Don't Miss
Home / NEWS (page 30)

NEWS

#metoo: എം.ജെ അക്ബറിനെതിരെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ആരോപണവുമായി വന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്നാണ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ...

Read More »

കോണ്‍ഗ്രസിനെ ബുത്തുതലം മുതല്‍ ശക്തിപ്പെടുത്തും; പുതിയ ബൂത്ത് കമ്മിറ്റികള്‍ 25ന് മുമ്പ് നിലവില്‍ വരും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊല്ലം: കോണ്‍ഗ്രസ് പാര്‍ട്ടിയെ ബൂത്ത് തലംമുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും സംസ്ഥാനത്തെ 24,000 ത്തിലേറെ ബൂത്തുകളില്‍ പുതിയ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ 25നകം രൂപീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊല്ലം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കി. ബൂത്ത് കമ്മിറ്റികളില്‍ ഒമ്പത് മുതല്‍ 11വരെ ഭാരവാഹികള്‍ ഉണ്ടായിരിക്കും. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉറപ്പുവരുത്തും. മോദിയുടെ ...

Read More »

കൊച്ചിയിലെ ആണ്‍പത്രക്കാരുടെ തനിക്കൊണം കേട്ടറിഞ്ഞു; ഡബ്ല്യു.സി.സി അംഗങ്ങളെ അനാവശ്യചോദ്യങ്ങളാല്‍ ക്രൂശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പരിഹാസം

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി താരസംഘടനയായ എ.എം.എം.എയുടെ ഭാരവാഹികള്‍ക്കെതിരെ നടത്തിയ വാര്‍ത്ത സമ്മേളത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ കൈക്കൊണ്ട സമീപനത്തിനെതിരെ പരിഹാസവും വിമര്‍ശനവും. മലയാള സിനിമ രംഗത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ദുഷ്പ്രവണതകളെ തുറന്നുകാട്ടുകയും താരസംഘടനയുടെ നിലപാടിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനായിരുന്നു വാര്‍ത്താ സമ്മേളനം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരസംഘടനയും അതിന്റെ ഭാരവാഹികളും സ്വീകരിച്ച നിലപാടുകളിലെ പൊളളത്തരങ്ങളും ...

Read More »

താരസംഘടനയില്‍ നിന്നും ദിലീപ‌് രാജിവച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ‌് താരസംഘടനയായ എഎംഎംഎയില്‍ നിന്നും രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ നേരത്തെ സംഘടനയില്‍ നിന്നും ദിലീപ‌് വിട്ടുനില്‍ക്കുകയായിരുന്നു. എഎംഎംഎ പ്രസിഡന്റ‌് മോഹന്‍ലാലിനോടാണ‌് രാജി കാര്യം അറിയിച്ചതെന്നാണ‌് വിവരം. സംഘടന എക‌്സിക്യൂട്ടിവ‌് കമ്മിറ്റി ചേര്‍ന്ന‌് ദിലീപ‌ിന്റെ രാജി കാര്യം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ...

Read More »

വഴി ചോദിച്ചെത്തിയ യുവാവ് ജ്വല്ലറി ഉടമയുടെ മാല പൊട്ടിച്ചു കടന്നു

ജ്വല്ലറി ഉടമയുടെ ഏഴു പവൻ മാല യുവാവ് പിടിച്ചുപറിച്ച് കടന്നുകളഞ്ഞു. നെടുമങ്ങാട് ഗേൾസ് സ്‌കൂളിന് എതിർവശം ചെറുവള്ളി ബിൾഡിംഗിൾ ചെറുവള്ളി ജൂവലേഴ്‌സ് ഉടമ നടേശൻ ആചാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.റോഡരികിലെ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ആചാരിയോട് വഴി ചോദിച്ചു വന്ന യുവാവ് പെട്ടെന്ന് കഴുത്തിൽ ബലമായി പിടിച്ച് മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ...

Read More »

യുവ എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പാര്‍ട്ടിയേക്കാള്‍ വലുതെന്ന് കരുതുന്നവരെ ചുമക്കേണ്ട ബാധ്യത ഇല്ലെന്ന് മുല്ലപ്പളളി

തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്ന യുവ എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി. എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു. റാഫേല്‍ അഴിമതിയിലും പെട്രോള്‍ വില വര്‍ധനയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതില്‍ നിന്ന് വിട്ടുനിന്ന യുവ എംഎല്‍എമാര്‍ക്കെതിരെയാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി.  ഒക്ടോബര്‍ ...

Read More »

സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം; സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും

സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഈ മാസം 22ന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന്  പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വി.പി സുഹ്‌റ. അഡ്വ . വെങ്കിട സുബ്രഹ്മണ്യം മുഖേനെയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ ഹർജി നൽകുന്നത്. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണമെന്ന് സുഹ്റ പറഞ്ഞു.  കേരളത്തിലെ മുസ്ലീം ...

Read More »

എ.എം.എം.എക്കെതിരെ കടുത്ത നിലപാടുമായി വനിതാ സംഘടന; കൂടുതല്‍പേര്‍ സംഘടനവിട്ടേക്കും

കൊച്ചി: താരസംഘടന എ.എം.എം.എയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ കടുത്ത തീരുമാനങ്ങളുമായി വനിതാ താരങ്ങൾ രംഗത്ത് വരുന്നു. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കാത്തതിൽ പ്രതിഷേധിച്ച് താരങ്ങൾ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് സാധ്യത. തീരുമാനം ഇനിയും വൈകിയാൽ കൂടുതൽ വനിതാ താരങ്ങൾ അമ്മ വിടാൻ സാധ്യത ഉണ്ടെന്നാണ് വിവരം. ആഗസ്റ്റ് മാസം വുമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ രണ്ട് ...

Read More »

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫയര്‍ എഞ്ചിനുകള്‍ സി പി എമ്മുകാര്‍ക്ക് കളിപ്പാട്ടം; കണ്ണടച്ച് കിയാല്‍ അധികൃതര്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കിയ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം ഇല്ലാത്ത ഏപ്രണ്‍ ഭാഗത്തേക്ക് പോകുന്ന ഫയര്‍ എന്‍ജിന്‍ വിഭാഗത്തില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ വിളയാട്ടം. സ്‌കൂള്‍ കുട്ടികളെ വെയിലത്തു ക്യു നിര്‍ത്തി വിമാനത്താവളത്തില്‍ കടത്തിയപ്പോള്‍ സി പി എമ്മുകാര്‍ക്ക് യഥേഷ്ടം കയറിച്ചെല്ലാം എന്ന സ്ഥിതിയായിരുന്നു. സി പി എം ...

Read More »

ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്ന് സര്‍ക്കാര്‍ രേഖ

തിരുവനന്തപുരം: ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്ന് സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ ന്യായീകരണം അതേ പടി ഉത്തരവില്‍ ചേര്‍ത്തു. പ്രളയ പുനര്‍നിര്‍മ്മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണെന്നും നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിചിത്ര ഉത്തരവില്‍ ന്യായീകരിക്കുന്നു. അനുമതിക്കുള്ള മാനദണ്ഡം തയ്യാറാക്കാനുള്ള സമിതി ഈ മാസം 31ന് റിപ്പോര്‍ട്ട് നല്‍കും. Share

Read More »