Don't Miss
Home / NEWS (page 10)

NEWS

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ഭീഷണിയായി വിമതപ്പട; 53 പേരെ പുറത്താക്കി

ഭോപ്പാല്‍: ബിജെപിക്ക് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീഷണിയായി വിമതരുടെ പട. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ പിന്‍മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിമതരായി രംഗത്തുള്ളത് മുന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ളവരാണ്. ബിജെപി നേതൃത്വം ബുധനാഴ്ച വൈകീട്ട് വരെ വിമതരെ പിന്തിരിപ്പിക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തിയിട്ടും ഭൂരിപക്ഷം പേരും ...

Read More »

ഡോ. സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേര്‍ക്ക് ആക്രമണം

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി ഇളയിടത്തിന്റെ കാലടി സര്‍വ്വകലാശാലയിലെ ഓഫീസിന് നേര്‍ക്ക് ആക്രമമുണ്ടായതായി പരാതി ലഭിച്ചു. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. വാതിലിന് മുന്നില്‍ കാവി നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണന ചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സുനില്‍ പി. ഇളയിടത്തിന് നേര്‍ക്ക് വധഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തെ ...

Read More »

ശബരിമല സങ്കീര്‍ണ്ണമായി തുടരുന്നു; സര്‍വ്വകക്ഷിയോഗം പരാജയം

സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേർത്ത സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മുന്നോട്ട് വെച്ച രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ഇതോടെ ...

Read More »

ബന്ധുനിയമനത്തില്‍ ഷംസീറിന് തിരിച്ചടി: ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്‍റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ ഡോ.എം.പി.ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്‍റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നായിരുന്നു ഡോ. ...

Read More »

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഞ്ച് പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: കമ്പ, പാറലടി, പാറക്കല്‍ വീട്ടില്‍ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികളെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ ഇ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. കമ്പ, പാറക്കല്‍ വീട്ടില്‍, റഈസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ഷുഹൈബ് (18), മേപ്പറമ്പ്, പേഴുംകര സ്വദേശി ഷഫീഖ് (24), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് ...

Read More »

മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ്‌

തൃശൂര്‍: മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ ജീവപര്യന്തം തടവിനും 5000 രൂപ പിഴ യൊടുക്കാനും വിധിച്ചു. ഭര്‍ത്താവുമായി വഴക്കിട്ട് 3 മാസം പ്രായമുള്ള ശ്രീഹരി എന്ന ആണ്‍കുഞ്ഞിനെ കിടപ്പുമുറിയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ തെക്കുംകര കുടിലില്‍ വീട്ടില്‍ ശരണ്യ (30) യെയാണ് 4ാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ആര്‍. മധുകുമാര്‍ ...

Read More »

ഡിപ്ലോമ ഇന്‍ ജേര്‍ണലിസം; സീറ്റൊഴിവ്‌

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ ഭവൻസ് കോളജ് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ഡിപ്‌ളോമ ഇൻ ജേർണലിസം കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്‌ളസ്ടു/ പ്രീഡിഗ്രിയാണ്. ഡിസംബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. മാധ്യമ പ്രവർത്തകർക്കും പ്രാദേശിക ലേഖകർക്കുമായി പ്രത്യേക കോൺടാക്ട് ക്ലാസുകളും കോഴ്‌സിനോടനുബന്ധിച്ച് നൽകും. അപേക്ഷാ ഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള കേന്ദ്ര ഓഫീസിൽ നിന്നും ലഭിക്കും. ...

Read More »

ശബരിമല സ്ത്രീപ്രവേശനവിധി പുനഃപരിശോധിക്കും: തുറന്ന കോടതിയിൽ വാദം ജനുവരി 22-ന്

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ‘തുറന്ന കോടതിയിൽ വാദം കേൾക്കും’ എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ ...

Read More »

ദൈവത്തിന്‍റെ വിധി നടപ്പായി….  സമരപ്പന്തലില്‍ പൊട്ടിക്കരഞ്ഞ് സനലിന്റെ ഭാര്യ

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അവര്‍ ഇപ്രകാരം പ്രതികരിച്ചത്. എല്ലാം ദൈവത്തിന്‍റെ വിധിയാണെന്നും അത് നടപ്പിലായെന്നും പറഞ്ഞ വിജി കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിജി ഇന്ന് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹരികുമാര്‍ ആത്മഹത്യ ചെയ്ത ...

Read More »

ശശിയുടെ കാര്യത്തില്‍ മറുപടിയില്ലാതെ ഡി.വൈ.എഫ്.ഐ സമ്മേളനം; വിമര്‍ശനവുമായി പ്രതിനിധികള്‍

കോഴിക്കോട്: പി.കെ ശശിക്കെതിരായ വനിതാ നേതാവിന്‍റെ പരാതിയില്‍ എന്ത് നടപടിയുണ്ടായെന്ന് ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രതിനിധികളുടെ ചോദ്യം. പാലക്കാട്, ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളാണ് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തില്‍ വിഷയം ഉന്നയിച്ചത്. സമ്മേളനത്തില്‍ പി.കെ. ശശി വിഷയം ഉന്നയിക്കുന്നത് രണ്ട് തവണ മാറ്റി വെപ്പിച്ചിരുന്നു. പാലക്കാട്, ആലപ്പുഴ പ്രതിനിധികളോട് പൊതുചര്‍ച്ചയില്‍ ഈ വിഷയമുള്‍പ്പെടുത്തേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. എംഎൽഎക്കെതിരെ പരാതി കൊടുത്ത ...

Read More »