Don't Miss
Home / NEWS / National (page 2)

National

കര്‍ണാടകയില്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 മരണം

ക​​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ണ്ഡ​വ​പു​രം താ​ലൂ​ക്കി​ലെ ക​ന​ക​ര​മാ​ര​ഡി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ണ്ഡ​വ​പു​ര​ത്തു​നി​ന്നും മാ​ണ്ഡ്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് ബ​സ് മ​റി​യാ​ൻ കാ​ര​ണ​മെ​ന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ...

Read More »

ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധന വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ തുടര്‍ച്ചയായി ഇടിവുണ്ടായിട്ടും ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. എണ്ണവിലയില്‍ കുറവുണ്ടാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും യാതൊരു നടപടിയും  സ്വീകരിക്കാതെ മറ്റ് വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധത്തിന്‍റെ ശ്രദ്ധ തിരിച്ചുവിടുകയാണ്. അന്താരാഷ്ട്ര ​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​ത്തനെ താണിട്ടും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല ...

Read More »

മീടൂ ഉന്നയിച്ച ചിന്മയിയെ പുറത്താക്കിയതില്‍ പ്രതിഷേധവുമായി താരങ്ങള്‍! സംഘടനയെ പരിഹസിച്ച് തപ്‌സി പന്നു

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീടൂ ആരോപണങ്ങള്‍ പുറത്തുവിട്ട ചിന്‍മയിക്കെതിരെ പ്രതികാര നടപടിയുമായി ഡബ്ബിംഗ് ആര്‍ടിസ്റ്റുകളുടെ സംഘടന.  വൈരമുത്തു ഈ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ചിന്മയി ഉറച്ചുനിന്നിരുന്നു. തുടര്‍ന്ന് ചിന്മയിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്നും അവരെ ഒഴിവാക്കിയത് വിവാദമായി മാറിയിരുന്നു. കഴിഞ്ഞ രണ്ടു ...

Read More »

2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുഷമ സ്വരാജ്‌

 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഇക്കാര്യം പ്രഖ്യാപിച്ചത്‌.  നിലവില്‍ മധ്യപ്രദേശിലെ വിദിശ ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ...

Read More »

വൃദ്ധഡോക്ടറെ കൊന്ന് പണംകവര്‍ന്ന സംഘത്തെ അറസ്റ്റ് ചെയ്തു

വിനോദയാത്രയ്ക്ക് പോകാന്‍ പണം കണ്ടെത്താനായി വൃദ്ധനായ ഡോക്ടറെ കൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒമ്പതംഗ സംഘം പിടിയില്‍. കൊല്ലപ്പെട്ട ഡോക്ടര്‍ ഇഖ്ബാല്‍ കാസിമിന്റെ ജഹാംഗിര്‍പുരിയിലുള്ള വീടിന് സമീപമുള്ളവര്‍ തന്നെയാണ് പിടിയിലായിരിക്കുന്നത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് സംഘം പദ്ധതി തയ്യാറാക്കി കൊലപാതകം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കമുള്ള ഒമ്പതംഗ സംഘം വിനോദയാത്രയ്ക്ക് പോകാനായി പണം കണ്ടെത്താനുള്ള വിവിധ വഴികള്‍ ...

Read More »

രേഖകള്‍ ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി

കേന്ദ്ര വിജലന്‍സ് കമീഷന്‍ റിപ്പോര്‍ട്ടിന് മറുപടിയായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അസംതൃപ്തി. നിര്‍ബന്ധിത അവധിനല്‍കി സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രോഷം പ്രകടിപ്പിച്ചത്. സി.ബി.ഐ ഡയറക്ടറുടെ മറുപടി അച്ചടിച്ചു ...

Read More »

ലോറിയിൽ ആംബുലൻസ് ഇടിച്ച് നാല് മരണം

ബംഗളൂരു: നിർത്തിയിട്ടിരുന്ന ലോറിയിൽ ആംബുലൻസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു ഹൊസൂർ റോഡിലാണ് അപകടമുണ്ടായത്. തൃച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസറിയിച്ചു. കഴിഞ്ഞ ദിവസം ഹൂബ്ലിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുംബൈയിൽ നിന്നുള്ള ആറ് വിനോദ സഞ്ചാരികൾ മരിച്ചിരുന്നു. Share

Read More »

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ഭീഷണിയായി വിമതപ്പട; 53 പേരെ പുറത്താക്കി

ഭോപ്പാല്‍: ബിജെപിക്ക് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീഷണിയായി വിമതരുടെ പട. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ പിന്‍മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിമതരായി രംഗത്തുള്ളത് മുന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ളവരാണ്. ബിജെപി നേതൃത്വം ബുധനാഴ്ച വൈകീട്ട് വരെ വിമതരെ പിന്തിരിപ്പിക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തിയിട്ടും ഭൂരിപക്ഷം പേരും ...

Read More »

ഗര്‍ഭിണിയാണെന്ന് സംശയം: ആന്ധ്രാപ്രദേശില്‍ 17 കാരന്‍ പതിനാറുവയസ്സുകാരിയായ കാമുകിയെ കൊന്നുകത്തിച്ചു

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പതിനാറുകാരി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഗര്‍ഭിണി ആയോ എന്ന സംശയത്തെ തുടര്‍ന്ന് പതിനേഴുകാരനായ കാമുകനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കൊലപാതകിയെ സഹായിച്ച മറ്റ് രണ്ട് കൗമാരക്കാരേയും പോലീസ് പിടികൂടി. ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ മാസം ഏഴിന് രാത്രിയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ...

Read More »

ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മുന്നില്‍ റഷ്യ; ഈ വര്‍ഷം നേരിട്ടത് 4.6 ലക്ഷം ആക്രമണങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം നേരിട്ട സൈബര്‍ ആക്രമണങ്ങളുടെ എണ്ണം 4.3 ലക്ഷം വരുമെന്ന് റിപ്പോര്‍ട്ടുകള്‍, ചൈന, റഷ്യ, യു.എസ്, നെതര്‍ലാന്‍ഡ്സ്, ജര്‍മനി എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ കൂടുതലായി ഉണ്ടായിട്ടുള്ളതെന്നും ഫിന്നിഷ് സൈബര്‍ സുരക്ഷാ കമ്പനിയായ എഫ്- സെക്യുര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അഞ്ചുരാജ്യങ്ങളില്‍ നിന്ന് ...

Read More »