Don't Miss
Home / NEWS

NEWS

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പോലീസ് സംഘം നിലവില്‍ വന്നു

ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നപേരില്‍ ഒരു പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐ.ജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല. കേരള പോലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ...

Read More »

രാജസ്ഥാനില്‍ ഗെലോട്ട് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

രണ്ടു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ രാജസ്ഥാന്‍ കടമ്പ കടന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രണ്ടുപേരുടെയും സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചു. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ...

Read More »

രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പമ്പ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം. മതവികാരം വ്രണപ്പെടുത്തുന്നതോ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലോ ഉള്ള പോസ്റ്റുകള്‍ ഇനി ഉണ്ടാകരുതെന്നും കോടതി താക്കീത് ചെയ്തു. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമല്ല ഇപ്പോഴെന്നും അതുകൊണ്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ...

Read More »

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; ട്വിസ്റ്റുകളാല്‍ നിറഞ്ഞ ചര്‍ച്ചകള്‍ ഇങ്ങനെ…

തെരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങിയതുമുതല്‍ മധ്യപ്രദേശിലെ രാഷ്ട്രീയം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ആര്‍ക്ക് ഫലം അനുകൂലം എന്ന് അറിയുന്നതുമുതല്‍ മുഖ്യമന്ത്രി ആരാകും എന്നതുവരെ തികഞ്ഞ ട്വിസ്റ്റ് നിറഞ്ഞ ഒരു രാഷ്ട്രീയ പ്ലോട്ടാണ് മധ്യപ്രദേശില്‍. എന്നാല്‍ അതിനൊക്കെയും വിരാമമിട്ട് കമല്‍നാഥ് മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. മാരത്തോണ്‍ കൂടിക്കാഴ്ച്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കമല്‍നാഥിനെ നിശ്ചയിച്ചത്. തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്ക് ശേഷവും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും ...

Read More »

വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായവരെ മടക്കിയയച്ചു

നെടുമ്പാശേരി: വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായ മൂന്ന് ബംഗ്ലാദേശികളെ നെടുമ്പാശേരിയിലേക്ക് മടക്കിയയച്ചു. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ബംഗ്ലാദേശികളാണ് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളായ സുബ്രു ബറുവ (35),എവി മുഖര്‍ജി (33),അജയ് ചൗധരി (25) എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ...

Read More »

പെര്‍ത്തില്‍ ഇന്ന് രണ്ടാമങ്കം: പരിക്കുമൂലം അശ്വിന്‍ പുറത്ത്; ആത്മവിശ്വാസത്തോടെ കോഹ്‌ലി

പെര്‍ത്ത്: രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലനത്തിനിടെ ഇന്ത്യന്‍ സ്പിന്‍ ബോളര്‍ രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റു. ആദ്യ ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട രോഹിത് ശര്‍മ്മയും പെര്‍ത്തില്‍ കളിക്കാനുണ്ടാവില്ല. ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പ്പം മങ്ങലേല്‍ക്കുന്നുണ്ടെങ്കിലും നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്താവന ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഇന്നലെ പരിശീലനത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. അപ്രതീക്ഷിതമായ പുറത്താകല്‍ ...

Read More »

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: പ്രമുഖ വിമാനകമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക്പൂര്‍ സ്വദേശി അജയ് (28), ഈസ്റ്റ് ഡല്‍ഹി ആസാദ് നഗര്‍അനീഷ് കുമാര്‍(42), പീതാംപുര സ്വദേശി പ്രശാന്ത് സേത്തി (38) വയസ്സ് എന്നിവരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ജെറ്റ് എയര്‍വെയ്സ്, സ്പൈസ്എയര്‍വെയ്സ് എന്നിവിടങ്ങളില്‍ജോലി വാഗ്ദാനം ...

Read More »

വൃദ്ധയെ കെട്ടിയിട്ട് സ്വര്‍ണ്ണം കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍

ബാലരാമപുരം: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ മയക്കി കിടത്തി സ്വര്‍ണവും പണവുമായി കടന്ന് വാടകക്കാരായ ദമ്പതികള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടത്തി കടന്നു കളഞ്ഞ ഇവരെ പൊലീസ് പിടികൂടി. നെടുമങ്ങാട് പാലോട് രഞ്ജിത് ഭവനില്‍ രതീഷ്(27), ഭാര്യ മായ (23) എന്നിവരാണ് പിടിയിലായത്. മൂന്ന് മാസത്തോളമായി രത്നം എന്ന വയോധികയുടെ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ രത്നത്തെ ...

Read More »

തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിച്ച ശേഷം പിതാവ് കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം: അബുദാബിയില്‍ കടലില്‍ തിരയില്‍പ്പെട്ട മക്കളെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കൊട്ടാരക്കര സ്വദേശിയായ എസ് ആര്‍ ദിലീപ്കുമാര്‍ (38) ആണ് കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ കുഴഞ്ഞുവീണ് മരിച്ചത്. അബുദബി സിറ്റിക്ക് സമീപം അല്‍ റാഹയിലുള്ള ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും മാതാവും നോക്കിനില്‍ക്കെയായിരുന്നു സംഭവം. രാവിലെ 10.30ന് ആണ് ...

Read More »

കൊലപാതക സമയത്ത് സൈനികന്‍ ഉണ്ടായിരുന്നു; ചോദ്യം ചെയ്യുന്നു

ബുലന്ദ്ഷഹര്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിനെ കൊലപ്പെടുത്തിയ സ്ഥലത്ത് സൈനികന്‍ ജീത്തു എന്ന ജിതേന്ദ്ര മാലികിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. എന്നാല്‍ സൈനികന്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുവോ എന്ന കാര്യം എസ്.എസ്.പി അഭിഷേക് സിങ് വ്യക്തമാക്കിയില്ല. ബുലന്ദ്ഷഹര്‍ കലാപത്തിനിടെ സൈനികന്‍ ജിതേന്ദ്രമാലിക് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ...

Read More »