Don't Miss
Home / NEWS (page 133)

NEWS

സെക്രട്ടേറിയറ്റില്‍ ദലിത് പീഡന പരാതി; ഐ.എ.എസുകാരന്‍ എച്ചില്‍ പാത്രം കഴുകിപ്പിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി; പീഡിപ്പിച്ചില്ലെന്ന് ഐ.എ.എസുകാരന്‍.

തിരുവനന്തപുരം: വടക്കേ ഇന്ത്യയിലെ ദലിത് പീഡനത്തെ ചൊല്ലി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുന്നത് പതിവാണ്. പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന് പാര്‍ട്ടിക്കെതിരെയാകുമ്പോള്‍ സമരത്തിന് വീര്യം കൂടും. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ വടക്കേ ഇന്ത്യക്കാരനായ ഐ.എ.എസുകാരന്‍ ദലിത് ഉദ്യോഗസ്ഥനെ പീഡിപ്പിക്കുന്നുവെന്ന പരാതി വന്നിട്ടും പുരോഗമനക്കാര്‍ ആരും മിണ്ടുന്നില്ല. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെയാണ് ...

Read More »

ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്ക് തിരിച്ചടി; അമേരിക്കയ്ക്കെതിരായ പ്രമേയം രക്ഷാസമിതി തളളി; ദൗത്യം വിജയകരമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: സിറിയന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭയിലും റഷ്യയ്ക്ക് തിരിച്ചടി. എമേരിക്കന്‍ ആക്രമണത്തെ അപലപിക്കാനായി റഷ്യ കൊണ്ടു വന്ന പ്രമേയം പരാജയപ്പെട്ടു. പതിനഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും  മാത്രമേ റഷ്യയെ പിന്തുണച്ചുളളൂ. ഡമാസ്കസ്സിലുളള സിറിയുടെ രാസായുധ നിര്‍മാണ കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് അമേരിക്കയുടെ യു എന്‍ അംബാസിഡര്‍ നിക്കി ഹാലെ സഭയില്‍ പ്രസ്താവിച്ചു. സിറിയയുടെ ഭാഗത്തു നിന്ന് രാസായുധ ...

Read More »

സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ശശിതരൂരിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും; കുറ്റപത്രം ഉടന്‍; കുരുക്ക് മുറുക്കി സുബ്രഹ്മണ്യം സ്വാമി

സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ഭര്‍ത്താവ് ശശിതരൂരിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയേക്കും. എന്നാല്‍ ഇതു സംബന്ധിച്ച് ഡല്‍ഹി പോലീസിന്‍റെ ഒൗദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. നാലു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് ദുരൂഹമായ ഒരു സാഹചര്യത്തില്‍ തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. സുനന്ദ പുഷ്കറിന്‍റെ ദുരൂഹമരണത്തെക്കുറിച്ച് ...

Read More »

ഗോപിനാഥന്‍ പിള്ളയുടെ അപകടമരണത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി; ലോറി പിന്തുടരുന്ന ദൃശ്യങ്ങള്‍ പുറത്ത്; ലോറിഡ്രൈവര്‍ കസ്റ്റഡിയില്‍; മകന്റെ കൊലപാതികളെ കണ്ടെത്താന്‍ പോരാടിയ ഒരു അച്ഛന്റെ മരണത്തിന് പിന്നിലെ കാരണം തേടി പ്രത്യേക അന്വേഷണ സംഘം

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവ് ഗോപിനാഥ പിള്ളയുടെ അപകടമരണത്തില്‍ ദുരൂഹതകള്‍ ശക്തിയാര്‍ജ്ജിക്കുന്നു. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഒരാളെ കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാണ് നിയന്ത്രണം വിട്ട് എതിര്‍ പാതയിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് ...

Read More »

ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോം വാര്‍ത്ത കണ്ണുതുറപ്പിച്ചു; ആത്മഹത്യ ചെയ്ത അരുണിന് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കി പോലീസ്; പോലീസ് ആംബുലന്‍സും വിട്ടു നല്‍കി; ന്യൂസ് സ്‌കൂപ്പ് വാര്‍ത്ത കണ്ട് പോലീസ് കമ്മീഷണര്‍ ഇടപെട്ടു

സര്‍വീസിലിരിക്കെ രണ്ടു പോലീസുകാര്‍ ആത്മഹത്യ ചെയ്ത ദിവസമായിരുന്നു ഇന്നലെ. ആദ്യത്തെയാള്‍ പൂന്തുറസ്റ്റേഷനിലെ പ്രസന്നന്‍. രണ്ടാമത്തെ ആള്‍ പൂജപ്പുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഒാഫിസര്‍ അരുണ്‍ . പ്രസന്നന്‍റെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോകാനോ തിരിച്ചു കൊണ്ടുവരാനോ പോലീസ് ആംബുലന്‍സ് പോലും വിട്ടുനല്‍കിയില്ല. സര്‍വീസിലിരിക്കെ മരിക്കുന്ന പോലീസുകാര്‍ക്ക് നല്‍കുന്ന ഫ്യൂണറല്‍ പരേഡ് പോലും നല്‍കിയില്ല. ...

Read More »

തൊഗാഡിയ തോറ്റു; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി

വിശ്വഹിന്ദുപരിഷത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷം പരാജയപ്പെട്ടു. ഹിമാചല്‍ പ്രദേശ് വിഷ്ണു സദാശിവ് ആണ് പുതിയ പ്രസിഡന്‍റ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി തൊഗാഡിയ ആരോപിച്ചു.  വര്‍ഷങ്ങളായി ഈ സ്ഥാനത്ത് തൊഗാഡിയ തുടര്‍ന്നുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. തൊഗാഡിയയെ വി.എച്ച്.പി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോദി സംഘ്പരിവാര്‍ നേതൃത്വത്തോട് പലവട്ടം ആവശ്യപ്പെട്ടിരുന്നതായി ...

Read More »

അതേ അതുതന്നെ ആസിഫ എസ് രാജ്. എന്റെ മോളാണവള്‍”

”പേരിട്ടു; അതേ അതുതന്നെ ആസിഫ എസ് രാജ്. എന്റെ മോളാണവള്‍” തന്റെ കുഞ്ഞിന് ആസിഫയെന്ന് പേരിട്ട മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണിപ്പോള്‍. കുറിപ്പിനൊപ്പം, കുഞ്ഞിന്റെ ചിത്രവും രജിത് പങ്കുവെച്ചിരിന്നു. മാധ്യമപ്രവര്‍ത്തകനായ രജിത്ത് റാം ആണ് തന്റെ രണ്ടുമാസം പ്രായമുള്ള ഇളയകുഞ്ഞിന് ആസിഫയെന്ന് പേര് നല്‍കിയത്. മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ മാധ്യമ പ്രവര്‍ത്തകനാണ് രജിത്ത് റാം. രജിത്തിന്റെ ...

Read More »

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ പെട്രോള്‍ബോംബ് ആക്രമണം;അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. അജ്ഞാത സംഘം ഇവര്‍ താമസിച്ചിരുന്ന വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. അസീസ് മഞ്ജീര(45) ഇദ്ദേഹത്തിന്‍റെ ദക്ഷിണാഫ്രിക്കക്കാരിയായ ഭാര്യ ഗോരി ബിബി മക്കളായ സുബിന(18) മെയ്റുനിസ(14) മുഹമ്മദ് റിസ്വാന്‍(10) എന്നിവരാണ് മരിച്ചത്. 25 വര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ സ്ഥിര താമസക്കാരാണ് ...

Read More »

ട്വിറ്ററിന്‍റെ വിഷുക്കൈനീട്ടം; ഇമോജിക്കണിയൊരുക്കി മൈക്രോബ്ലോഗിങ് സൈറ്റ്

മലയാളിയുടെ വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഇമോജിക്കണിയൊരുക്കി മൈക്രോബ്ലോഗിങ് പ്ലാറ്റ് ഫോമായ ട്വിറ്റര്‍. ഐശ്വര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമായി കൈയ്യില്‍ ദീപനാളമേന്തിയ സ്ത്രീ-പുരുഷന്‍മാരുടെ ചിത്രമാണ് ട്വിറ്റര്‍ ഇമോജിയായി അവതരിപ്പിച്ചിരിക്കുന്നത്. വിഷുപ്രമാണിച്ച് പ്രത്യേകം തയാറാക്കിയ ഈ ഇമോജി ഇന്ന് ഒന്‍പതുമണിമുതല്‍ ഏപ്രില്‍ 15  വരെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വിഷു ഇമോജി ആഘോഷത്തിന് ...

Read More »

വരാപ്പുഴ കൊലപാതകം; നാണക്കേട് മറയ്ക്കാന്‍ സ്ഥലംമാറ്റ നാടകം; 46 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിന്റെ നാണക്കേട് മായ്ക്കാന്‍ സര്‍ക്കാര്‍ പോലീസ് സേനയില്‍ വന്‍ അഴിച്ചുനടത്തുന്നു. ക്രമസമാധാനപാലരംഗത്തുള്ള ഉദ്യോഗസ്ഥരെയാണ് പ്രധാനമായും സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കും വല്യ നാണക്കേട് ഉണ്ടാക്കിയ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ നിന്ന് എങ്ങനെ തടിയൂരണമെന്ന് അറിയാതെ വലയുകയാണ് സി.പി.എമ്മും സര്‍ക്കാരും. പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിയമിച്ച് നഷ്ടപ്പെട്ട ഇമേജ് ...

Read More »