Don't Miss
Home / NEWS / Keralam (page 20)

Keralam

അദ്ദേഹത്തോട് എനിക്ക് ബഹുമാനമാണ്: വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനെ അനുകൂലിച്ച് ജോയ്മാത്യു

തിരുവനന്തപുരം: റീസർവേ നടത്താൻ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ...

Read More »

വിമലാദേവി നിര്യാതയായി

മലയാളമനോരമ വാരിക മുന്‍ പത്രാധിപര്‍ കെ. പത്മനാഭന്‍നായരു(പത്മന്‍)ടെ ഭാര്യയും  കോട്ടയം മഠത്തില്‍  പറന്പില്‍ എം.ജി. കൃഷ്ണന്‍നായരുടെ പുത്രിയുമായ  വിമലാദേവി (73) നിര്യാതയായി. സംസ്‌കാരം നാളെ. മക്കള്‍: ചിത്ര രമേശ്, ലക്ഷ്മി ജഗദീശ്, ജയകൃഷ്ണന്‍(ടൈംസ് ഓഫ് ഇന്ത്യ). മരുമക്കള്‍:  എം. രമേശ് കുമാര്‍, എസ്. ജഗദീഷ് ചന്ദ്രന്‍,  ധന്യ  ജയകൃഷ്ണന്‍. Share

Read More »

പീഡനക്കേസുകളില്‍ സി പി എം നേതാക്കളും; സര്‍ക്കാരിന് നാണക്കേട്; കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ചതായി ആരോപണം

തിരുവനന്തപുരം. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന വിവിധ കേസുകളില്‍ ഭരണകക്ഷിയായ സി പി എമ്മിന്‍റെ പ്രാദേശിക-ജില്ലാ നേതാക്കളും ഉള്‍പ്പെടുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു. തിരുവനന്തപുരം- മംഗലപുരം ഏരിയ കമ്മിറ്റി സെക്രട്ടറിയായ വിനോദ് കുമാര്‍, പൊന്നാനി വെളിയം കോട് തണ്ണിത്തുറ മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി എന്‍ ഷാജഹാന്‍, നേമത്ത് സി ഐ ടി യു പ്രാദേശിക നേതാവായ സാധുക്കുഞ്ഞ് ...

Read More »

കേരളത്തിലും ഗള്‍ഫിലും വ്യാഴാഴ്ച റംസാന്‍ മാസത്തിന് തുടക്കമാകും

തിരുവനന്തപുരം: മാസപ്പിറവി കാണാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റംസാന്‍ വ്രതം തുടങ്ങുന്നത്. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ മാസത്തിന് ...

Read More »

കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരെ വീണ്ടും പീഡനം; വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കേസെടുത്തു; യുവതിക്കും മക്കള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സ്‌കൂളില്‍നിന്നു പുറത്തുകൊണ്ടു പോയി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന 15 വയസുകാരിയുടെ മൊഴിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. കുട്ടികളുടെ പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പോലീസ് മാതാവിനൊപ്പം കുട്ടികളെ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം ഇവര്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വെളിപ്പെടുത്തിയത്. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ...

Read More »

ജീവിക്കാന്‍ നിവൃത്തിയില്ല; ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കളക്ടര്‍ക്ക് മുന്നില്‍

തൃശൂര്‍:  ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കലക്ടര്‍ക്കു മുന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍. ബി.എസ്.സി. നഴ്‌സിങ് ബിരുദദാരിയും നാലുവര്‍ഷത്തിലേറെ സൗദി അറേബ്യയില്‍ ജോലി നോക്കുകയും ചെയ്ത എടമുട്ടം സ്വദേശിയായ സുജിയാണ് മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയത്. അപേക്ഷ സ്വീകരിച്ച തൃശൂര്‍ ജില്ലാ കലക്ടര്‍ എ. കൗശികന്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന്  ഉറപ്പ് നല്‍കി. കേരളത്തില്‍ ആദ്യമായി ...

Read More »

കേരളത്തിലെ ഹര്‍ത്താലുകള്‍ ടൂറിസ്റ്റുകള്‍ക്ക് മടുത്തു; ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ തുടരെത്തുടരെയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ യോഗം ഉത്കണ്ഠ അറിയിച്ചു. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ സംസ്ഥാനത്തെക്കുറിച്ചു തെറ്റായ സന്ദേശം നല്‍കുന്നുണ്ട്. ഹര്‍ത്താലുകള്‍ വേണ്ടെന്നു വയ്ക്കാന്‍ നമുക്കാവില്ല. പക്ഷേ ...

Read More »

മകളെ കാമുകന്‍മാര്‍ക്ക് കൈമാറുന്ന അമ്മമാരുടെ കഥയ്ക്ക് അവസാനമില്ല; മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: മലപ്പുറം എടപ്പാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മ തന്നെ മധ്യവയസ്കന് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തതിന്‍റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് തലസ്ഥാനത്തു നിന്നും സമാനമായ സംഭവം. പതിനേഴുകാരിയായ മകളെ തന്റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അമ്മയെ തിരുവനന്തപുരം വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ കാമുകന്‍ ...

Read More »

മലയാളിപ്പെണ്‍കുട്ടി തമിഴ്നാട്ടില്‍ കൂട്ട മാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് പിതാവിന്‍റെ സുഹൃത്തുക്കള്‍

കൊല്ലം: തിരുവനന്തപുരം സ്വദേശിനിയായ 16കാരി തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായി. കുടുംബത്തോടൊപ്പം തമിഴ്​നാട്ടിലേക്ക്​ വിനോദയാ​ത്ര പോയപ്പോഴായിരുന്നു സംഭവം. വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവി​​ന്‍റെ സുഹൃത്തുക്കൾ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഘത്തിൽനിന്ന്​ രക്ഷപ്പെട്ട പെൺകുട്ടിയും മാതാവും കുളത്തൂപ്പുഴ പൊലീസിന് പരാതിനൽകി. ഇതോടെയാണ്​ സംഭവം പുറത്തറിയു​ന്നത്​. തമിഴ്നാട്ടിലെ പുളിയറക്കോണത്ത് ​വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ...

Read More »

കെ.ഇ. ഇസ്മയില്‍ പക്ഷത്തെ വെട്ടിനിരത്തി കാനം; സി. ദിവാകരനെയും സി.എന്‍. ചന്ദ്രനെയും സിപിഐ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: കെ.ഇ. ഇസ്മയില്‍ പക്ഷത്തെ വെട്ടിനിരത്തി സിപിഐ നിര്‍വാഹകസമിതി. കമലാസദാനന്ദന്‍, പി.കെ. കൃഷ്ണനന്‍, വി.വി ബിനു എന്നിവരെയാണ് ഒഴിവാക്കിയത്. രാജാജി മാത്യു തോമസ്, എ.കെ. ചന്ദ്രന്‍, പി. വസന്തം, പി.പി. സുനീര്‍, എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. സി. ദിവാകരനെയും സി.എന്‍. ചന്ദ്രനെയും നിലനിര്‍ത്തിയിട്ടുണ്ട്. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും. കൊല്ലത്ത് നടന്ന ...

Read More »