Don't Miss
Home / NEWS (page 3)

NEWS

രാജ്യവ്യാപകമായി ഇനി ഏകീകൃത ഡ്രൈവിങ് ലൈസന്‍സുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകും. മെട്രോ, എടിഎം കാര്‍ഡുകള്‍ എന്നിവയിലുള്ളത് പോലുള്ള സംവിധാനമായിരിക്കും ഡ്രൈവിങ് ലൈസന്‍സിലും ഒരു വര്‍ഷത്തിനകം കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.   ഡ്രൈവിങ് ലൈസന്‍സുകളിലും (ഡിഎല്‍), വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലും (ആര്‍.സി) ഗണ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വ്യത്യസ്തമായ ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കി വരുന്നത്. ...

Read More »

ബുധനാഴ്ച സ്കൂൾ അവധി

സംസ്ഥാനത്ത് സ്കൂളുകൾക്ക് ഈ മാസം 17ന് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം പ്രവൃത്തിദിനം എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 16ന് വൈകിട്ട് പുസ്തക പൂജ ആരംഭിക്കുന്നതിനാലാണ് അവധി. Share

Read More »

സി.കെ.ജാനു എന്‍.ഡി.എ വിട്ടു: വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു

സി.കെ.ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ വിട്ടു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് തീരുമാനം. എല്‍.ഡി.എഫും യുഡിഎഫുമായി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തയാറാണെന്നും ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ സഭ നേതൃയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ജാനു. മറ്റൊരു മുന്നണിയിലേയ്ക്കു പോകുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. നിലവില്‍ എല്‍.ഡി.എഫുമായും യു.ഡി.എഫുമായും എന്‍.ഡി.എയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജാനു വ്യക്തമാക്കി. ...

Read More »

BREAKING NEWS: കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ നിയമനടപടിക്ക്‌

ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ നിയമനടപടിക്കൊരുങ്ങുന്നു.  ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും എം.ജെ. അക്ബര്‍ പ്രസ്താവിച്ചു. എന്നാല്‍ വിദേശകാര്യസഹമന്ത്രിസ്ഥാനം രാജിവെക്കുമോ എന്നകാര്യത്തില്‍ വ്യക്തതയായിട്ടില്ല. തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണി ഒരു വർഷം മുന്പാണ് ...

Read More »

ശബരിമലയില്‍ സമവായ ചര്‍ച്ചക്കൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ ചര്‍ച്ചക്കൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പസേവാ സംഘം, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് ചര്‍ച്ച നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശബരിമലയുടെ പേരിലുള്ള ഉയരുന്ന പ്രശ്നങ്ങള്‍ ഇത്തരത്തില്‍ മുമ്പോട്ടുപോകുവാന്‍ പാടില്ല. ഒരു മുന്‍ വിധിയോടും കൂടിയല്ല ഈ യോഗം വിളിക്കുന്നത്. ഈ ...

Read More »

പ്രതിരോധത്തിലാക്കി ഡബ്ല്യു.സി.സി; സിനിമാ സംഘടനകൾ യോഗം ചേർന്നേക്കും

കൊച്ചി: മലയാള സിനിമാ ലോകത്ത് തുറന്ന പോരിന് തുടക്കമിട്ടാണ് കഴിഞ്ഞ ദിവസത്തെ ഡബ്ല്യു.സി.സി വാർത്താസമ്മേളനം അവസാനിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി നടൻ ദിലീപിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം സംഘടന രേഖപ്പെടുത്തിയിരുന്നു. ഇനിയും ഇക്കാര്യത്തിൽ വ്യക്തമായ നടപടി എടുത്തില്ലെങ്കിൽ എ.എം.എം.എക്കെതിരെ കൂടുതൽ ശക്തമായി പ്രതികരിക്കുമെന്ന് തന്നെയാണ് അവർ വ്യക്തമാക്കിയത്. കെട്ടടങ്ങിയെന്ന് കരുതിയ വിവാദങ്ങൾക്കാണ് ഡബ്ല്യു.സി.സി വീണ്ടും ...

Read More »

മുകേഷിനെതിരെ കേസ് എടുക്കാനാവില്ലെന്ന് നിയമോപദേശം

കൊല്ലം: മീ ടു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടനും എംഎല്‍എയുമായി മുകേഷിനെതിരെ കേസ് എടുക്കാനാവില്ലെന്ന് നിയമോപദേശം. കൊല്ലം പോലീസാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. മുകേഷിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്നാണ് കൊല്ലം സിറ്റി പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെസ് ...

Read More »

#metoo: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരബാദ് എഡിറ്റര്‍ രാജിവെച്ചു

ജോലിസ്ഥലത്തുവെച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചതിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരബാദ് റസിഡന്റ് എഡിറ്റര്‍ രാജിവെച്ചു. കെ.ആര്‍. ശ്രീനിവാസാണ് #ാലീേീ വെളിപ്പെടുത്തലില്‍ കുടുങ്ങി രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികആരോപണത്തെതുടര്‍ന്ന് രാജിവെക്കുന്നത് ആദ്യമായാണ്. വൃത്തികെട്ട മെസ്സേജുകളയയ്ക്കുന്നതും അശ്ലീല ആംഗ്യങ്ങളും ചേഷ്ഠകളും കാണിക്കുന്നതും ശരീരഭാഗങ്ങളില്‍ പിടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമെല്ലാം ഇദ്ദേഹത്തിന്റെ വിനോദങ്ങളായിരുന്നു. ഇതെല്ലാം തുറന്നുപറഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരാണ് ...

Read More »

നാന പടേക്കറെയും മറ്റ് മൂന്നുപേരെയും നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് തനുശ്രീ ദത്ത

മുംബൈ: ലൈംഗിക ആരോപണവിധേയനായ നാന പടേക്കറെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് നടി തനുശ്രീദത്ത ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്ന ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടി അപേക്ഷ സമര്‍പ്പിച്ചത്. നാന പടേക്കര്‍ക്കു പുറമേ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നാര്‍കോ, ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധനകള്‍ക്കു ...

Read More »

യു.എസിലെ ഫ്യൂണറല്‍ ഹോമില്‍ 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍

ഡിട്രോയിറ്റ്: അമേരിക്കയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി. ഡിട്രോയിറ്റില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കാന്‍ട്രല്‍ ഫ്യുറണല്‍ ഹോമില്‍ (മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നയിടം) 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവയില്‍ ഒമ്പതെണ്ണം അഴുകിയ നിലയിലാണ്. രണ്ടെണ്ണം ചാപിള്ളകളാണെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച പോലീസിന് ലഭിച്ച ഒരു കത്താണ് മൃതദേഹങ്ങളെ കുറിച്ച് സൂചന കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനോ രക്ഷിതാക്കളെ കണ്ടെത്താനോ ഇതുവരെ ...

Read More »