Don't Miss
Home / NEWS / Keralam (page 30)

Keralam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; എ.എസ്.ഐക്കെതിരെ കേസെടുത്തു

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.  തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടി കലൂരിലെ ...

Read More »

കസ്റ്റഡി മരണങ്ങള്‍: മെയ് എട്ടിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പിക്കറ്റിംഗ്‌

കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ മെയ് 8 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ജില്ലാ കളക്‌ട്രേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്തായിരിക്കും അറസ്റ്റ് വരിക്കുക. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യും. കൊല്ലം കളക്‌ട്രേറ്റിനുമുന്നില്‍ ആര്‍.എസ്.പി., ...

Read More »

ദളിത് യുവതിയെ തീകൊളുത്തി കത്തിച്ച സംഭവം: പ്രതിയെ ശനിയാഴ്ച നാട്ടിലെത്തിക്കും

പുതുക്കാട്: യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ ശനിയാഴ്ച നാട്ടിലെത്തിക്കും. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതിയെ മുംബൈയില്‍ നിന്നും പിടികൂടിയത്. മുംബൈയിലെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റോഡ് മാര്‍ഗം ശനിയാഴ്ച ഉച്ചയോടെ പുതുക്കാട് എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിന്റെ ഭാര്യ ജീതു (29) ആണ് മരിച്ചത്. ...

Read More »

കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു: ചടങ്ങ് നടത്തിയത് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച്

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനും മരിച്ച വിദേശ വനിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ ...

Read More »

ഹൃദയാഘാതം: വിമാന യാത്രയ്ക്കിടെ കൊല്ലം സ്വദേശിനി മരിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാന യാത്രയ്ക്കിടെ കൊല്ലം സ്വദേശി മരിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഐഷുമ്മബീവി (66) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ 3.45-നായിരുന്നു സംഭവം. യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയെങ്കിലും അവരെ രക്ഷിക്കാനായില്ല. ജിദ്ദയില്‍ നിന്നും കൊളംബോയിലേക്ക് പോയ വിമാനമാണ് നെടുന്പാശേരിയില്‍ അടിയന്തരമായി ഇറക്കിയത്. ...

Read More »

ഉപതിരഞ്ഞെടുപ്പ്: പണം നല്‍കി വാര്‍ത്ത നല്‍കിയാല്‍ പിടി വീഴും

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോടനബുന്ധിച്ച് സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ പണം നല്‍കി വാര്‍ത്തയോ പരസ്യങ്ങളോ നല്‍കിയാല്‍ പിടി വീഴും. ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടിദൃശ്യ ശ്രാവ്യമാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസുകള്‍) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) പ്രവര്‍ത്തനം ...

Read More »

മകന്‍ പ്രണയിച്ച പെണ്‍കുട്ടിയെ ലക്ഷ്മിക്കുട്ടി ഇരുകൈയും നീട്ടി സ്വീകരിച്ചു: വീട്ടിലെത്തിയതും മരുമകള്‍ ഭരണം കൈക്കലാക്കി; ഇതിനിടെ ഭര്‍ത്താവും മരിച്ചു; ലക്ഷ്മിക്കുട്ടിക്ക് കഷ്ടകാലവും വര്‍ദ്ധിച്ചു: വെക്കേഷനായതോടെ മരുമകള്‍ അമ്മായിയെ പൂട്ടിയിട്ട് അവധിയാഘോഷത്തിനു പോയി

കൊട്ടാരക്കര : തന്റെ മകന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ യാതൊരു തടസവും പറയാതെ വീട്ടിലേക്ക് കയറ്റുകയായിരുന്നു ആയൂര്‍ ഇളമാട് അമ്പലമുക്ക് രാജേഷ് വിലാസത്തില്‍ ലക്ഷ്മിക്കുട്ടി അമ്മ ചെയ്തത്. അതോടെ തുടങ്ങി അവരുടെ കഷ്ടകാലവും. മരുമകളുമായുള്ള മകന്റെ ജീവിതം അത്ര രസത്തിലായിരുന്നില്ലെന്നു മനസിലാക്കാന്‍ ലക്ഷ്മിക്കുട്ടിക്ക് അധികം വൈകേണ്ടി വന്നില്ല. വന്നുകയറി ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ വീടിന്റെ ഭരണം കൈക്കലാക്കി. ...

Read More »

പങ്കാളിത്ത പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്, ഒന്നര ലക്ഷം പേര്‍ സര്‍ക്കാരിന് കത്തയക്കും

തിരുവനന്തപുരം: സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു.  2013 ഏപ്രില്‍ ഒന്നു മുതലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കെതിരേ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും ഇടത് വലത് അനുകൂല സര്‍വിസ് സംഘടനകള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് എംപ്ലോയീസ് കലക്ടീവ് കേരള എന്ന പേരില്‍ ബദല്‍ സോഷ്യല്‍ ...

Read More »

പോലീസ്, എക്‌സൈസ് നിയമനം പ്രതിസന്ധിയില്‍, ആദിവാസികള്‍ക്ക് 52,000 രൂപയുടെ ബോണ്ട് തിരിച്ചടിയാവുന്നു, ബോണ്ട് തുക കണ്ടെത്താനാകാതെ ഉദ്യോഗാര്‍ത്ഥികള്‍.

കാളികാവ്: പി.എസ്.സിയുടെ പൊലിസ്, എക്സൈസ് തസ്തികകളിലേക്കുള്ള ആദിവാസി നിയമനം പ്രതിസന്ധിയില്‍. നിയമനത്തിനായുള്ള 52000 രൂപയുടെ ബോണ്ട് വ്യവസ്ഥയാണ് എസ്.ടി വിഭാഗത്തിലൂടെ അവസരം ലഭിച്ചവര്‍ക്ക് തിരിച്ചടിയാവുന്നത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ 100 പേര്‍ക്കാണ് ഇരു ഡിപ്പാര്‍ട്ട്മെന്റുകളിലായി നിയമനം നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കുന്ന വയനാട് ജില്ലയിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍നിയമന ഉത്തരവ് നല്‍കി തുടങ്ങിയിട്ടുള്ളത്. പരീക്ഷയിലും ...

Read More »

ചരിത്രം തിരുത്തി വൈദ്യുതി ഉപഭോഗം, 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി, അവശേഷിക്കുന്നത് 32 ശതമാനം വെള്ളം

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ പുതിയ റെക്കോര്‍ഡുകള്‍ തേടി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. മെയ് ഒന്നിന് രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ (ഏപ്രില്‍ 30ന്) കേരളത്തില്‍ ഉപയോഗിച്ചത് 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി. 27.679 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 53.2568 ആണ് കേന്ദ്രപൂളില്‍ നിന്നെത്തിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ഉപഭോഗം 2016 ...

Read More »