Don't Miss
Home / NEWS / Keralam (page 4)

Keralam

കേന്ദ്രമന്ത്രിയും എസ്.പിയും തമ്മില്‍ തര്‍ക്കം; പറഞ്ഞാല്‍ ഗതാഗതം അനുവദിക്കാമെന്ന് എസ് പി, അതിന് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി

പമ്പയിലേക്ക് തന്റെ വാഹനം കടത്തി വിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം.ശബരിമല വിഷയത്തില്‍ സംസ്ഥാന ഭരണകൂടത്തിന് സമ്മര്‍ദ്ദമുണ്ടാക്കാനായി കൂടുതല്‍ കേന്ദ്ര നേതാക്കളെ മലയിലേക്ക് കൊണ്ടുവരും എന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് കണ്ണന്താനം മലയിലെത്തിയിരുന്നു. മലയില്‍ ട്രാഫിക് ബ്‌ളോക്ക് ...

Read More »

മകളെ പീഡിപ്പിച്ച പ്രതി ജയിലില്‍വെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം പീരുമേട് സബ് ജയിലില്‍

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിന് ജയില്‍വാസം അനുഭവിക്കുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളിയാണ് ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്. സംഭവം കണ്ട ഉടനെ തന്നെ ജയില്‍ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പീരുമേട് സബ് ജയിലില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന പ്രതിക്ക് ജയിലില്‍ നിന്ന് ഷേവ് ...

Read More »

ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി

പമ്പ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി. നാഗര്‍കോവിലിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഇരുമുടി നിറച്ചു കൊണ്ടായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്. നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തി വിടാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വാഹനങ്ങള്‍ എല്ലാം കടത്തിവിട്ടാല്‍ ...

Read More »

എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

KPCC വർക്കിംഗ് പ്രസിഡന്‍റും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ അണുബാധ ആരോഗ്യനില വഷളാവുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. കബറടക്കം നാളെ രാവിലെ 10 മണിക്ക്എറണാകുളം SRM റോഡിലെ ...

Read More »

മാര്‍ച്ച് ആറിന് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും

തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 26 ഉം ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ മൂന്നൂമാണ്. രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ ...

Read More »

ശബരിമല കര്‍മസമിതിയ്ക്ക് ബിജെപിയുടെ പിന്തുണയുണ്ട്; വ്യക്തമാക്കി ശ്രീധരന്‍ പിള്ള

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്. ശബരിമല കര്‍മസമിതിയ്ക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അടുത്ത ദിവസം ശബരിമലയിലെത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഡിസംബര്‍ 5മുതല്‍ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കുമെന്നും സാവകാശ ഹര്‍ജി ...

Read More »

സംസ്ഥാനത്ത് ശക്തമായ മഴ; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്ക് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖാപിച്ചു. അറബിക്കടലിലെ ചുഴലിക്കാറ്റ് തീവ്രതകുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുന്നതിനിടെ ബംഗാള്‍ ...

Read More »

പോലീസ് നടപടിയില്‍ ഭയം; ശബരിമല സന്ദര്‍ശിക്കാതെ 110 പേരുടെ തീര്‍ത്ഥാടക സംഘം മടങ്ങി; മുംബൈയില്‍ നിന്നെത്തിയവരാണ് മടങ്ങിയത്‌

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം മടങ്ങിപ്പോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ സംഘം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘം അറിയിച്ചു. ...

Read More »

യതീഷ് ചന്ദ്രയെക്കൊണ്ട് പൊറുതിമുട്ടി ബി.ജെ.പി; മാറ്റണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്‌

പത്തനംതിട്ട: എസ്പി യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ . യതീഷ്ചന്ദ്രയെ നിലക്കലില്‍ നിന്ന് മാറ്റണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യതീഷ് ചന്ദ്രക്കെതിരെ ബിജെപി ...

Read More »

ആറുമണിക്കൂറിനുള്ളില്‍ മലയിറങ്ങണം; പ്രാര്‍ത്ഥനായജ്ഞങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കരുത്; ശബരിമലയില്‍ കര്‍ശന വിലക്കുകളുമായി പോലീസ്‌

ശബരിമല: ശബരിമലയില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി പൊലീസ്. പ്രതിഷേധക്കാര്‍ എന്ന് സംശയമുളളവര്‍ക്ക് ശബരിമലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇവര്‍ക്ക് നില്ക്കലില്‍ നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. പ്രക്ഷോഭകാരികളാണെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ഉളളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇവരോട് ആറുമണിക്കൂറിനുളളില്‍ മലയിറങ്ങണമെന്ന് നോട്ടീസില്‍ പൊലീസ് ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായി കൂട്ടംകൂടരുതെന്നും ...

Read More »