Don't Miss
Home / NEWS / Keralam (page 67)

Keralam

ജേക്കബ് തോമസ് ജഡ്ജിമാരെ വിമർശിച്ചിട്ടില്ല,​ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ ആരോപണമുന്നയിച്ച വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജേക്കബ് തോമസ് ജ‌ഡ്‌ജിമാരെ വിമർശിച്ചിട്ടില്ലെന്നും സമൂഹത്തിലെ സംവിധാനങ്ങൾ മെച്ചപ്പെടണമെന്നാണ് ഉദ്ദേശിച്ചതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ ഹൈക്കോടതിക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസിൽ ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. ഇനിമുതൽ ...

Read More »

കുടുംബശ്രീയില്‍ ഇനി അങ്ങനെ തോന്നിയ പോലൊന്നും ഓടി വരാന്‍ കഴിയില്ല; കുടുംബശ്രി യോഗങ്ങളില്‍ ഇനി ഡ്രസ് കോഡും പാലിക്കണം; നൈറ്റി ഒഴിവാക്കി സാരി നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: കുടുംബശ്രീ യോഗങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും ഇനി ഡ്രസ് കോഡും നിര്‍ബന്ധമാക്കുന്നു. സാധാരണ പോലെ ഏത് ഡ്രസും ധരിച്ച് യോഗങ്ങളില്‍ കയറി വരുന്ന പതിവ് പരിപാടി ഒഴിവാക്കാനാണ് നീക്കം. അടുത്ത വീടുകളില്‍ യോഗം നടക്കുന്നതിനാല്‍ വീട്ടില്‍ ധരിക്കുന്ന മാക്സി അല്ലെങ്കില്‍ നൈറ്റി പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സാധാരണയായി സ്ത്രീകള്‍ മീറ്റിങ്ങുകളില്‍ എത്തുന്നത്. എന്നാല്‍ ഈ രീതിക്ക് ...

Read More »

ആലപ്പുഴയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍; പ്രതിഷേധം ശക്തം

ചാരുംമൂട് : ആലപ്പുഴയില്‍ ചാരുംമൂട് കരിമുളക്കല്‍ സെന്റ്ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഈസ്റ്റര്‍ കുര്‍ബാനക്ക് എത്തിയ വിശ്വാസികള്‍ക്കുനേരെയും ആക്രമണം ഉണ്ടായി. ഇടവക വികരിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഓഫീസ് അടിച്ചു തകര്‍ത്തു. അക്രമവും ആയി ബന്ധപ്പെട്ടു ഒരാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ...

Read More »

അല്‍ ഷിഫ ആശുപത്രി ഡയറക്ടര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: വ്യാജ ബിരുദവുമായി പൈല്‍സിന് ശസ്ത്രക്രിയ നടത്തി നിരവധി രോഗികളെ ദുരിതത്തിലാക്കിയ അല്‍ഷിഫ ആശുപത്രി ഡയറക്ടര്‍ പി.വി.ഷാജഹാനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷാജഹാന്റെ ചികിത്സാ പിഴവുകള്‍ പുറത്ത് കൊണ്ട് വന്നത് ജനം ടിവിയായിരുന്നു. നിരവധി രോഗികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ ആശുപത്രി അടച്ച്പൂട്ടിയിരുന്നു. പൈല്‍സ് ശസ്ത്രക്രിയയ്ക്ക് ലേസര്‍ ചികിത്സ എന്ന പേരില്‍ ആശുപത്രിയില്‍ നടന്നുവന്നിരുന്നത് വന്‍ തട്ടിപ്പായിരുന്നു. ...

Read More »

വ്യാജനോട്ടും സാമ്പത്തിക തട്ടിപ്പും.അമ്മയും മകനും പിടിയില്‍. അമ്മ സര്‍വീസ് കോഒാപ്പറേറ്റിവ് ബാങ്കിലെ കാഷ്യര്‍

വ്യാജ നോട്ടുകള്‍ നിര്‍മിച്ച് പ്രമുഖ ബാങ്കുകളുടെ സിഡിഎം മെഷീനില്‍ നിക്ഷേപിച്ച് തട്ടിപ്പ് നടത്തിയ മകനും ബാങ്കില്‍ തിരിമറി നടത്തിയ ജീവനക്കാരിയായ അമ്മയും പോലീസ് പിടിയില്‍. 2000 രൂപയുടെ വ്യാജ നോട്ടുകള്‍ നിര്‍മിച്ച് എസ്ബിഐ , ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ കാഷ് ഡിപ്പോസിറ്റിങ് മെഷീനുകളില്‍ നിറച്ച് എടിഎമ്മുകള‍ില്‍ നിന്ന് യഥാര്‍ഥനോട്ടുകള്‍ പിന്‍വലിച്ചായിരുന്നു അരുണ്‍ സെബാസ്റ്റ്യന്‍ തട്ടിപ്പ് ...

Read More »

ദേവസ്വം ബോര്‍ഡിന്‍റെ 'ആന മണ്ടത്തര'ങ്ങള്‍

പത്തനംതിട്ട: ശബരിമല ആറാട്ടെഴുന്നളളത്തിനിടയില്‍ ആന വിരണ്ടോടിയതിന് പിന്നില്‍  ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തെ വീഴ്ചയെന്ന് ഭക്തജനങ്ങള്‍.പത്മന ശരവണന്‍ എന്ന ആനയാണ് ശബരിമലയില്‍ വിരണ്ടോടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന സ്വഭാവമുളള ഇൗ ആനയെ  ശബരിമല പോലൊരു സ്ഥലത്ത് എഴുന്നളളത്തിനായി കൊണ്ടു വന്നതിലെ ഔചിത്യത്തെയാണ്   ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. ശബരിമല കൊടിയേറ്റിന് തലേ ദിവസം ...

Read More »

അന്ന് ഇടിമുറി; ഇന്ന് വില്ലേജ് ഒാഫിസ്… വീരണകാവ് വില്ലേജ് ഒാഫിസ് മന്ദിരത്തില്‍ ഉറങ്ങുന്നത് ഭീതിയുണര്‍ത്തുന്ന ഒാര്‍മകള്‍

വീരണകാവ് വില്ലേജ് ഒാഫിസില്‍ നിന്ന് ഇപ്പോഴും അലര്‍ച്ചകളും ദീനരോദനങ്ങളും മുഴങ്ങുന്നുണ്ട്. ഒാര്‍മകളിലാണെന്നു മാത്രം. തിരുവന്തപുരത്തിന്‍റെ കിഴക്കന്‍ മേഖലയിലെ മലയോരപ്രദേശമായ വീരണകാവ് വില്ലേജ് ഒാഫിസ് നൂറ്റാണ്ട് മുമ്പ് ലോക്കപ്പ് മുറി ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷന്‍ ആയിരുന്നു. രാജഭരണകാലത്ത് ഇടിമുറി എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം പുതുക്കിപ്പണിതെങ്കിലും പഴയതലമുറയുടെ ഒാര്‍മകളില്‍ ഇപ്പോഴും ഭീതി വിതയ്ക്കുന്നു.ഒരുപാട് പേരുടെ കണ്ണുനീരും ചോരയും വീണ് ...

Read More »

 ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് പിടിവീഴുന്നു. ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. ഇന്നു മുതല്‍ പുതിയ തീരുമാനം നടപ്പിലാകും. ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുളള ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകമാണ്. രജിസ്ട്രേഷന്‍ നടത്താത്ത സ്ഥാപന മേധാവികള്‍ക്കെതിരെ പിഴ,തടവ് എന്നിവ ഉള്‍പ്പെടെയുളള ശിക്ഷാ നടപടികളാണ് ചട്ടത്തിലുളളത്. കേന്ദ്ര സര്‍ക്കാരിന്‍റെ 2015ലെ ...

Read More »

യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ് എഫ് ഐയുടെ ഗുണ്ടായിസം; വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി

തിരുവനന്തപുരം:  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് പീഡനം. എസ് എഫ് ഐക്കാരുടെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കുന്നു. മന്ത്രി ടി പി രാമകൃഷ്ണന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ ഡ്രൈവര്‍ ഭുവനചന്ദ്രന്‍റെ മകനും ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അരവിന്ദിനാണ് മര്‍ദനമേറ്റത്. കോളേജിലെ സ്റ്റുഡന്‍റ്സ് മാസികയുടെ വരിസംഖ്യയുടെ പേരില്‍ 400 രൂപ അരവിന്ദില്‍ നിന്നും ആവശ്യപ്പെട്ടതോടെയാണ് ...

Read More »

നൂറുമേനി വിജയത്തിനായി ആദിവാസി കുട്ടികളെ എസ് എസ് എല്‍ സി പരീക്ഷയില്‍നിന്ന് ഒഴിവാക്കി

കല്‍പറ്റ: എസ് എസ് എല്‍ സി പരീക്ഷയില്‍ സ്കൂളിന് നൂറു ശതമാനം വിജയമൊപ്പിക്കാനായി ആദിവാസി കുട്ടികളെ പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി. വയനാട്ടിലെ നീര്‍വാരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ മൂന്ന് ആദിവാസി വിദ്യാര്‍ത്ഥികളെയാണ്  പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കാതിരുന്നത്.അമ്മാനി പാറവയല്‍ പണിയ കോളനിയിലെ വിദ്യാര്‍ത്ഥികളായ ബബീഷ്,അമല്‍,നീര്‍വാരം അഞ്ഞണിക്കുന്ന് സ്വദേശി അനീഷ് എന്നിവരാണ് അവസരം ...

Read More »