Don't Miss
Home / NEWS / National (page 20)

National

ഇൗ സര്‍ക്കാരിന്‍റെ കാലത്ത് 1477 ഭൂമി കയ്യേറ്റങ്ങള്‍; ജില്ല തിരിച്ചുളള കണക്കുമായി റവന്യൂ മന്ത്രി

തിരുവനന്തപുരം: ഇൗ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്താകെ നടന്നത് 1477 ഭൂമി കയ്യേറ്റങ്ങള്‍. 14 ജില്ലകളിലെ മുഴുവന്‍ കയ്യേറ്റങ്ങളുടെയും കണക്ക്  റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്രയും കയ്യേറ്റങ്ങളില്‍ 605 എണ്ണം ഒഴിപ്പിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്  പാലക്കാട് ജില്ലയില്‍ 511 പേര്‍. തിരുവനന്തപുരം ജില്ലയില്‍ ...

Read More »

വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; വീഡിയോ കാണാം

ഡെറാഡൂണ്‍: കേദാര്‍നാഥില്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. ഹെലിപാഡില്‍ ഇറക്കാന്‍ ഒരുങ്ങുന്നതിനിടെ ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ള ചുറ്റുമതിലില്‍ ഹെലിക്കോപ്റ്ററിന്റെ പിന്‍ഭാഗം തട്ടിയാണ് അപകടത്തില്‍ പെട്ടത്‌. പൈലറ്റുള്‍പ്പെടെ മൂന്ന് പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ യഥാര്‍ഥ കാരണം പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. നാല് തൊഴിലാളികളും മൂന്ന് ക്രൂ ...

Read More »

ആരാണയാള്‍? ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ ഇരുന്ന അജ്ഞാതനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

അഹമ്മദാബാദ്: മുമ്പൊരിക്കല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ ഒരു അജ്ഞാതന്‍ വന്നിരുന്നതുപോലെ. ഗുജറാത്ത് നിയമസഭയില്‍ സ്പീക്കറുടെ കസേരയില്‍ അജ്ഞാതനായ യുവാവ്‌ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാന ഹാളിലെ സ്പീക്കറുടെ കസേരയില്‍ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് നിയമസഭാ സെക്രട്ടറി ഡി.എം.പട്ടേല്‍ പറഞ്ഞു. ...

Read More »

സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോര്‍ച്ച : എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും പുനപരീക്ഷയുമായും ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. സി.ബി.എസ്.സിയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനോ, അന്വേഷണത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ വാദങ്ങളിലേയ്‌ക്കൊന്നും സുപ്രീം കോടതി കടന്നില്ല. ഏഴോളം ...

Read More »

ആരുടെ മന്‍ കീ ബാത്ത് ? മോദിയുടെ മന്‍കി ബാത്തിനെക്കുറിച്ച് പുസ്തകം എഴുതിയതാരെന്നതില്‍ വിവാദം. ഗ്രന്ഥകര്‍ത്താവ് രാജേഷ് ജെയിന്‍ ഒന്നും ചെയ്തിട്ടില്ലെന്ന്  അരൂണ്‍ ഷൂറി .

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോപരിപാടിയായ മന്‍ കി ബാത്തിനെക്കുറിച്ചുള്ള പുസ്തകമായ ‘മന്‍ കി ബാത്ത് : എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ’ എന്ന പുസ്തകം എഴുതിയതാര് എന്നതിനെച്ചൊല്ലി വിവാദം. പുസ്തകം എഴുതി എന്ന് പറയപ്പെടുന്ന രാജേഷ് ജെയിന്‍ അതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പറഞ്ഞതായി എന്‍ഡി ...

Read More »

ആഭ്യന്തര സുരക്ഷയെ പേടിച്ച് വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്ന് കമ്മിഷൻ; ഓപ്പറേഷൻ ബ്ലൂസ്റ്റാര്‍ രഹസ്യങ്ങളില്‍  വെളിച്ചം വീഴില്ല

ന്യൂഡൽഹി : ഓപ്പറേഷൻ ബ്ലൂസ്റ്റാർ സംഭവിച്ചിട്ട് മുപ്പതു വർഷം പിന്നിട്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ. വിവരങ്ങൾ പുറത്തുവിടുന്നതു രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. വിവരാവകാശ നിയമപ്രകാരം ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വിവരങ്ങൾ തേടിയവരെ കമ്മിഷൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ പുറത്തുവിടുന്നതു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കും. പലവിധത്തിലുള്ള ...

Read More »

പീഡനക്കേസ് പ്രതികളെ നാട്ടുകാര്‍ പിടികൂടി നഗ്നരാക്കി നടത്തിച്ചു; 17 കാരിയെ പീഡിപ്പിച്ച രണ്ടുപേരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൈകാര്യം ചെയ്തത്

പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടുയുവാക്കളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് യുവാക്കളെ തല്ലിച്ചതച്ചത്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പിടിയിലായ യുവാക്കളില്‍ ഒരാളോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കൂട്ടുകാരെ വിളിച്ചുവരുത്തി ഇവര്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ അവശയായ പെണ്‍കുട്ടിയെ വീട്ടിലുപേക്ഷിച്ച് സംഘം കടന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ...

Read More »

ഗോ സംരക്ഷണം ഒരുവഴിക്ക്; ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ബീഫിന്റെ പേരില്‍ രാജ്യത്ത് കൊലപാതകവും അക്രമവും വര്‍ദ്ധിക്കുമ്പോഴും ലോകത്ത് ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ബ്രസിലീനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്. ലോകത്ത് പ്രധാനമായും നാല് രാജ്യങ്ങളാണ് പത്തുലക്ഷം മെട്രിക് ടണ്ണിലധികം ബീഫ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ, ബ്രസീല്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ബീഫ് കയറ്റുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ലോകത്ത് കയറ്റുമതി ചെയ്യുന്ന ബീഫിന്റെ ...

Read More »

ലോയയുടെ പോസ്റ്റമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍

ജഡ്ജി ലോയയുടെ മരണത്തിൽ ദുരൂഹത നിറയ്ക്കുന്ന വെളിപ്പെടുത്തൽ വീണ്ടും. മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുഗന്ദിവാറിന്‍റെ ബന്ധു ഡോ. മകരന്ദ് വ്യവഹാരെ ലോയയുടെ പോസ്റ്റുമോര്‍ട്ടം നടപടികളില്‍ ഇടപെട്ടതായുള്ള വിവരമാണ് പുറത്തുവന്നത്. ലോയയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ സംശയം വെളിച്ചത്തുകൊണ്ടുവന്ന കാരവൻ മാസികയാണ്, പോസ്റ്റുമോർട്ടം നടപടികളിലെ ബാഹ്യഇടപെടലും പുറത്തെത്തിച്ചിരിക്കുന്നത്. ഔദ്യോഗിക രേഖകൾപ്രകാരം നാഗ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ...

Read More »

മാദ്ധ്യമ പ്രവർത്തകരുടെ അംഗീകാരം: വിവാദ വ്യവസ്ഥ കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമാണെന്ന് പരാതി ഉയർന്നാൽ മാദ്ധ്യമ പ്രവർത്തകരുടെ അംഗീകാരം (അക്രഡിറ്റേഷൻ) റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്നാണിത്. വ്യാജ വാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറ് മാസത്തേക്ക് അംഗീകാരം റദ്ദാക്കാനായിരുന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം. ഇതേ മാദ്ധ്യമ പ്രവർത്തകർക്കെതിരെ പിന്നീടൊരിക്കൽ പരാതി ...

Read More »