Don't Miss
Home / NRI

NRI

അവര്‍ ഒരുമിച്ചു, 39 വര്‍ഷങ്ങള്‍ക്കു ശേഷം; പുണ്യഭൂമിയായ മക്കയില്‍ സംഗമിച്ചത് അതിര്‍ത്തികള്‍ വേര്‍തിരിച്ച രക്തബന്ധങ്ങള്‍

മക്ക:  വിഭജനം ഏല്‍പിച്ച മുറിവിന് സമാഗമത്തിന്‍റെ മരുന്നു കൊണ്ട് സാന്ത്വനം. ഇന്ത്യ-പാക്  അതിര്‍ത്തികള്‍ വേര്‍തിരിച്ച  സഹോദരങ്ങള്‍ക്കാണ് മക്കയില്‍ പുന:സമാഗമം ഒരുങ്ങിയത്. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് കൊളത്തറയാണ് രക്ത ബന്ധത്തിലെ സഹോദരനെ വീണ്ടും കണ്ടുമുട്ടിയത്..   ഇദ്ദേഹത്തിന്റെ ഉപ്പയുടെ ജ്യേഷ്ടന്റെ മകന്‍ ഇബ്രാഹീമിനെയാണ് നീണ്ട 39 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയുടെ പുണ്യഭൂമിയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. റഷീദിന്റെ പിതാവിന്റെ ...

Read More »

കേരളത്തിലെ നഴ്‌സിംഗ് സ്ഥാപനങ്ങള്‍ വര്‍ധിച്ചിട്ടും നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ്; ജോലി തേടി വിദേശത്തേക്കും പോകുന്നവരും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണവും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സിങ് സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴും നഴ്‌സിങ് ജോലി ചെയ്യുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറയുന്നു. നഴ്‌സിംഗ് സ്ഥാപനങ്ങളുടെ എണ്ണം ഒരോ വര്‍ഷം വര്‍ധിച്ചിക്കുമ്പോഴും ഒരോ വര്‍ഷവും കോഴ്‌സ് പഠിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്ന്‌കൊണ്ടിരിക്കുന്നത്. നഴ്‌സിംഗ് ജോലിക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും വന്‍കുറവ് വന്നിട്ടുണ്ട്. പഠനശേഷം കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ...

Read More »

കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ്: 500 പേര്‍ക്ക് തൊഴിലവസരം; 30000 രൂപയാണ് നോര്‍ക്ക ഫീസായി ഈടാക്കുന്നത്; സര്‍ക്കാര്‍ ഇടപെടലിലൂടെ തൊഴില്‍ തട്ടിപ്പ് ഇല്ലാതായേക്കും

തിരുവനന്തപുരം: കുവൈത്തിലേക്കുള്ള 500 നഴ്‌സുമാരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമികുന്നുവെന്ന് നോര്‍ക്ക റൂട്ട്‌സ്. കഴിഞ്ഞമാസം ഇന്ത്യയില്‍ നിന്ന് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനായി കുവൈത്ത് ആരോഗ്യമന്ത്രാലയം നോര്‍ക്കയെ സമീപിച്ചിരുന്നു. എത്ര സമയത്തിനുള്ളില്‍ സാധ്യമാകുമെന്നറിയിക്കാനാണ് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിരുന്നത്. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് നോര്‍ക്കയുടെ മറുപടി. ഇതനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ വിവരം അറിയിച്ചുകഴിഞ്ഞുവെന്ന് നോര്‍ക്ക ...

Read More »

പത്തനംതിട്ടയില്‍ സുനില്‍ ടീച്ചറിന്റെ കാരുണ്യത്തില്‍ തലചായ്ക്കാന്‍ കൂരയായത് 96 പാവപ്പെട്ടവര്‍ക്ക്; അവസാനം നിര്‍മ്മിച്ച രണ്ട് വീടുകളുടെ സ്‌പോണ്‍സേഴ്‌സായ സിംഗപ്പൂര്‍ ദമ്പതികള്‍ വീടിന്റെ താക്കോല്‍ കൈമാറി

പത്തനംതിട്ട: കയറിക്കിടക്കാന്‍ കൂരയില്ലാത്ത നിരവധി പേര്‍ക്ക് വീടൊരുക്കിയ സാമൂഹിക പ്രവര്‍ത്തകയാണ് എം.എസ് സുനില്‍. നൂറു വീടുകള്‍ പാവങ്ങള്‍ക്ക് വെച്ച് നല്‍കാനാണ് സുനില്‍ ടീച്ചറുടെ ലക്ഷ്യം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് മുന്‍ അധ്യാപികയാണ് സുനില്‍ ടീച്ചര്‍. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്തോടെയാണ് ടീച്ചര്‍ വീട് നിര്‍മ്മിച്ച് മല്‍കുന്നത്. ഇതിനോടകം 96 വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ...

Read More »

കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം; പ്രതികള്‍ക്ക് പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്ന് കുവൈത്ത് കോടതി; 2014 ഫെബ്രുവരിയിലായിരുന്നു സംഭവം

കുവൈത്ത്: കുവൈത്തില്‍ കൊലപാതകക്കേസില്‍ മൂന്നു മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം. ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ലാറ്റിനു തീക്കൊളുത്തുകയും ചെയ്ത കേസിലാണ് കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കെതിരെ സുപ്രീംകോടതി വിധിപ്രസ്താവിച്ചത്. നേരത്തെ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. ...

Read More »

ആര്‍സിസി ചികില്‍സാ പിഴവ്; മേരി റെജിയുടെ മരണത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ആര്‍സിസിയിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ഡോ.മേരി റെജി മരിച്ചതിനെ കുറിച്ച് ഉന്നതതല അന്വേ‌‌ഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഉന്നതതല മെഡിക്കല്‍ ടീമിനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ഡോ.മേരി റെജി ആര്‍സിസിയിലെ ചികില്‍സാ പിഴവ് കാരണമാണ് മരിച്ചത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കമ്മിഷന്‍ ഉത്തരവില്‍ ...

Read More »

EXCLUSIVE: ചിക്കാഗോയില്‍ മലയാളി യുവതി കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; പോലീസ് പിടിയിലായി

ചിക്കാഗോ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കാന്‍ ശ്രമിച്ചതിന് മലയാളി യുവതി ചിക്കാഗോയില്‍ അറസ്റ്റില്‍. 31കാരിയായ ടീന ഇ.ജോണ്‍സിനെയാണ് കൊലക്കുറ്റം ചുമത്തി ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് പുറമെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനാണ് ടീനാ ജോണ്‍സ് അറസ്റ്റിലായത്.  ഈമാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് ടീനയെ ...

Read More »

ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ സിനിമാ തീയറ്റര്‍ തുറന്നു. ബ്ലാക്ക് പാന്തര്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹോളിവുഡ് ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. സൗദിയെ കാത്തിരിക്കുന്നത് വിനോദ വ്യവസായത്തിന്‍റെ പൂക്കാലം

അമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തീയറ്റര്‍ കമ്പനിയായ എഎംസിയാണ് ഈ തീയറ്റര്‍ സ്ഥാപിച്ചത്. മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിനിമാ തീയറ്റര്‍ തുറക്കുന്നത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് മൂന്നര ദശാബ്ദം മുമ്പ് സൗദിയില്‍ തിയറ്ററുകള്‍ക്ക് നിരോധനം വരുന്നത്. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ പ്രദര്‍ശനം പക്ഷേ ക്ഷണിക്കപ്പെട്ട സദസിന് മുന്നിലായിരുന്നു. ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും അടക്കം ...

Read More »

ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പെന്ന് ഡോ. റെജി ജേക്കബ്: ഭാര്യയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കും; സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധര്‍ അന്വേഷിക്കണം

തിരുവനന്തപുരം- അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോ. മേരി റെജിയുടെ മരണത്തില്‍ ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പാണെന്ന് മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബ്. പരാതിക്കാരനായ തന്നോട് ടെലിഫോണില്‍ പോലും ഒരുവാക്ക് ചോദിക്കാതെയാണ് ഈ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രോഗിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന് പറയുന്നു. എപ്പോഴാണ് രോഗി ഗുരുതരവാസ്ഥയില്‍ ...

Read More »

യു.കെയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു; പത്തനംതിട്ട സ്വദേശി ഷീജാ ബാബുവിന്റെ മരണം എഡിന്‍ബറോയില്‍

എഡിന്‍ബറോയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാന്‍സര്‍ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാന്‍, ...

Read More »