Don't Miss
Home / NRI (page 2)

NRI

ആര്‍സിസി ചികില്‍സാ പിഴവ്; മേരി റെജിയുടെ മരണത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ആര്‍സിസിയിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ഡോ.മേരി റെജി മരിച്ചതിനെ കുറിച്ച് ഉന്നതതല അന്വേ‌‌ഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഉന്നതതല മെഡിക്കല്‍ ടീമിനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ഡോ.മേരി റെജി ആര്‍സിസിയിലെ ചികില്‍സാ പിഴവ് കാരണമാണ് മരിച്ചത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കമ്മിഷന്‍ ഉത്തരവില്‍ ...

Read More »

EXCLUSIVE: ചിക്കാഗോയില്‍ മലയാളി യുവതി കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; പോലീസ് പിടിയിലായി

ചിക്കാഗോ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കാന്‍ ശ്രമിച്ചതിന് മലയാളി യുവതി ചിക്കാഗോയില്‍ അറസ്റ്റില്‍. 31കാരിയായ ടീന ഇ.ജോണ്‍സിനെയാണ് കൊലക്കുറ്റം ചുമത്തി ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് പുറമെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനാണ് ടീനാ ജോണ്‍സ് അറസ്റ്റിലായത്.  ഈമാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് ടീനയെ ...

Read More »

ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ സിനിമാ തീയറ്റര്‍ തുറന്നു. ബ്ലാക്ക് പാന്തര്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹോളിവുഡ് ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. സൗദിയെ കാത്തിരിക്കുന്നത് വിനോദ വ്യവസായത്തിന്‍റെ പൂക്കാലം

അമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തീയറ്റര്‍ കമ്പനിയായ എഎംസിയാണ് ഈ തീയറ്റര്‍ സ്ഥാപിച്ചത്. മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിനിമാ തീയറ്റര്‍ തുറക്കുന്നത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് മൂന്നര ദശാബ്ദം മുമ്പ് സൗദിയില്‍ തിയറ്ററുകള്‍ക്ക് നിരോധനം വരുന്നത്. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ പ്രദര്‍ശനം പക്ഷേ ക്ഷണിക്കപ്പെട്ട സദസിന് മുന്നിലായിരുന്നു. ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും അടക്കം ...

Read More »

ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പെന്ന് ഡോ. റെജി ജേക്കബ്: ഭാര്യയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കും; സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധര്‍ അന്വേഷിക്കണം

തിരുവനന്തപുരം- അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോ. മേരി റെജിയുടെ മരണത്തില്‍ ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പാണെന്ന് മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബ്. പരാതിക്കാരനായ തന്നോട് ടെലിഫോണില്‍ പോലും ഒരുവാക്ക് ചോദിക്കാതെയാണ് ഈ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രോഗിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന് പറയുന്നു. എപ്പോഴാണ് രോഗി ഗുരുതരവാസ്ഥയില്‍ ...

Read More »

യു.കെയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു; പത്തനംതിട്ട സ്വദേശി ഷീജാ ബാബുവിന്റെ മരണം എഡിന്‍ബറോയില്‍

എഡിന്‍ബറോയില്‍ മലയാളി നഴ്‌സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാന്‍സര്‍ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാന്‍, ...

Read More »

കാലിഫോര്‍ണിയയില്‍ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി; ഈല്‍ നദിയിലാണ് സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്‌

അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിന്റെ തിരോധാനക്കേസില്‍, ഈല്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി.  സൗമ്യ തോട്ടപ്പിള്ളിയുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കൊച്ചി കാക്കനാട് പടമുകള്‍ സ്വദേശിയാണ് സൗമ്യ. ഭര്‍ത്താവ് സന്ദീപിനും രണ്ടു മക്കള്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. കാര്‍ നദിയിലേക്കു വീണ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. യുഎസിൽ കാണാതായ മലയാളി കുടുംബത്തിന്റെ എസ്‌യുവി വെള്ളപ്പൊക്കബാധിത ...

Read More »

അമേരിക്കയില്‍ മലയാളി കുടുംബം കാണാതായ സംഭവം; ഈല്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല

വാഷിംങ്ടണ്‍: അമേരിക്കയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മുങ്ങിയ ഈല്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. വാഹനം മുങ്ങിയതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ മലയാളികുടുംബത്തിലുള്ള ആരുടെയെങ്കിലുമാണോ മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ കുടുംബം സഞ്ചരിച്ച വാഹനത്തിന്‍റേതെന്ന് കരുതുന്ന അവശിഷ്ടം കണ്ടെടുത്തിരുന്നു. യൂണിയന്‍ ബാങ്ക് വൈസ്പ്രസി‍ഡന്‍റ്  സന്ദീപ് തോട്ടപ്പള്ളി(42),ഭാര്യ സൗമ്യ(38),മക്കള്‍ സിദ്ധാന്ത്(12), സാചി(9) എന്നിവരാണ് ...

Read More »

കുവൈത്ത് വിസക്കുള്ള ആരോഗ്യക്ഷമതാ പരിശോധനയില്‍ നിന്നും ഖതാമത്തിനെ ഒഴിവാക്കി; ഖതാമത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍

ഡല്‍ഹി: കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ വൈദ്യ പരിശോധന ചുമതലയില്‍ നിന്നു ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സിനെ നീക്കി . കുവൈത്ത് എംബസിയുടേതാണ് തീരുമാനം ഏജന്‍സി നടത്തുന്ന വൈദ്യപരിശോധനയ്ക്ക് ഇനിമുതല്‍ അംഗീകാരം ഉണ്ടായിരിക്കില്ലെന്ന് എംബസി അറിയിച്ചു. ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തുന്ന പരിശോധനകള്‍ മാത്രമാണ് മേലില്‍ അംഗീകരിക്കുകയെന്നും ഡല്‍ഹിയിലെ കുവൈത്ത് എംബസി അറിയിച്ചു . കുവൈത്തിലേക്ക് കുടുംബ ...

Read More »

കാലിഫോര്‍ണിയയില്‍ നിന്ന് കാണാതായ  മലയാളി കുടുംബം നദിയില്‍ കുത്തൊഴുക്കില്‍ പെട്ടതായി സംശയം; കാര്‍ ഈല്‍ നദിയില്‍ മുങ്ങിയ നിലയില്‍

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് കാണാതായ  മലയാളി കുടുംബം നദിയില്‍ കുത്തൊഴുക്കില്‍ പെട്ടതായി സംശയം. ഈ കുടുംബം സഞ്ചരിച്ചിരുന്ന എസ് യു വി  ഈല്‍ നദിയില്‍  മുങ്ങിയ നിലയില്‍ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. തോട്ടപ്പിള്ളി കുടുംബാംഗമായ സന്ദീപ്(42),ഭാര്യ സൗമ്യ(38), മക്കളായ സിദ്ധാന്ത്(12),സാക്ഷി(9) എന്നിവരെയാണ് കാണാതായത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് ...

Read More »

അക്ഷരജ്ഞാനം 2018 പഠന പദ്ധതി സംഘടിപ്പിച്ചു

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് റിഗായ് കരയോഗം കുട്ടികള്‍ക്കായി അക്ഷരജ്ഞാനം 2018 പഠന പദ്ധതി സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പദ്ധതിയുടെ ഒന്നാം ഭാഗത്തിന്റെ സമാനപനവും കുടുംബസംഗമവും സംയോജിപ്പിച്ച് അക്ഷരസംഗമം എന്ന പേരിലാണ് ചടങ്ങ് നടന്നത്. എന്‍.എസ്സ്.എസ്സ്. കുവൈറ്റ് പ്രസിഡന്റ് കെ.പി. വിജയകുമാര്‍, സെക്രട്ടറി ഗുണപ്രസാദ്, ട്രഷറര്‍ മധു വെട്ടിയാര്‍, അക്ഷരജ്ഞാനം അധ്യാപിക ...

Read More »