Don't Miss
Home / NEWS / National (page 10)

National

ഭാര്യയുടെ പീഡനം; യുവാവിന് കോടതി വിവാഹ മോചനം അനുവദിച്ചു;ഭാര്യ നഷ്ടപരിഹാരം നല്‍കാനും വിധി

മുംബൈ: ഭാര്യയുടെ പീഡനം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് കോടതി വിവാഹ മോചനം അനുവദിച്ചു. ദക്ഷിണമുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. 2006ല്‍ വിവാഹിതനായ തനിക്കും വീട്ടുകാര്‍ക്കും ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ പീഡനമാണെന്ന് യുവാവ് കോടതിയെ ബോധിപ്പിച്ചു. ‘വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ ഉപദ്രവം തുടങ്ങിയിരുന്നു. കാന്‍സര്‍ ബാധിതയായ തന്റെ അമ്മയെ ഭാര്യ ...

Read More »

മാവോവാദി വേട്ടയെ വിമര്‍ശിച്ച് എഫ് ബി പോസ്റ്റ്; ഛത്തിസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു

ന്യൂ ഡെല്‍ഹി: സി ബി ഐ ജഡ്ജി ബി.എച്ച്. ലോയയുടെ വിവാദ മരണവുമായി ബന്ധപ്പെട്ടുള്ള കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തതിന് ഛത്തീസ്ഗഢിലെ ബസ്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ‘ബൂംകാല്‍ സമാചാര്‍’ എന്ന പത്രത്തിന്റെ എഡിറ്ററും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനുമായ കമല്‍ ശുക്ലയുടെ പേരിലാണ് കേസ്. രാജ്യത്തെ നീതിന്യായവ്യവസ്ഥയെയും സര്‍ക്കാരിനെയും അവഹേളിക്കുന്നതരത്തില്‍ ഫെയ്‌സ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്‌തെന്നാരോപിച്ചാണ്  കേസ് ...

Read More »

ജാതിപ്പേര് ശരീരത്തില്‍ എഴുതി മധ്യപ്രദേശില്‍ പോലീസ് റിക്രൂട്ട്‌മെന്റ്‌

കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനായി ധാര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഗുരുതര വിവേചനം ഉണ്ടായത്. എസ്.ടി, എസ്.ടി എന്നിങ്ങനെയാണ് ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ എഴുതിയിരുന്നത്. ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 168 സെന്റിമീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെ.മീറ്ററുമാണ് ഉയരമായി വേണ്ടത്. ഇതില്‍ പരിശോധകര്‍ക്ക് എളുപ്പത്തില്‍ വ്യക്തത ലഭിക്കാനെന്ന പേരിലാണ് ജാതി തിരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്തില്‍ എഴുതി വെച്ചത്. ഇങ്ങനെ ...

Read More »

കൊളീജിയം ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കും

ന്യൂഡല്‍ഹി:  ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കി, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ ...

Read More »

ദീര്‍ഘകാലം മുഖ്യമന്ത്രിയായതിന്‍റെ റെക്കോര്‍ഡ് ചാംലിങിന്; മറികടന്നത് ജ്യോതി ബസുവിനെ

കൊല്‍ക്കത്ത: ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്‍റെ റെക്കോര്‍ഡ് ഇനി സിക്കിം  മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിങിന്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്‍റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. 1994  ഡിസംബര്‍ 12 ന് അധികാരത്തിലേറിയ ചാംലിങ് 8,5440-ാം ദിനമായ ഇന്നലെ ബസുവിനെ മറികടന്നത്. സിക്കിം ഡെമോക്രറ്റിക് ഫ്രണ്ട് നേതാവാണ് ചാംലിങ്. അഞ്ച് നിയമസഭാതെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം പാര്‍ട്ടിയെ ...

Read More »

അംബേദ്കറും മോദിയും ബ്രാഹ്മണർ; ശ്രീകൃഷ്ണൻ ഒബിസി: ഗുജറാത്ത് സ്പീക്കർ രാജേന്ദ്ര ത്രിവേദി

അറിവു നേടിയവര്‍ എല്ലാം ബ്രാഹ്മണരാണെന്നും അതിനാല്‍ ഡോ. ബി ആര്‍ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാഹ്മണരാണെന്നും ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ശ്രീകൃഷ്ണന്‍ ഒബിസിയായിരുന്നുവെന്നും ഋഷിവര്യന്‍ സാന്ദീപനിയാണ് കൃഷ്ണനെ ഭഗവാനാക്കിയതെന്നും ത്രിവേദി പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന മെഗാ ബ്രാഹ്മിണ്‍ തൊഴില്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ത്രിവേദി. ‘അഞ്ചു രാഷ്ട്രപതിമാരേയും ഏഴു പ്രധാനമന്ത്രിമാരേയും 50 മുഖ്യമന്ത്രിമാരേയും ...

Read More »

ചെങ്കോട്ടയുടെ നടത്തിപ്പ് ചുമതല ഇനി ഡാല്‍മിയ ഗ്രൂപ്പിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രസ്മാരകമായ ചെങ്കോട്ടയുടെ നടത്തിപ്പ് ചുമതല ഇനി ഡാല്‍മിയ ഗ്രൂപ്പിന്. 25 കോടി രൂപയ്ക്കാണ് അഞ്ചുവര്‍ഷത്തേക്ക് നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയത്. ബിജെപി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഡാല്‍മിയക്ക് കൈമാറാനുള്ള തീരുമാനം സ്വകാര്യവത്കരണത്തിന്‍റെ ഉദാത്ത ഉദാഹരണമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു ചെങ്കാട്ടയുടെ വികസപ്രവര്‍ത്തനങ്ങള്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കുക ഡാല്‍മിയ ഗ്രൂപ്പ് ആയിരിക്കും. ...

Read More »

റെയിൽവേ പ്ളാറ്റ്‌ഫോമിലുറങ്ങി: പഠിത്തം നിര്‍ത്തി തടിമില്ലിൽ ജോലിക്ക് പോയി: ഒടുവിൽ സ്വപ്നം യാഥാർത്ഥ്യമാക്കി ശിവഗുരു പ്രഭാകരൻ ; സിവില്‍ സര്‍വീസ് പരീക്ഷയിലെ 101 ാം റാങ്കുകാരന്‍റെ ജീവിത കഥ

  ചെന്നൈ: ഒരു എഞ്ചിനീയര്‍ ആവുക എന്നതായിരുന്നു ശിവഗുരു പ്രഭാകരന്‍ സ്വപ്നംകണ്ടിരുന്നത്. എന്നാല്‍ ജീവിതം പ്രഭാകരന് ഒരുക്കി വച്ചിരുന്നത് സുഖസുന്ദരമായ യാത്രയായിരുന്നില്ല. മുഴുക്കുടിയനായ അച്ഛന്‍ ആ കുടുംബത്തിന്‍റെ താളം തെറ്റിച്ചപ്പോള്‍ എഞ്ചിനീയര്‍ ആവുകഎന്ന സ്വപ്നം മാറ്റിവച്ച് ജീവിതത്തിന്‍റെ കനല്‍പ്പാതയിലേക്ക് ശിവഗുരു പ്രഭാകരന്‍ സ്വയം കാല്‍വച്ചിറങ്ങി.പന്ത്രണ്ടാം ക്ലാസില്‍ പ്രഭാകരന്‍ പഠനം അവസാനിപ്പിച്ചു.  തടിമില്ലിലെ സഹായി മുതല്‍ കൃഷിപ്പണി ...

Read More »

മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ 'ജന്‍ ആക്രോശ് റാലി' ഇന്ന് ഡൽഹിയിൽ

  ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’ ഇന്ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടക്കും. 11 മണിയോടെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലി ഉദ്ഘാടനം ചെയ്യും. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായ ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ റാലിക്ക് രാം ലീല മൈതാനത്ത് വന്‍ ...

Read More »

ഡെല്‍ഹിയില്‍ വീണ്ടും പീഡനം; പതിനൊന്നുകാരിയെ മദ്രസയ്ക്കുളളില്‍ പീഡിപ്പിച്ചു

ന്യൂ ഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് പതിനൊന്നുകാരിയെ മദ്രസയ്ക്കുളളില്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്രസയ്ക്കുളളില്‍ കൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു.കിഴക്കന്‍ ഡല്‍ഹിയില്‍നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പതിനേഴുകാരനായ ഷാനവാസ് കുട്ടിയെ മദ്രസയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു.   ഗാസിപ്പുരിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും താമസം. അവിടേയ്ക്ക് താമസം മാറുന്നതിന് മുമ്പു ഗാസിയാബാദിലായിരുന്നു അവരുടെ താമസം. കുട്ടിയെയും കുടുംബത്തെയും അറിയാവുന്നയാളാണ് ...

Read More »