Don't Miss
Home / NEWS / National

National

രാജസ്ഥാനില്‍ ഗെലോട്ട് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

രണ്ടു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ രാജസ്ഥാന്‍ കടമ്പ കടന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രണ്ടുപേരുടെയും സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചു. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ...

Read More »

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; ട്വിസ്റ്റുകളാല്‍ നിറഞ്ഞ ചര്‍ച്ചകള്‍ ഇങ്ങനെ…

തെരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങിയതുമുതല്‍ മധ്യപ്രദേശിലെ രാഷ്ട്രീയം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ആര്‍ക്ക് ഫലം അനുകൂലം എന്ന് അറിയുന്നതുമുതല്‍ മുഖ്യമന്ത്രി ആരാകും എന്നതുവരെ തികഞ്ഞ ട്വിസ്റ്റ് നിറഞ്ഞ ഒരു രാഷ്ട്രീയ പ്ലോട്ടാണ് മധ്യപ്രദേശില്‍. എന്നാല്‍ അതിനൊക്കെയും വിരാമമിട്ട് കമല്‍നാഥ് മുഖ്യമന്ത്രിയാകും എന്ന് ഉറപ്പായി. മാരത്തോണ്‍ കൂടിക്കാഴ്ച്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കമല്‍നാഥിനെ നിശ്ചയിച്ചത്. തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്ക് ശേഷവും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും ...

Read More »

കൊലപാതക സമയത്ത് സൈനികന്‍ ഉണ്ടായിരുന്നു; ചോദ്യം ചെയ്യുന്നു

ബുലന്ദ്ഷഹര്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിനെ കൊലപ്പെടുത്തിയ സ്ഥലത്ത് സൈനികന്‍ ജീത്തു എന്ന ജിതേന്ദ്ര മാലികിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. എന്നാല്‍ സൈനികന്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുവോ എന്ന കാര്യം എസ്.എസ്.പി അഭിഷേക് സിങ് വ്യക്തമാക്കിയില്ല. ബുലന്ദ്ഷഹര്‍ കലാപത്തിനിടെ സൈനികന്‍ ജിതേന്ദ്രമാലിക് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ...

Read More »

രാജസ്ഥാന്‍, തെലങ്കാന പോളിങ് തുടങ്ങി

ഹൈദരബാദ്/ജയ്പൂര്‍: തീപ്പൊരി പ്രചാരണങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലും തെലങ്കാനയിലും പൊളിങ് തുടങ്ങി. രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ പ്രചരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മേധാവിത്വം. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെഎട്ടു മണിക്കാണ് വോട്ടടുപ്പ് ആരംഭിച്ചത്. രാജസ്ഥാനില്‍ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ ...

Read More »

പശുവിനെ ആര് കൊന്നു എന്നല്ല, മനുഷ്യനെ കൊന്നത് ആരെന്ന് അന്വേഷിക്കൂ; മുഖ്യമന്ത്രി യോഗിയോട് സുബോധിന്റെ മകന്‍

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ സുബോധിന്റെ മകന്‍ അഭിഷേക് സിങ്. പശുവിനെ ആര് കൊന്നു എന്ന് അന്വേഷിച്ച് അവരെ ശിക്ഷിക്കുന്നതാണോ അതോ ഒരു മനുഷ്യ ജീവന്‍ ഇല്ലാതാക്കിയത് ആരാണ് എന്ന് കണ്ടുപിടിക്കുന്നതാണോ പ്രധാനം എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. പശുവിനെ ആര് കൊലപ്പെടുത്തി ...

Read More »

14കാരിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി സഹപാഠിയായ 16കാരന്‍

വോള്‍വര്‍ഹാംപ്ടണ്‍:പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനാറുകാരന്‍ അതിക്രൂരമായി കൊലപ്പെടുത്തി. അതിദാരുണകൊലയില്‍ വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. വിക്ടോറിയ സോകലോവ എന്ന പെണ്‍കുട്ടിയാണ് കൊലചെയ്യപ്പെട്ടത്. വിക്ടോറിയ സോകലോവയുടെ സഹപാഠിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തെ പതിനാറുകാരന്‍ ലേസി ജോ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വോള്‍വര്‍ഹാംപ്ടണിലെ വെസ്റ്റ് പാര്‍ക്കിലെ ബെഞ്ചില്‍ തലയോട്ടി തകര്‍ന്ന നിലയില്‍ ...

Read More »

‘യു.പി.എ ഭരിക്കുമ്പോഴുണ്ടായത് മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക്: ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നിമിത്തമാക്കി മോദി രാഷ്ട്രീയക്കളി നടത്തി: രാഹുല്‍

ഉദയ്പൂര്‍(രാജസ്ഥാന്‍):നരേന്ദ്ര മോദിയുടെ ഭരണ കാലത്തുമാത്രമല്ല സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുള്ളത്, യു.പി.എ സര്‍ക്കാര്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. അതേസമയം, 2016ല്‍ കാശ്മീര്‍ നിയന്ത്രണ രേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക താല്‍പ്പര്യം മാനിക്കാതെ ...

Read More »

രാജ്യം കര്‍ഷക രോഷത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തിലധികം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംഗമത്തിനു ശേഷം ഇന്ന് പാര്‍ലമെന്റിലേക്ക് ‘കിസാന്‍ ...

Read More »

നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിച്ചെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയതെന്നു പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനത്തിനു മുന്‍പത്തെ ആറു സാമ്പത്തികപാദങ്ങളിലെ വളര്‍ച്ചാ നിരക്ക് ശരാശരി എട്ട് ശതമാനമായിരുന്നു. എന്നാല്‍ നിരോധനത്തിനു ശേഷമുള്ള ഏഴു സാമ്പത്തികപാദങ്ങളില്‍ ഇത് 6.8 ശതമാനം മാത്രമാണെന്നും അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിക്കുന്നു. നാല് വര്‍ഷം ഉപദേശക ...

Read More »

റിലീസ് ദിവസം തന്നെ 2.0 ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്തത് 2000ത്തിലധികം പേര്‍

രജനീകാന്ത്- ശങ്കര്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് ...

Read More »