Don't Miss
Home / NEWS / Keralam (page 5)

Keralam

ശബരിമല വിഷയത്തിൽ യുഡിഎഫ് സംഘം നാളെ ഗവർണറെ കാണും

പമ്പ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകില്ല. ശബരിമലയുമായി ബന്ധപ്പെട്ട് സമരം പമ്പയിൽ അവസാനിപ്പിച്ച് യുഡിഎഫ് സംഘം മടങ്ങും. ശബരിമല വിഷയത്തിൽ യുഡിഎഫ് സംഘം നാളെ ഗവർണറെ കാണാനും തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് അറിയിച്ചു. രാവിലെ പതിനൊന്നരയോടെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ യു.ഡി.എഫ് നേതാക്കളെ നിലയ്ക്കലില്‍ തടഞ്ഞ ശേഷം പൊലീസ് പിന്നീട് ...

Read More »

ഭക്തരോട് സന്നിധാനത്ത് കയറരുത് എന്ന് പറയാന്‍ എന്തധികാരം? ശബരിമല പോലീസ് നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സന്നിധാനത്ത് ഇത്രയും പോലീസിന്റെ ആവ്യമെന്തെന്നും കോടതി ചോദിച്ചു. എ.ജി ഉച്ചക്ക് ഹാജരായി . ഹോക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് വിമര്‍ശനം. സുപ്രീംകോടതി വിധിയുടെ മറവില്‍ പോലീസ് അതിക്രമം കാണിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നുകരുതി സുപ്രീംകോടതി വിധിയുടെ പേരില്‍ അമിത ഇടപെടല്‍ ...

Read More »

ശബരിമല ചവിട്ടാന്‍ ആറ് യുവതികള്‍ കൊച്ചിയിലെത്തി

കൊച്ചി: ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ രഹസ്യകേന്ദ്രത്തിലാണ് യുവതികള്‍ കഴിയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് മലബാറില്‍ നിന്ന് ട്രെയിനിലാണ് യുവതികള്‍ കൊച്ചിയില്‍ എത്തിയത്. യുവതികള്‍ കൊച്ചിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് റിപ്പോര്‍ട്ട്. യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എത്തിയിരിക്കുന്ന ആറ് യുവതികളുടെ പശ്ചാത്തലം പൊലീസ് ...

Read More »

ശശികല വീണ്ടും ശബരിമലയിലേക്ക്; ഇത്തവണ കുടുംബാംഗങ്ങളോടൊപ്പം

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇന്ന് വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. പൊലീസിനെ അറിയിച്ചശേഷമായിരിക്കും താൻ പുറപ്പെടുകയെന്നും, വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് ഉറപ്പ് നല്കിയെന്നും ശശികല. സന്നിധാനത്തെ അസൗകര്യങ്ങള്‍ മറച്ചുവയ്ക്കാനാണ് കരുതല്‍തടങ്കെന്നും ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണന്നും ശശികല കുറ്റപ്പെടുത്തി. പൊലീസിന്റെ നിയന്ത്രണം ലംഘിച്ചത്തോടെ കഴിഞ്ഞ ദിവസം ശശികലയെ അറസ്റ്റ് ചെയ്ത് രണ്ട് ആൾ ...

Read More »

സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് അമ്മ മരിച്ച് ആറുമാസം തികയുംമുന്‍പെന്ന് കടകംപള്ളി

തിരുവനന്തപുരം: അറസ്റ്റിന് ശേഷം പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായുള്ള കെ. സുരേന്ദ്രന്റെ ആരോപണം കള്ളമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മ മരിച്ച് ആറു മാസം പോലും തികയാതെയാണ് സുരേന്ദ്രന്‍ ശബരിമലയിലേക്ക് വന്നതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2018 ജൂലൈയിലാണ് സുരേന്ദ്രന്റെ അമ്മ മരിച്ചത്. വിശ്വാസികളായിട്ടുള്ള ആള്‍ക്കാര്‍ മരണം ...

Read More »

ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. തിരിച്ച് പോകണമെന്ന പൊലീസ് നിര്‍ദേശം അനുസരിക്കാത്തതിനെത്തുടർന്ന് മരക്കൂട്ടത്തുവെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താൽ Share

Read More »

ശബരിമലയില്‍ യാഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളേയും തടയരുതെന്ന് ഹൈക്കോടതി

ശബരിമലയില്‍ മാധ്യമങ്ങളെയും ഭക്തരെയും പൊലീസ് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയില്‍ യാഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളേയും തടയരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നടപടി സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങളെ തടയുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചേദിച്ചു. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമുണ്ട്. അതുകൊണ്ട്‌ തന്നെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി ...

Read More »

ഗജ ചുഴലിക്കാറ്റ്; കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴ കനക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ...

Read More »

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തളളിയത്. പൊലീസിന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ ...

Read More »

ഡിസംബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ; ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു

കേരളത്തില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയമാതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇതോടെയാണ് ചര്‍ച്ച ...

Read More »