Don't Miss
Home / Author Archives: newsreporter

Author Archives: newsreporter

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പോലീസ് സംഘം നിലവില്‍ വന്നു

ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നപേരില്‍ ഒരു പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐ.ജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല. കേരള പോലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ...

Read More »

രാജസ്ഥാനില്‍ ഗെലോട്ട് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

രണ്ടു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ രാജസ്ഥാന്‍ കടമ്പ കടന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രണ്ടുപേരുടെയും സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചു. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ...

Read More »

രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പമ്പ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം. മതവികാരം വ്രണപ്പെടുത്തുന്നതോ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലോ ഉള്ള പോസ്റ്റുകള്‍ ഇനി ഉണ്ടാകരുതെന്നും കോടതി താക്കീത് ചെയ്തു. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമല്ല ഇപ്പോഴെന്നും അതുകൊണ്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ...

Read More »

ഹര്‍ത്താലിനെയും മറികടന്ന് ഒടിയന്‍ തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തി. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോയോടെയാണ് സിനിമ പ്രദര്‍ശനം തുടങ്ങിയത്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിടും എന്നാണ് കരുതപ്പെടുന്നത്. മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയന്‍ എത്തിയത്. ഏത് ജീവിയായും മാറാന്‍ കഴിവുള്ള ഒടിയന്‍ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും ...

Read More »

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; ട്വിസ്റ്റുകളാല്‍ നിറഞ്ഞ ചര്‍ച്ചകള്‍ ഇങ്ങനെ…

തെരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങിയതുമുതല്‍ മധ്യപ്രദേശിലെ രാഷ്ട്രീയം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ആര്‍ക്ക് ഫലം അനുകൂലം എന്ന് അറിയുന്നതുമുതല്‍ മുഖ്യമന്ത്രി ആരാകും എന്നതുവരെ തികഞ്ഞ ട്വിസ്റ്റ് നിറഞ്ഞ ഒരു രാഷ്ട്രീയ പ്ലോട്ടാണ് മധ്യപ്രദേശില്‍. എന്നാല്‍ അതിനൊക്കെയും വിരാമമിട്ട് കമല്‍നാഥ് മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. മാരത്തോണ്‍ കൂടിക്കാഴ്ച്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കമല്‍നാഥിനെ നിശ്ചയിച്ചത്. തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്ക് ശേഷവും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും ...

Read More »

വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായവരെ മടക്കിയയച്ചു

നെടുമ്പാശേരി: വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായ മൂന്ന് ബംഗ്ലാദേശികളെ നെടുമ്പാശേരിയിലേക്ക് മടക്കിയയച്ചു. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ബംഗ്ലാദേശികളാണ് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളായ സുബ്രു ബറുവ (35),എവി മുഖര്‍ജി (33),അജയ് ചൗധരി (25) എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ...

Read More »

ലോകകപ്പ് ഹോക്കി: ഇന്ത്യ പൊരുതി, ഒടുവില്‍ കീഴടങ്ങി പുറത്തേക്ക്

ഭൂവനേശ്വര്‍: ലോകത്തേറ്റവും കരുത്തരായ ഹോക്കി ടീം നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം വരെ പൊരുതി ഒടുവില്‍ ഇന്ത്യന്‍ ടീം സ്വന്തം നാട്ടിലെ ലോകകപ്പില്‍ നിന്നും ക്വാര്‍ട്ടറില്‍ പുറത്തേക്ക്. നാല് പതിറ്റാണ്ടിന് ശേഷം ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കുമെന്ന പ്രതീതി ജനിപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ 12-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സിന്‍ഡ്‌സിനെ ഞെട്ടിച്ച് ഇന്ത്യ നിറയൊഴിച്ചു. ഈ ...

Read More »

പെര്‍ത്തില്‍ ഇന്ന് രണ്ടാമങ്കം: പരിക്കുമൂലം അശ്വിന്‍ പുറത്ത്; ആത്മവിശ്വാസത്തോടെ കോഹ്‌ലി

പെര്‍ത്ത്: രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലനത്തിനിടെ ഇന്ത്യന്‍ സ്പിന്‍ ബോളര്‍ രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റു. ആദ്യ ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട രോഹിത് ശര്‍മ്മയും പെര്‍ത്തില്‍ കളിക്കാനുണ്ടാവില്ല. ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പ്പം മങ്ങലേല്‍ക്കുന്നുണ്ടെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്താവന ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഇന്നലെ പരിശീലനത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. അപ്രതീക്ഷിതമായ പുറത്താകല്‍ ...

Read More »

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: പ്രമുഖ വിമാനകമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക്പൂര്‍ സ്വദേശി അജയ് (28), ഈസ്റ്റ് ഡല്‍ഹി ആസാദ് നഗര്‍അനീഷ് കുമാര്‍(42), പീതാംപുര സ്വദേശി പ്രശാന്ത് സേത്തി (38) വയസ്സ് എന്നിവരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ജെറ്റ് എയര്‍വെയ്സ്, സ്പൈസ്എയര്‍വെയ്സ് എന്നിവിടങ്ങളില്‍ജോലി വാഗ്ദാനം ...

Read More »

മുഖ്യമന്ത്രി പറഞ്ഞിട്ടും ഒന്നും ശരിയാകുന്നില്ല: സെക്രട്ടറിയേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് ഒന്നരലക്ഷം ഫയലുകള്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം ഇഴയുന്നു. ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ നിര്‍ദ്ദേശിച്ചിട്ടും നടപ്പാകുന്നില്ല. സെക്രട്ടറിയേറ്റില്‍ മാത്രമായി ഏകദേശം ഒന്നരലക്ഷത്തിലധികം ഫയലുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. പ്രതിപക്ഷാംഗം കെ.എസ് ശബരീനാഥ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 2018 ഒക്ടോബര്‍ 31 വരെ സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത് 1,54,781 ...

Read More »