഗോള്‍ നേടി. ഫ്രാന്‍സിന് വേണ്ടി ചാര്‍ലെറ്റ് ആശ്വാസ ഗോളിട്ടു.