Don't Miss
Home / MEDIA (page 3)

MEDIA

ഷേണായിയെ ബി.ജെ.പി അവഗണിച്ചു; തികഞ്ഞ നന്ദികേടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്; ബി.ജെ.പി കേരള നേതാക്കളും തിരിഞ്ഞുനോക്കിയില്ല

ഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായിയോട് ബി.ജെ.പി നന്ദികേട് കാണിച്ചുവെന്ന് ആരോപണം ശക്തമാകുന്നു. ബി.ജെ.പിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ഷേണായി. ഷേണായിയുടെ മൃതദേഹം കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ബി.ജെ.പിയുടെ അറിയപ്പെടുന്ന നേതാക്കളോ മന്ത്രിമാരോ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് പരാതി. മലയാളികളായ അള്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ്‌ഗോപി, വി. മുരളീധരന്‍, ...

Read More »

ഗവര്‍ണറുടെ തലോടലില്‍ പ്രതിഷേധം കനത്തു; മാപ്പ് പറഞ്ഞുതടിയൂരി

ചെന്നൈ: വാര്‍ത്താസമ്മേളനത്തിനു ശേഷം മടങ്ങവേ മാധ്യമപ്രവര്‍ത്തകയുടെ കവില്‍ തലോടിയ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞു. മധുര കാമരാജ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മലാ ദേവി. പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വിശദീകരിക്കാനായിരുന്നു ഗവര്‍ണര്‍ പത്രസമ്മേളനം നടത്തിയത്. നിര്‍മ്മല ദേവിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് വിശദീകരിക്കാനായിരുന്നു പത്രസമ്മേളനം. വാര്‍ത്താസമ്മേളനം കഴിഞ്ഞു തിരികെ ...

Read More »

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം . ദ് വീക്ക് മുന്‍ എഡിറ്ററാണ്. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പ്രശസ്ത പത്രപ്രവർത്തകനും കോളമിസ്റ്റുമായിരുന്നു ഷേണായി .ദീർഘകാലം മലയാള മനോരമ ‍ഡൽഹി ബ്യൂറോ ചീഫും പിന്നീട് ദ വീക്ക് വാരികയുടെ എഡിറ്ററുമായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലൂടെ പത്രപ്രവർത്തനരംഗത്ത് വന്ന ഷേണായി ...

Read More »

സ്ത്രീകള്‍ക്കുനേരെയുള്ള അക്രമത്തില്‍ മോദിയുടെ നീണ്ടമൗനം ഞെട്ടിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്; പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ അതിരൂക്ഷമായ മുഖപ്രസംഗം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ പ്രധാനമന്ത്രി മോദിക്ക് ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ അതി രൂക്ഷമായ മുഖപ്രസംഗം. മോദിയുടെ മൗനം പേടിപ്പിക്കുന്നുവെന്നാണ് പത്രത്തിന്റെ വിലയിരുത്തില്‍. വളരെ മികച്ച പ്രാസംഗികനെന്ന് സ്വയം കരുതുന്ന  നരേന്ദ്ര മോദി സ്വന്തം ഭരണകാലത്ത് സ്ത്രീകളും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും തീവ്രദേശീയതയുടെയും വര്‍ഗ്ഗീയശക്തികളുടെയും നിരന്തര ആക്രമണത്തിനിരയാകുമ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഭരണകക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഭാഗമാണ് ...

Read More »

ആര്‍.എസ്.എസ് ശാഖയില്‍ അടിതട പഠിക്കാന്‍ പോയതിന്  അച്ഛന്‍റെ കൈയില്‍ നിന്ന് കിട്ടിയ അടിയുടെ പാടാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ വിഷു കൈനീട്ടമെന്ന് ന്യൂസ് 18 കേരളയിലെ ഗോപീകൃഷ്ണന്‍ മേനോന്‍

വിഷുദിനത്തില്‍ ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്‍െറ ഓര്‍മ്മക്കുറിപ്പ്. ആര്‍.എസ്.എസ് ശാഖയില്‍ അടിതട പഠിക്കാന്‍ പോയതിന്  അച്ഛന്‍റെ കൈയില്‍ നിന്ന് കിട്ടിയ അടിയുടെ പാടാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ വിഷു കൈനീട്ടമെന്ന് ന്യൂസ് 18 കേരളയിലെ ഗോപീകൃഷ്ണന്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം വായിക്കാം… അന്ന് ഞാൻ ഏഴാംക്ലാസിൽ ആയിരുന്നു , കളരി പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ...

Read More »

അടിച്ചു തകര്‍ത്ത് ഡിവില്ലിയേഴ്സും ഡിക്കോക്കും; കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് വിജയം

ബംഗലുരു: ഐ പി എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗലുരുവിന് വിജയം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്സിന്‍റെയും ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെയും ബാറ്റിംഗ് മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് നാലു വിക്കറ്റിന്‍റെ നേട്ടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം പക്ഷേ മികച്ചതായിരുന്നു. ആദ്യ മൂന്ന് ഒാവറില്‍ 31 റണ്‍സാണ് ഒാപ്പണര്‍മാരായ കെ എല്‍ ...

Read More »

അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു; രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യമുന ചര്‍ച്ചയാകുന്നു

ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ? ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കാശ്മീര്‍ താഴ്വരയില്‍ നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ പ്രതികരണം? ചോദ്യങ്ങള്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദ്ദേശായിയുടെ ചോദ്യങ്ങള്‍ വൈറലാകുന്നു. അദ്ദേഹം ടെലിവിഷന്‍ ചര്‍ച്ചാപരിപാടിയില്‍ ഉയര്‍ത്തിയ ചോദ്യമുനകള്‍ ഇങ്ങനെ: ഈ കൊല നടന്നത് ...

Read More »

മീഡിയാറൂമിനെച്ചൊല്ലി ഡല്‍ഹിയില്‍ കലാപം; റസിഡന്റ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരുടെ അടിയന്തര യോഗം വിളിച്ചു; മീഡിയ റൂം അംബാനി ചാനല്‍ കൈയടക്കിയെന്ന് ആക്ഷേപം

ഡല്‍ഹി കേരള ഹൗസില്‍ മീഡിയ റൂം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ റസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേരള ഹൗസിലെ മീഡിയ റൂം ഒരു സ്വകാര്യ ടി.വി ചാനല്‍ അവരുടെ ദില്ലി ബ്യൂറോയാക്കി വെച്ചിരിക്കുകയാണെന്നും മറ്റുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ മീഡിയ റൂം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പരാതി. ഇത് സംബന്ധിച്ച് പലവട്ടം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ...

Read More »

ഇന്ത്യയിലെ ദളിത് പ്രക്ഷോഭത്തെ കുറിച്ചുള്ള ന്യയോര്‍ക്ക് ടൈംസിന്‍റെ ട്വീറ്റ് വിവാദത്തില്‍."ഇപ്പോള്‍ ദളിതരില്‍ പലരും ലക്ഷപ്രഭുക്കളാണ്. പിന്നെ എന്തിനാണവര്‍ പ്രക്ഷോഭത്തിലേക്ക് പോകുന്നത്." ട്വിറ്ററിലെ ഈ വാചകങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസിനെ കുഴപ്പത്തില്‍ ചാടിച്ചത്. ഒട്ടേറെ വായനക്കാര്‍ രോഷാകുലരായാണ് ട്വീറ്റിനോട് പ്രതികരിച്ചത്.

“ഒരു തലമുറ മുന്‍പ് വരെ ദളിതരോടുള്ള തൊട്ടുകൂടായ്മ ഇന്ത്യയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ദളിതരില്‍ പലരും ലക്ഷപ്രഭുക്കളാണ്. പിന്നെ എന്തിനാണവര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്?” ഇങ്ങനെയാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ ട്വീറ്റ്. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ദളിത് പ്രക്ഷോഭം സംബന്ധിച്ച ലേഖനത്തെക്കുറിച്ചുള്ള ട്വീറ്റ് ആണിത്. ഏപ്രില്‍ ആറിന് വന്ന ഈ ട്വീറ്റ് ഇപ്പോള്‍ വിവാദമായി കഴിഞ്ഞു. Just a ...

Read More »

ചൈനീസ് നുഴഞ്ഞുകയറ്റം പ്രതിരോധ മന്ത്രാലയം വരെ: ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍. പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം. അപ്രതീക്ഷിതമായ പിഴവ് മൂലം സുപ്രധാന വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് തുറക്കാനാവില്ല, ദയവായി അല്‍പസമയത്തിനകം നോക്കൂ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഒപ്പം ഹോംപേജില്‍ മുകളില്‍ ചൈനീസ് ലിപികളും തെളിഞ്ഞുകാണാം. ഇതില്‍ നിന്നാണ് സൈറ്റ് ഹാക്ക് ...

Read More »