Don't Miss
Home / NEWS (page 2)

NEWS

പശുവിനെ ആര് കൊന്നു എന്നല്ല, മനുഷ്യനെ കൊന്നത് ആരെന്ന് അന്വേഷിക്കൂ; മുഖ്യമന്ത്രി യോഗിയോട് സുബോധിന്റെ മകന്‍

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ സുബോധിന്റെ മകന്‍ അഭിഷേക് സിങ്. പശുവിനെ ആര് കൊന്നു എന്ന് അന്വേഷിച്ച് അവരെ ശിക്ഷിക്കുന്നതാണോ അതോ ഒരു മനുഷ്യ ജീവന്‍ ഇല്ലാതാക്കിയത് ആരാണ് എന്ന് കണ്ടുപിടിക്കുന്നതാണോ പ്രധാനം എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. പശുവിനെ ആര് കൊലപ്പെടുത്തി ...

Read More »

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

തുടർച്ചയായ ആറാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു. മാധ്യമ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഉത്തരവ് പിൻവലിക്കണ മെന്നും അടിയന്തിര പ്രമേയം നോട്ടീസിന് അനുമതി ചോദിച്ച് കെ.സി ജോസഫ് പറഞ്ഞു. എന്നാൽ അടിയന്തിര ...

Read More »

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം

ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികള്‍ എത്തും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ ...

Read More »

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിൽ പെൺകുട്ടിയുടെ അച്ഛൻ അറസ്റ്റിൽ

റശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ അച്ഛൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അച്ഛനടക്കം ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം. മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാംല എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കേസിൽ ...

Read More »

ശ്രീചിത്രന്‍ വഞ്ചിച്ചു; എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

കോട്ടയം: കവിത മോഷണ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്. തനിക്ക് കവിത നല്‍കിയത് ശ്രീചിത്രനാണെന്ന് ദീപ നിശാന്ത് പറഞ്ഞു. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് പറഞ്ഞ് ശ്രീചിത്രന്‍ വഞ്ചിച്ചു. എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചതെന്നും അവര്‍ പറഞ്ഞു. മനുഷ്യന്‍ എത്ര സമര്‍ത്ഥമായാണ് കള്ളംപറയുന്നതെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ...

Read More »

തൃശൂരില്‍ മാംസ വില്‍പ്പനശാലയിലെ ജീവനക്കാരന് കോംഗോ പനിയെന്ന് സംശയം

തൃശൂര്‍: യുഎഇ യില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മുപ്പതു വയസ്സുകാരനില്‍ കോംഗോ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വൈറല്‍ പനിയുടെ അതേ ലക്ഷണങ്ങളാണ് കോംഗോ പനിയ്ക്ക് ഉളളതെന്ന് ആരോഗ്യവകുപ്പു വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നുളള ചെളളില്‍ നിന്നാണ് ഈ പനി പകരുതെന്നും പടരാനുളള സാഹചര്യം കുറവാണെന്നും ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. വിദേശത്ത് ഇറച്ചിവെട്ട ...

Read More »

കോഴിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു

കോഴിക്കോട്: നഗരത്തില്‍ ഇതര ദേശ തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിംഗ് യാദവ്(21) എന്ന ഗോകുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെ ...

Read More »

മിന്നല്‍പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കുടുങ്ങും; സ്വമേധയാ കേസെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ ഒക്ടോബര്‍ 16ന് മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെ നടത്തിയ മുന്നറിയിപ്പില്ലാതെ പണിമുടക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. നടപടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെഎസ്ആര്‍ടിസി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു. പണിമുടക്കില്‍ ഏര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ നടപടി ...

Read More »

ബാങ്ക് ജീവനക്കാരന്റെ മരണം; സി.പി.എം നേതാവിനെതിരെ ആത്മഹത്യാ കുറിപ്പ്

മാനന്തവാടി: ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണം സിപിഎം നേതാവിന്റെ മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്. ഭരണകക്ഷി നേതാവിനെതിരെ രൂക്ഷമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ പൊലീസിന് നല്‍കാതെ കുറിപ്പ് ബന്ധുക്കള്‍ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. നേതാവിനെതിരെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരടക്കമുള്ളവര്‍ വീടിന് നേരെ കല്ലെറിഞ്ഞു. തലപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ...

Read More »

14കാരിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി സഹപാഠിയായ 16കാരന്‍

വോള്‍വര്‍ഹാംപ്ടണ്‍:പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനാറുകാരന്‍ അതിക്രൂരമായി കൊലപ്പെടുത്തി. അതിദാരുണകൊലയില്‍ വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. വിക്ടോറിയ സോകലോവ എന്ന പെണ്‍കുട്ടിയാണ് കൊലചെയ്യപ്പെട്ടത്. വിക്ടോറിയ സോകലോവയുടെ സഹപാഠിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തെ പതിനാറുകാരന്‍ ലേസി ജോ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വോള്‍വര്‍ഹാംപ്ടണിലെ വെസ്റ്റ് പാര്‍ക്കിലെ ബെഞ്ചില്‍ തലയോട്ടി തകര്‍ന്ന നിലയില്‍ ...

Read More »