Don't Miss
Home / NEWS (page 20)

NEWS

ശബരിമല അവകാശം സംബന്ധിച്ച സമര പരിപാടികള്‍ക്കൊരുങ്ങി ആദിവാസികളും ദളിത് പ്രസ്ഥാനങ്ങളും

പത്തനംതിട്ട: ശബരിമല അവകാശം സംബന്ധിച്ച സമര പരിപാടികള്‍ക്കൊരുങ്ങി ആദിവാസികളും ദളിത് പ്രസ്ഥാനങ്ങളും. മലയരയരുടെ അവകാശം സംബന്ധിച്ച കാര്യങ്ങള്‍ പന്തളം കൊട്ടാരം വ്യക്തമാക്കിയതിന് പിന്നാലെയാണ് അവകാശം സംബന്ധിച്ച സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ആദിവാസികളും ദളിത് പ്രസ്ഥാനങ്ങളും തീരുമാനിക്കുന്നത്. ശബരിമലയില്‍ മലയരയന്‍ വിഭാഗത്തിനുണ്ടായിരുന്ന അധികാരം പന്തളം കൊട്ടാരം തട്ടിയെടുക്കുകയായിരുന്നെന്നാണ് ആദിവാസി വിഭാഗം ആരോപിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ആദിവാസി ...

Read More »

ശബരിമല തീര്‍ത്ഥാടനം : 5000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംസ്ഥാന പോലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെ.എസ്.ആര്‍.ടി.സി. സോഫ്ട് വെയറുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിലൂടെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് ...

Read More »

സ്‌കൂള്‍ബസ് കനാലിലേക്ക് മറിഞ്ഞു; കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്‌

വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ബസ് കനാലിലേക്ക് മറിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. തലകീഴായാണ് ബസ് മറിഞ്ഞത്. കുട്ടികളെയും ഗുരുതരമായി പരിക്കേറ്റ് ഡ്രൈവറെയും നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടംതാണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനിബസാണ് രാവിലെ അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെയാണ് അപകടം. Share

Read More »

ശബരിമലയിലെ അക്രമം: അറസ്റ്റ് തുടങ്ങി; കൊച്ചിയില്‍ നിന്ന് രണ്ടുപേര്‍ പിടിയില്‍

പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൃപ്പൂണിത്തുറയിൽ നിന്ന് പിടികൂടി. ഗോവിന്ദ്, ഹരി എന്നിവരാണ് പിടിയിലായത്. ഇവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിൽ ഇരുവരും ഉള്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ കൊച്ചിഭാഗത്തുനിന്നുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.  Share

Read More »

ആദ്യ ആഴ്ചയില്‍ 43 കോടി കളക്ഷനുമായി ‘വട ചെന്നൈ’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ധനുഷ് നായകനായെത്തുന്ന ‘വട ചെന്നൈ’. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല. മികച്ച പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ഇന്ത്യയ്ക്കു പുറമെ വിദേശത്തുനിന്നും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒരാഴ്ചത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രദര്‍ശനം തുടങ്ങി ആദ്യ ആഴ്ചയില്‍ 43 കോടിയാണ് ചിത്രം നേടിയത്. വെട്രിമാരനാണ് ചിത്രത്തിന്റെ ...

Read More »

ഖഷോഗിയുടെ വധം: വിമര്‍ശനമുയര്‍ത്തി അമേരിക്കയും; ഒറ്റപ്പെട്ട് സൗദി അറേബ്യ

വാഷിങ്ടണ്‍: തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ വെച്ച് വധിക്കപ്പെട്ട സൗദി പൗരനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം മൂടിവെച്ച സൗദി ഭരണകൂടത്തിന്റെ നടപടിക്കെതിരെ അതിശക്തമായ വിമര്‍ശനമുയര്‍ത്തി അമേരിക്കയും രംഗത്തെത്തി. കൊലപാതകം മൂടിവെച്ചത് അംഗീകരിക്കാനാകില്ലെന്നും ചരിത്രത്തിലെ മോശം സംഭവമാണിതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ളവര്‍ വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നതെന്നും ട്രമ്പ് ചൂണ്ടിക്കാട്ടി.ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ചും ...

Read More »

കുപ്രസിദ്ധ അമ്പലമോഷ്ടാവ് ഭഗവാന്‍ രമേശ് പിടിയില്‍

പാലക്കാട്: കുപ്രസിദ്ധ അന്തര്‍ജില്ലാ അമ്പലമോഷ്ടാവ് തമിഴ്‌നാട്, ദിണ്ടിഗല്‍, സെമ്പ’ി സ്വദേശി രമേശ് എന്ന ഭഗവാന്‍ രമേശ് (29)നെ വാളയാര്‍ എസ്‌ഐ അന്‍ഷാദും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ഭഗവതി രമേശ്, ഭണ്ഡാര രമേശ് എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു. കഴിഞ്ഞയാഴ്ച വാളയാര്‍, സത്രപ്പടിയിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെയാണ് ...

Read More »

ജേക്കബ് തോമസിന്റെ 50.33 ഏക്കര്‍ ഭൂമി ജപ്തി ചെയ്യുമെന്ന് ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: ബിനാമി പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി സ്വന്തമാക്കിയെന്ന് കാണിച്ച് ഡി.ജി.പി ജേക്കബ് തോമസിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. രാജപാളയത്തുള്ള 50.33 ഏക്കര്‍ ഭൂമി ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളില്‍ നോട്ടീസ് പതിച്ചു.  നേരത്തെ ഭൂമി ജപ്തി ചെയ്യുമെന്ന് കാട്ടി നോട്ടീസ് അയച്ചെങ്കിലും അത് കൈപ്പറ്റാതിരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ...

Read More »

കോഹ്‌ലി: അതിവേഗം പതിനായിരം; മറികടന്നത് സച്ചിന്റെ റെക്കോഡ്

ഹൈദരാബാദ്: പതിനായിരം ക്ലബ്ബില്‍ എത്തുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തിരുത്തിയത് ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ്. 213 ഏകദിനം കളിച്ചിട്ടുള്ള കോഹ്‌ലി 205 ഇന്നിംഗ്‌സുകളില്‍ നിന്നാണ് പതിനായിരം തികച്ചത്. എന്നാല്‍ സച്ചിന്‍ പതിനായിരം രണ്‍സ് തികച്ചത് തന്റെ 259-ാം ഇന്നിംഗ്‌സിലാണ്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഹൈലൈറ്റായത് വിരാട് കോഹ്‌ലിയുടെ ...

Read More »

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ; സാധ്യതാ പഠനത്തിന് അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. സാധ്യതാ പഠനത്തിന് വനംപരിസ്ഥിതി മന്ത്രാലായമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. 55.22 മീറ്ററിലുള്ള അണക്കെട്ടിനുള്ള സാധ്യത കേരളം പരിശോധിക്കും. എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ...

Read More »