Don't Miss
Home / NEWS (page 4)

NEWS

ബംഗ്ലാദേശികള്‍ ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നു

നെടുമ്പാശേരി: ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നതായി പോലീസ് കണ്ടെത്തി.അടുത്തിടെ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ബംഗ്ലാദേശ്് സ്വദേശി ഷാമുവല്‍ മണ്ഡലിനെ (43)വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണിത്. ബംഗ്ലാദേശില്‍ നിന്നും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നത് എളുപ്പമല്ലാത്തതിനാലും ...

Read More »

നീരിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ ആന അടിച്ചുകൊന്നു

തൃശൂര്‍: ഇടഞ്ഞ ആനയുടെ തുമ്പി കൊണ്ടുള്ള അടിയേറ്റ് തെറിച്ചുവീണ ഒന്നാം പാപ്പാന്‍ മരിച്ചു. പരാക്രമം കാട്ടിയ ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടു. പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ് കുമാറാണ് (42) മരിച്ചത്. മൂന്ന് ദിവസം മുമ്പ് രണ്ടാം പാപ്പാനായെത്തിയ പാലക്കാട് സ്വദേശി ശിവദാസനാണ് രക്ഷപ്പെട്ടത്. എല്‍ത്തുരുത്ത് പുതൃക്കോവില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി ...

Read More »

ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കൊള്ളസംഘം പിടിയില്‍

പാലക്കാട്: ദേശീയപാതകളും തീവണ്ടികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ പിടികൂടി.  ബാംഗ്ലൂര്‍- കൊച്ചിന്‍ ദേശീയപാത, ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പൊലീസാണെന്ന് ചമഞ്ഞ് ബസ്സില്‍ നിന്നും ട്രെയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിലെ നാലുപേരെയാണ് ...

Read More »

സുരേന്ദ്രന്‍ സന്നിധാനത്ത് പോയത് ആര്‍.എസ്.എസിനെ ലംഘിച്ച്; ബി.ജെ.പിയുടെ സമരം പുറത്തുമതിയെന്നും ആര്‍.എസ്.എസ് നിര്‍ദ്ദേശം

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല സന്നിധാനത്തെയടക്കമുള്ള പ്രത്യക്ഷ സമരത്തില്‍ നിന്ന് ബിജെപി പിന്മാറ്റം ആര്‍.എസ്.എസ് നിര്‍ദേശത്തെത്തുടര്‍ന്ന്. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്നും ബിജെപിയുടെ പ്രതിഷേധം പുറത്ത് മതിയെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സത്യഗ്രഹം എന്ന നിലയിലേക്കുള്ള ബി.ജെ.പിയുടെ ചുവടുമാറ്റം. യുവതികള്‍ എത്തിയാല്‍ തടയാനായി ശബരിമല കര്‍മസമിതിയുടെ സാന്നിധ്യം സന്നിധാനത്തുണ്ടാകും. ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് ...

Read More »

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം വേണ്ടത് 250 കോടി; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കണ്ണൂരിലേത് നഷ്ടക്കച്ചവടമാകും

വിദേശ വിമാനസര്‍വീസുകള്‍ക്ക് പെട്ടെന്ന് അനുമതി ലഭ്യമാക്കുകയും ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂരിനെ ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായി മാറുന്ന കണ്ണൂരിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തിലാകും. സിയാലിനെ പോലെ ലാഭകരമാകാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ കടമ്പകളേറെയാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സര്‍വീസുകള്‍ മാത്രമാണ് കണ്ണൂരില്‍ നിന്നു തുടക്കത്തിലുണ്ടാവുക. ഉദ്ഘാടന യാത്രയ്ക്കല്ലാതെ തുടര്‍ന്ന് കാര്യമായ ബുക്കിംഗൊന്നും ...

Read More »

രാജ്യം കര്‍ഷക രോഷത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തിലധികം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംഗമത്തിനു ശേഷം ഇന്ന് പാര്‍ലമെന്റിലേക്ക് ‘കിസാന്‍ ...

Read More »

നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിച്ചെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയതെന്നു പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനത്തിനു മുന്‍പത്തെ ആറു സാമ്പത്തികപാദങ്ങളിലെ വളര്‍ച്ചാ നിരക്ക് ശരാശരി എട്ട് ശതമാനമായിരുന്നു. എന്നാല്‍ നിരോധനത്തിനു ശേഷമുള്ള ഏഴു സാമ്പത്തികപാദങ്ങളില്‍ ഇത് 6.8 ശതമാനം മാത്രമാണെന്നും അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിക്കുന്നു. നാല് വര്‍ഷം ഉപദേശക ...

Read More »

ശ്രീലങ്കന്‍ തുറമുഖത്തെ കോടികളുടെ കരാറുകള്‍ ചൈനീസ് കമ്പനിക്ക്

കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് തുറമുഖങ്ങള്‍ നവീകരിക്കാനൊരുങ്ങി ശ്രീലങ്ക. രണ്ട് തുറമുഖങ്ങള്‍ നവീകരിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ കരാര്‍ ശ്രീലങ്ക ഒപ്പിട്ടു.ശ്രീലങ്കന്‍ തുറമുഖ അതോറിറ്റി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അഞ്ചുകോടി ഡോളറിന്റെ കരാറാണ് ശ്രീലങ്ക ഒപ്പിട്ടത്. രാജപക്‌സെ സര്‍ക്കാരാണ് കരാറിന് അനുമതി നല്‍കിയത്. അതേസമയം കരാറിന്റെ നിയമപ്രാബല്യത്തെക്കുറിച്ച് സംശയം തുടരുകയാണ്. ...

Read More »

പശുത്തൊഴുത്തില്‍ വ്യാജ വാറ്റ് നടത്തിയ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കട്ടപ്പന: ഇഞ്ചപ്പാറ കമ്പിലൈന്‍ ഭാഗത്ത് ചാരായം വാറ്റുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി. കുന്നിനിയില്‍ വിജയമ്മ ഗോപാലന്‍ (49), തൊഴുത്തുങ്കല്‍ വിഷ്ണു (21) എന്നിവരെയാണ് തങ്കമണി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. വിജയമ്മയുടെ വീടിനോട് ചേര്‍ന്നുള്ള കന്നുകാലി തൊഴുത്തിന്റെ ചാണകക്കുഴിയില്‍ ജാറുകളില്‍ കോട ...

Read More »

ജി പി എസ് വഴി കാണിച്ചു; യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു

പെന്‍സില്‍വാനിയ: രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ...

Read More »