Don't Miss
Home / MEDIA (page 2)

MEDIA

കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന കൈരളി: സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിനെ മുച്ചൂടും കളിയാക്കുന്ന കൈരളി പീപ്പിള്‍ പ്രൈംടൈം ചര്‍ച്ച

ഏപ്രില്‍ 29 ഞായറാഴ്ച കൊല്ലത്ത് സമാപിച്ച സി.പി.ഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് സി.പി.എം ഉടമസ്ഥതയിലുള്ള കൈരള പീപ്പിള്‍ ടി.വിയില്‍ പ്രൈം ടൈം ചര്‍ച്ച. ചര്‍ച്ചയില്‍ സി.പി.ഐയെ വളരെ ബോധപൂര്‍വ്വം അവതാരകനും പാനലിസ്റ്റുകളും ചേര്‍ന്ന് ഏകപക്ഷീയമായി വിമര്‍ശിച്ചുവെന്ന് ആക്ഷേപം. സി.പി.എമ്മിന് സി.പി.ഐയോടുള്ള അമര്‍ഷവും വിരോധവും പീപ്പിള്‍ ചാനലിലൂടെ പുറത്തുവിട്ട് ആഹ്ളാദിക്കുകയായിരുന്നു. കണ്‍ഫ്യൂഷന്‍ തീര്‍ന്നോ രാഷ്ട്രീയ അടവ് നയങ്ങള്‍ ...

Read More »

പത്രപ്രവര്‍ത്തക വോളി ടൂര്‍ണമെന്റില്‍ ജയില്‍പുള്ളികളും; നിയമലംഘനത്തിനു നേരെ കണ്ണടച്ച് ജയില്‍വകുപ്പ്, റിമാന്റ് പ്രതികളും ജയില്‍ ടീമില്‍

കണ്ണൂര്‍ : ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ കൊലപാതക കേസിലെ പ്രതികള്‍ പങ്കെടുത്തത് ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപമുയരുന്നു. റിമാന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജയില്‍ ടീമിലുണ്ടായിരുന്നത്. സി.പി.എമ്മുകാരായ റിമാന്‍ഡ് പ്രതികള്‍ക്കു ചട്ടം ലംഘിച്ചു പുറത്തുവിലസാന്‍ അവസരമൊരുക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജയില്‍വകുപ്പ്. കണ്ണൂര്‍ സെന്‍ട്രല്‍ ...

Read More »

മോദിസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുന്നു; കടുത്ത പീഡനമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യന്‍ ഭരണഘടന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മാനിക്കുന്നുവെങ്കിലും ...

Read More »

ഷേണായിയെ ബി.ജെ.പി അവഗണിച്ചു; തികഞ്ഞ നന്ദികേടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്; ബി.ജെ.പി കേരള നേതാക്കളും തിരിഞ്ഞുനോക്കിയില്ല

ഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായിയോട് ബി.ജെ.പി നന്ദികേട് കാണിച്ചുവെന്ന് ആരോപണം ശക്തമാകുന്നു. ബി.ജെ.പിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ഷേണായി. ഷേണായിയുടെ മൃതദേഹം കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ബി.ജെ.പിയുടെ അറിയപ്പെടുന്ന നേതാക്കളോ മന്ത്രിമാരോ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് പരാതി. മലയാളികളായ അള്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ്‌ഗോപി, വി. മുരളീധരന്‍, ...

Read More »

ഗവര്‍ണറുടെ തലോടലില്‍ പ്രതിഷേധം കനത്തു; മാപ്പ് പറഞ്ഞുതടിയൂരി

ചെന്നൈ: വാര്‍ത്താസമ്മേളനത്തിനു ശേഷം മടങ്ങവേ മാധ്യമപ്രവര്‍ത്തകയുടെ കവില്‍ തലോടിയ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞു. മധുര കാമരാജ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മലാ ദേവി. പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വിശദീകരിക്കാനായിരുന്നു ഗവര്‍ണര്‍ പത്രസമ്മേളനം നടത്തിയത്. നിര്‍മ്മല ദേവിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് വിശദീകരിക്കാനായിരുന്നു പത്രസമ്മേളനം. വാര്‍ത്താസമ്മേളനം കഴിഞ്ഞു തിരികെ ...

Read More »

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം . ദ് വീക്ക് മുന്‍ എഡിറ്ററാണ്. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പ്രശസ്ത പത്രപ്രവർത്തകനും കോളമിസ്റ്റുമായിരുന്നു ഷേണായി .ദീർഘകാലം മലയാള മനോരമ ‍ഡൽഹി ബ്യൂറോ ചീഫും പിന്നീട് ദ വീക്ക് വാരികയുടെ എഡിറ്ററുമായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലൂടെ പത്രപ്രവർത്തനരംഗത്ത് വന്ന ഷേണായി ...

Read More »

സ്ത്രീകള്‍ക്കുനേരെയുള്ള അക്രമത്തില്‍ മോദിയുടെ നീണ്ടമൗനം ഞെട്ടിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്; പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ അതിരൂക്ഷമായ മുഖപ്രസംഗം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ പ്രധാനമന്ത്രി മോദിക്ക് ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ അതി രൂക്ഷമായ മുഖപ്രസംഗം. മോദിയുടെ മൗനം പേടിപ്പിക്കുന്നുവെന്നാണ് പത്രത്തിന്റെ വിലയിരുത്തില്‍. വളരെ മികച്ച പ്രാസംഗികനെന്ന് സ്വയം കരുതുന്ന  നരേന്ദ്ര മോദി സ്വന്തം ഭരണകാലത്ത് സ്ത്രീകളും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും തീവ്രദേശീയതയുടെയും വര്‍ഗ്ഗീയശക്തികളുടെയും നിരന്തര ആക്രമണത്തിനിരയാകുമ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഭരണകക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഭാഗമാണ് ...

Read More »

ആര്‍.എസ്.എസ് ശാഖയില്‍ അടിതട പഠിക്കാന്‍ പോയതിന്  അച്ഛന്‍റെ കൈയില്‍ നിന്ന് കിട്ടിയ അടിയുടെ പാടാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ വിഷു കൈനീട്ടമെന്ന് ന്യൂസ് 18 കേരളയിലെ ഗോപീകൃഷ്ണന്‍ മേനോന്‍

വിഷുദിനത്തില്‍ ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്‍െറ ഓര്‍മ്മക്കുറിപ്പ്. ആര്‍.എസ്.എസ് ശാഖയില്‍ അടിതട പഠിക്കാന്‍ പോയതിന്  അച്ഛന്‍റെ കൈയില്‍ നിന്ന് കിട്ടിയ അടിയുടെ പാടാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ വിഷു കൈനീട്ടമെന്ന് ന്യൂസ് 18 കേരളയിലെ ഗോപീകൃഷ്ണന്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം വായിക്കാം… അന്ന് ഞാൻ ഏഴാംക്ലാസിൽ ആയിരുന്നു , കളരി പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ...

Read More »

അടിച്ചു തകര്‍ത്ത് ഡിവില്ലിയേഴ്സും ഡിക്കോക്കും; കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് വിജയം

ബംഗലുരു: ഐ പി എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗലുരുവിന് വിജയം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്സിന്‍റെയും ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെയും ബാറ്റിംഗ് മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് നാലു വിക്കറ്റിന്‍റെ നേട്ടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം പക്ഷേ മികച്ചതായിരുന്നു. ആദ്യ മൂന്ന് ഒാവറില്‍ 31 റണ്‍സാണ് ഒാപ്പണര്‍മാരായ കെ എല്‍ ...

Read More »

അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു; രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യമുന ചര്‍ച്ചയാകുന്നു

ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ? ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ പ്രതികരണം? ചോദ്യങ്ങള്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദ്ദേശായിയുടെ ചോദ്യങ്ങള്‍ വൈറലാകുന്നു. അദ്ദേഹം ടെലിവിഷന്‍ ചര്‍ച്ചാപരിപാടിയില്‍ ഉയര്‍ത്തിയ ചോദ്യമുനകള്‍ ഇങ്ങനെ: ഈ കൊല നടന്നത് ...

Read More »