Don't Miss
Home / NEWS / Keralam (page 10)

Keralam

ശബരിമല കോടതിയലക്ഷ്യകേസില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്‍മാറി

പത്തനംതിട്ട: ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി പിന്‍മാറി. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ മേത്ത അറിയിച്ചിരിക്കുന്നത്. ശ്രീധരന്‍ പിള്ള, ...

Read More »

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവം; ഒരാളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഇയാളെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സി.പി.എം അനുഭാവിയാണെന്നാണ് സൂചന. ഇയാള്‍ പിടിയിലായത് ടെലഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധനയിലൂടെയാണ്. പിടികൂടിയത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്നും പൊലീസ് വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു ...

Read More »

ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ്

പത്തനംതിട്ട: എന്‍എസ്എസിനെ പ്രീണിപ്പിക്കുവാനും ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്. പൊടുന്നനെ ദേവസ്വം നിയമനത്തിന് ചട്ടം കൊണ്ടു വന്നത് ഈ ലക്ഷ്യത്തോടെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ പറഞ്ഞു. സംഭരണത്തെ ചൊല്ലി ഭിന്നതകളുണ്ടെന്നും ഇത് മുതലെടുക്കുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ദേവസ്വം സംഭരണത്തെക്കാളും വിശ്വാസം സബരിമല സംഭരണത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. Share

Read More »

അയ്യപ്പഭക്തനായ ശിവദാസിനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: അയ്യപ്പഭക്തനായ ശിവദാസിനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ചിത്രം വച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസിനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതുമെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഇദ്ദേഹത്തെ കാണാതായെന്ന ...

Read More »

എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരേ ആക്രമണം: സുകുമാരൻ നായരുടെ പേരിൽ റീത്തുവച്ചു

തിരുവനന്തപുരം ജില്ലയിൽ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ് നടന്നു. ആക്രമത്തിൽ ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനൽ ചില്ല് തകർന്നു. കൂടാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും വെച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികൾ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആക്രമികൾ ...

Read More »

ഐജി മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസ്

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്. ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ അയ്യപ്പഭക്തരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് ബിജപിയുെട നേതൃത്വത്തില്‍ എറണാകുളം എസ് പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണെന്നും ...

Read More »

‘അവളില്ലാത്ത ജീവിതം എനിക്കുവേണ്ട’; മന്ത്രിയുടെ ഗണ്‍മാന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി; പ്രണയനൈരാശ്യമാണ് കാരണമെന്ന് പോലീസ്‌

കൊല്ലം:  കൊല്ലം കടയ്ക്കലില്‍ മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാനായ പൊലീസുകാരന്‍ സുജിത്തിന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ പരാജയത്തെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.  കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ ...

Read More »

മണ്‍വിള തീപിടുത്തം നിയന്ത്രണവിധേയം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സും പൊലീസും; 400 കോടിയുടെ നഷ്ടം

തിരുവനന്തപുരം: കാര്യവട്ടത്തിന് സമീപം മണ്‍വിളയില്‍ ഫാമില പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധ നിയന്ത്രണവിധേയം. ഏഴ് മണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടുത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായി 30 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തില്‍ ആളപായമില്ല. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ...

Read More »

ഓണ്‍ലൈന്‍ എ ടി എം തട്ടിപ്പ്: കേരളത്തിലെ മുഖ്യകണ്ണി പിടിയില്‍

പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ കേരളത്തിലെ മുഖ്യകണ്ണിയെ പെരിന്തല്‍മണ്ണയില്‍ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍, സി ഐ ടി എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി സ്വദേശി മഞ്ഞലങ്ങാടന്‍ വീട്ടില്‍ സുലൈമാന്‍കുട്ടി (49)നെയാണ് സി ഐയും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തു ...

Read More »

ലോട്ടറിയടിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം: പൊറുതിമുട്ടി കുടുംബം

കല്‍പ്പറ്റ: 12 കോടിയുടെ സമ്മാനം ലഭിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണത്തില്‍ പൊറുതി മുട്ടി കുടുംബം. ദുബൈ ഡ്യൂട്ടി ഫ്രീ ബിഗ് റാഫിള്‍ ഡ്രോയില്‍ 12 കോടി രൂപ ലഭിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണമാണ് അമ്പലവയല്‍ കൊളഗപ്പാറ സ്വദേശി റഫീഖിന്റെ കുടുംബത്തിന് ദുരിതമായിരിക്കുന്നത്. വന്‍തുക ലഭിച്ചെന്ന വാര്‍ത്ത പരന്നതോടെ സഹായത്തിനും വായ്പക്കും ...

Read More »