Don't Miss
Home / special story

special story

മുഖ്യമന്ത്രി പറഞ്ഞിട്ടും ഒന്നും ശരിയാകുന്നില്ല: സെക്രട്ടറിയേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് ഒന്നരലക്ഷം ഫയലുകള്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം ഇഴയുന്നു. ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ നിര്‍ദ്ദേശിച്ചിട്ടും നടപ്പാകുന്നില്ല. സെക്രട്ടറിയേറ്റില്‍ മാത്രമായി ഏകദേശം ഒന്നരലക്ഷത്തിലധികം ഫയലുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. പ്രതിപക്ഷാംഗം കെ.എസ് ശബരീനാഥ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 2018 ഒക്ടോബര്‍ 31 വരെ സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത് 1,54,781 ...

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

കാത്തിരിപ്പിന് അവസാനമായി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. രാവിലെ 10.7 നാണ് ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത്. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും നിലവിളക്ക് കൊളുത്തി ...

Read More »

രാജസ്ഥാന്‍, തെലങ്കാന പോളിങ് തുടങ്ങി

ഹൈദരബാദ്/ജയ്പൂര്‍: തീപ്പൊരി പ്രചാരണങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലും തെലങ്കാനയിലും പൊളിങ് തുടങ്ങി. രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ പ്രചരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മേധാവിത്വം. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെഎട്ടു മണിക്കാണ് വോട്ടടുപ്പ് ആരംഭിച്ചത്. രാജസ്ഥാനില്‍ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ ...

Read More »

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം

ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികള്‍ എത്തും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ ...

Read More »

റേഷന്‍കടയിലെ സ്റ്റോക്ക് വിവരം ഇനി പൊതുജനങ്ങള്‍ക്കും പരിശോധിക്കാം; കരിഞ്ചന്ത തടയാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം; റേഷന്‍കടയിലിരിക്കുന്ന സ്റ്റോക്ക് പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടയില്‍ ഓരോ മാസവും എത്തുന്ന സ്‌റ്റോക്കിന്റെ കണക്ക് ഇപോസ് മെഷീനിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ പൂഴ്ത്തിവെപ്പും മറിച്ചുവില്‍പ്പനയും ഒരു പരിധിവരെ തടയാനാകും എന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. http://epos.kerala.gov.in/Stock_Register_Interface.jsp ലിങ്കില്‍ കയറിയശേഷം ജില്ല, താലൂക്ക്, റേഷന്‍ കടയുടെ നമ്പര്‍ എന്നിവ ...

Read More »

ബംഗ്ലാദേശികള്‍ ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നു

നെടുമ്പാശേരി: ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നതായി പോലീസ് കണ്ടെത്തി.അടുത്തിടെ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ബംഗ്ലാദേശ്് സ്വദേശി ഷാമുവല്‍ മണ്ഡലിനെ (43)വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണിത്. ബംഗ്ലാദേശില്‍ നിന്നും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നത് എളുപ്പമല്ലാത്തതിനാലും ...

Read More »

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം വേണ്ടത് 250 കോടി; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കണ്ണൂരിലേത് നഷ്ടക്കച്ചവടമാകും

വിദേശ വിമാനസര്‍വീസുകള്‍ക്ക് പെട്ടെന്ന് അനുമതി ലഭ്യമാക്കുകയും ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂരിനെ ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായി മാറുന്ന കണ്ണൂരിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തിലാകും. സിയാലിനെ പോലെ ലാഭകരമാകാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ കടമ്പകളേറെയാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സര്‍വീസുകള്‍ മാത്രമാണ് കണ്ണൂരില്‍ നിന്നു തുടക്കത്തിലുണ്ടാവുക. ഉദ്ഘാടന യാത്രയ്ക്കല്ലാതെ തുടര്‍ന്ന് കാര്യമായ ബുക്കിംഗൊന്നും ...

Read More »

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധന വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ തുടര്‍ച്ചയായി ഇടിവുണ്ടായിട്ടും ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. എണ്ണവിലയില്‍ കുറവുണ്ടാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും യാതൊരു നടപടിയും  സ്വീകരിക്കാതെ മറ്റ് വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധത്തിന്‍റെ ശ്രദ്ധ തിരിച്ചുവിടുകയാണ്. അന്താരാഷ്ട്ര ​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​ത്തനെ താണിട്ടും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല ...

Read More »

ഭക്തരോട് സന്നിധാനത്ത് കയറരുത് എന്ന് പറയാന്‍ എന്തധികാരം? ശബരിമല പോലീസ് നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സന്നിധാനത്ത് ഇത്രയും പോലീസിന്റെ ആവ്യമെന്തെന്നും കോടതി ചോദിച്ചു. എ.ജി ഉച്ചക്ക് ഹാജരായി . ഹോക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് വിമര്‍ശനം. സുപ്രീംകോടതി വിധിയുടെ മറവില്‍ പോലീസ് അതിക്രമം കാണിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നുകരുതി സുപ്രീംകോടതി വിധിയുടെ പേരില്‍ അമിത ഇടപെടല്‍ ...

Read More »

സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് അമ്മ മരിച്ച് ആറുമാസം തികയുംമുന്‍പെന്ന് കടകംപള്ളി

തിരുവനന്തപുരം: അറസ്റ്റിന് ശേഷം പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായുള്ള കെ. സുരേന്ദ്രന്റെ ആരോപണം കള്ളമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മ മരിച്ച് ആറു മാസം പോലും തികയാതെയാണ് സുരേന്ദ്രന്‍ ശബരിമലയിലേക്ക് വന്നതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2018 ജൂലൈയിലാണ് സുരേന്ദ്രന്റെ അമ്മ മരിച്ചത്. വിശ്വാസികളായിട്ടുള്ള ആള്‍ക്കാര്‍ മരണം ...

Read More »