Don't Miss
Home / Main Story

Main Story

ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കുറവില്ല ; ഇതുവരെ എത്തിയത് 32 ലക്ഷം തീര്‍ത്ഥാടകര്‍ ; വരുമാനം 105 കോടി 11 ലക്ഷം രൂപയെന്ന് പദ്മകുമാര്‍

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുണ്ടായി എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് ഈ തീര്‍ത്ഥാടനകാലത്തിന്റെ തുടക്കത്തില്‍ ഭക്തരുടെ വരവ് നേരിയ തോതില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. ഇന്നലെ വരെ ശബരിമലയില്‍ 30 നും 32 ലക്ഷത്തിനും ഇടയില്‍ തീര്‍ത്ഥാടകര്‍ ...

Read More »

ശബരിമലയില്‍ വഴിതടയല്‍; 200 പേര്‍ക്കെതിരെ കേസെടുത്തു

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ വഴിതടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗ, കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദു എന്നിവരെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും ചന്ദ്രനന്ദന്‍ റോഡിലും നടപ്പന്തലിന് മുന്നിലുമായി പ്രതിഷേധക്കാര്‍ തമ്പടിക്കുകയും ശരണംവിളി ആക്രോശവുമായി യുവതികളെ തടയുകയും ചെയ്തിരുന്നു. ...

Read More »

ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പന്തളം കൊട്ടാരം. ആചാര ലംഘനം ഉണ്ടാകരുതെന്ന നിര്‍ദേശം പന്തളം കൊട്ടാരം ദൂതന്‍ മുഖേനെ തന്ത്രിയെ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പന്തളം കൊട്ടാരവും തന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും തുലാമാസ പൂജയ്ക്കും മലകയറായന്‍ യുവതികള്‍ എത്തിയപ്പോള്‍, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നായിരുന്നു ...

Read More »

ഓട്ടോറിക്ഷയ്ക്ക് ഇനി സീറ്റ്‌ബെല്‍റ്റും ഡോറും വേണം; തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രാലയം

സുരക്ഷയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റുബെല്‍റ്റുകളും നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. അടുത്ത ഒക്ടോബര്‍ മുതല്‍ തീരുമാനം നടപ്പിലാക്കും. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30000 ത്തോളം ഓട്ടോ അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 6700 ആളുകളാണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഓട്ടോറിക്ഷകളിലും സീറ്റുബെല്‍റ്റുകളും ...

Read More »

ശബരിമലയില്‍ പ്രതിഷേധം: നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

നിലയ്ക്കൽ: “മനിതി’ സംഘാംഗങ്ങളായ യുവതികൾ ശബരിമല ദർശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ നിലയ്ക്കൽ- പമ്പ കെഎസ്ആർടിസി സർവീസ് താത്കാലികമായി നിർത്തി വച്ചു. സുരക്ഷ കണക്കിലെടുത്താണ് ഇതെന്നാണ് വിവരം. ഇന്ന് ഞായറാഴ്ച ആയതിനാൽ ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും പ്രതിഷേധം കനക്കുകയും തീർഥാടകരുടെ എണ്ണം വർധിക്കുകയും ചെയ്താൽ പോലീസിന് ...

Read More »

സിസ്റ്റർ അമല വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്‍റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു ...

Read More »

ഡി.ജി.പി ജേക്കബ് തോമസിന് മൂന്നാമതും സസ്‌പെന്‍ഷന്‍; ഇത്തവണ ഡ്രഡ്ജര്‍ അഴിമതിയുടെ പേരില്‍

തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ മൂന്നാമതും സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന അന്നുതന്നെ മൂന്നാമത്തെ സസ്പന്‍ഷന്‍ ഉത്തരവിറക്കിയത് പിണറായി സര്‍ക്കാരിന് ജേക്കബ് തോമസിനോടുള്ള അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നു. ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന വിജലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍സന്‍. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതിലെ ...

Read More »

ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി; ഉ​പേ​ന്ദ്ര കു​ശ്വ മ​ഹാ​സ​ഖ്യ​ത്തി​ൽ

ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ ലോ​ക്സ​മ​താ പാ​ർ​ട്ടി (ആ​ർ​എ​ൽ​എ​സ്പി) നേ​താ​വും അ​ടു​ത്തി​ടെ രാ​ജി​വ​ച്ച കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഉ​പേ​ന്ദ്ര കു​ശ്വ​ എ​ൻ​ഡി​എ വി​ട്ട് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നു. ഉ​പേ​ന്ദ്ര കു​ശ്വ​ ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നി​രി​ക്കു​ന്നു. സ​ഖ്യ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യ​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വീ​തം വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​സ​ഖ്യ​ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്ച ...

Read More »

ചാ​മ​രാ​ജ്ന​ഗ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​ത് പ്ര​ധാ​ന പൂ​ജാ​രി

ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ്ന​ഗ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദം ക​ഴി​ച്ച് 15 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്നു പോ​ലീ​സ്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി താ​നാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​തെ​ന്നു പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യി​ലെ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പ്ര​സാ​ദ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ ദൊ​ഡ്ഡ​യ്യ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​സാ​ദ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​വി​ൽ ഇ​യാ​ൾ കീ​ട​നാ​ശി​നി ക​ല​ർ​ത്തു​ക​യാ​യി​രു​ന്നു. സു​ൾ​വാ​ഡി സ്വ​ദേ​ശി​യാ​ണ് ദൊ​ഡ്ഡ​യ്യ. ...

Read More »

യതീഷ് ചന്ദ്ര ധിക്കാരത്തോടെ പെരുമാറി; ലോക്സഭയില്‍ കേന്ദ്രമന്ത്രിയുടെ നോട്ടീസ്

എസ്പി യതീഷ്് ചന്ദ്രയ്ക്കെതിരെ കേന്ദ്രധനസഹമന്ത്രി പൊന്‍രാധാകൃഷ്ണൻ ലോക്സഭയിൽ അവകാശലംഘന നോട്ടീസ് നല്കി.ശബരിമലയിലെ സംഭവങ്ങളുടെ പേരിലാണ് അവകാശലംഘന നോട്ടീസ് നല്കിയത്. ശബരിമലയില്‍ വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നു. എസ് പി ധിക്കാരപരമായി പെരുമാറിയെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നും പരാമര്‍ശത്തിൽ പറയുന്നു. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ല. ശബരിമലയിൽ താന്‍ ദർശനത്തിന് എത്തിയപ്പോൾ വാഹനം തടഞ്ഞ എസ്പി യതീഷ് ചന്ദ്ര തൃപ്തികരമായ മറുപടി നല്‍കിയില്ലന്നും ...

Read More »