Don't Miss
Home / NEWS / Keralam (page 3)

Keralam

വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായവരെ മടക്കിയയച്ചു

നെടുമ്പാശേരി: വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായ മൂന്ന് ബംഗ്ലാദേശികളെ നെടുമ്പാശേരിയിലേക്ക് മടക്കിയയച്ചു. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ബംഗ്ലാദേശികളാണ് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളായ സുബ്രു ബറുവ (35),എവി മുഖര്‍ജി (33),അജയ് ചൗധരി (25) എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ...

Read More »

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

തൃശൂര്‍: പ്രമുഖ വിമാനകമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക്പൂര്‍ സ്വദേശി അജയ് (28), ഈസ്റ്റ് ഡല്‍ഹി ആസാദ് നഗര്‍അനീഷ് കുമാര്‍(42), പീതാംപുര സ്വദേശി പ്രശാന്ത് സേത്തി (38) വയസ്സ് എന്നിവരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ജെറ്റ് എയര്‍വെയ്സ്, സ്പൈസ്എയര്‍വെയ്സ് എന്നിവിടങ്ങളില്‍ജോലി വാഗ്ദാനം ...

Read More »

വൃദ്ധയെ കെട്ടിയിട്ട് സ്വര്‍ണ്ണം കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍

ബാലരാമപുരം: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ മയക്കി കിടത്തി സ്വര്‍ണവും പണവുമായി കടന്ന് വാടകക്കാരായ ദമ്പതികള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടത്തി കടന്നു കളഞ്ഞ ഇവരെ പൊലീസ് പിടികൂടി. നെടുമങ്ങാട് പാലോട് രഞ്ജിത് ഭവനില്‍ രതീഷ്(27), ഭാര്യ മായ (23) എന്നിവരാണ് പിടിയിലായത്. മൂന്ന് മാസത്തോളമായി രത്നം എന്ന വയോധികയുടെ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ രത്നത്തെ ...

Read More »

തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിച്ച ശേഷം പിതാവ് കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം: അബുദാബിയില്‍ കടലില്‍ തിരയില്‍പ്പെട്ട മക്കളെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കൊട്ടാരക്കര സ്വദേശിയായ എസ് ആര്‍ ദിലീപ്കുമാര്‍ (38) ആണ് കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ കുഴഞ്ഞുവീണ് മരിച്ചത്. അബുദബി സിറ്റിക്ക് സമീപം അല്‍ റാഹയിലുള്ള ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും മാതാവും നോക്കിനില്‍ക്കെയായിരുന്നു സംഭവം. രാവിലെ 10.30ന് ആണ് ...

Read More »

കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 23 ദിവസത്തിനു ശേഷം ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞ കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ പത്തേമുക്കാലോടെ പൂജപ്പുര ജയിലില്‍നിന്ന് പുറത്തെത്തിയത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നാമജപ പ്രതിഷേധം ഉള്‍പ്പെടെയുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ തുടര്‍ന്നും ...

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: 22കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കൊളച്ചേരി സ്വദേശി അറസ്റ്റില്‍.പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ സെല്‍ എസ് ഐ കേസെടുത്താണ് കൊളച്ചേരി സ്വദേശിയായ ആദര്‍ശിനെ (22) അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനാല്‍ മാതാപിതാക്കള്‍ വനിതാസെല്ലില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ കൗണ്‍സിങ്ങിലാണ് കുട്ടി വിവരങ്ങള്‍ ...

Read More »

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

തുടർച്ചയായ ആറാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു. മാധ്യമ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഉത്തരവ് പിൻവലിക്കണ മെന്നും അടിയന്തിര പ്രമേയം നോട്ടീസിന് അനുമതി ചോദിച്ച് കെ.സി ജോസഫ് പറഞ്ഞു. എന്നാൽ അടിയന്തിര ...

Read More »

ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം

ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികള്‍ എത്തും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ജനുവരി ഒന്നുമുതല്‍ ചില്ലുകുപ്പിയില്‍ മാത്രമേ കുടിവെള്ളം നല്‍കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ ...

Read More »

തൃശൂരില്‍ മാംസ വില്‍പ്പനശാലയിലെ ജീവനക്കാരന് കോംഗോ പനിയെന്ന് സംശയം

തൃശൂര്‍: യുഎഇ യില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മുപ്പതു വയസ്സുകാരനില്‍ കോംഗോ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. വൈറല്‍ പനിയുടെ അതേ ലക്ഷണങ്ങളാണ് കോംഗോ പനിയ്ക്ക് ഉളളതെന്ന് ആരോഗ്യവകുപ്പു വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നുളള ചെളളില്‍ നിന്നാണ് ഈ പനി പകരുതെന്നും പടരാനുളള സാഹചര്യം കുറവാണെന്നും ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. വിദേശത്ത് ഇറച്ചിവെട്ട ...

Read More »

കോഴിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു

കോഴിക്കോട്: നഗരത്തില്‍ ഇതര ദേശ തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിംഗ് യാദവ്(21) എന്ന ഗോകുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തെ ...

Read More »