Don't Miss
Home / NEWS / National (page 3)

National

ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാശം കണ്ട് ഇന്ത്യ വിലപിക്കുന്നു; ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി; നേതാക്കളുടെ പ്രതികരണങ്ങള്‍

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാശം കണ്ട് ഇന്ത്യ വിലപിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. The BJP’s irrational insistence that it will form a ...

Read More »

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ കേന്ദ്ര മന്ത്രി ഉത്തര കൊറിയയില്‍; ചരിത്രം തിരുത്തിവി കെ സിങ്

ന്യൂ ഡെല്‍ഹി:  വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തി.  20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍നിന്നൊരു മന്ത്രി ഉത്തരകൊറിയയിലെത്തുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം സിങ് നില്‍ക്കുന്ന ചിത്രം അവിടത്തെ സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ പ്രസിദ്ധീകരിച്ചു.സിങ് ഉത്തരകൊറിയയിലേക്കുപോകുന്ന വിവരം മന്ത്രാലയം പുറത്തുവിട്ടിരുന്നില്ല ഉത്തരകൊറിയന്‍ വൈസ് പ്രസിഡന്റ് കിം യോങ് ...

Read More »

ആ കത്തിലാണ് കാര്യം.. കോടതി ചോദിക്കുന്നതും അതു തന്നെ; യെദ്യൂരപ്പയുടെ വിധി നിര്‍ണയിക്കുക ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലെ ഭൂരിപക്ഷം

ബംഗളുരു: സുപ്രീം കോടതിയുടെ വിധി യെദ്യൂരപ്പയ്ക്ക് തത്കാലത്തേക്ക് അധികാരത്തിലേക്കുളള പാതയൊാരുക്കുമെങ്കിലും ഇനിയങ്ങോട്ട് ബി ജെ പിയെ കാത്തിരിക്കുന്നത് ആശങ്കയുടെയും ആകാംക്ഷയുടെയും നാളുകളായിരിക്കും. അതിന് ഏറ്റവും പ്രധാന കാരണം സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്ന കത്തുകളാണ്.  സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെെന്ന് കാണിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും. സത്യപ്രതിജഞ അനുവദിച്ചെങ്കിലും  അതിന്‍റെ ...

Read More »

ജനിക്ക് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

ചണ്ഡിഗഡ് : ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള മകളെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍. ജസ്പാല്‍ സിങ് എന്നയാളാണ് തന്നെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. തനിക്ക് ഒരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും അതിനെ വില്‍ക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് മൊഹാലിയിലെ ഫേസ് സിക്സ് സിവില്‍ ആശുപത്രിയിലാണ് ഇയാള്‍ എത്തിയത്. കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് കയ്യിലുള്ള ...

Read More »

'ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി വീതം നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം; എവിടെ നിന്നാണ് ഈ കള്ളപ്പണം വരുന്നത്': കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി വീതം നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എവിടെ നിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരൊക്കെ ...

Read More »

കര്‍ണാടകയില്‍ സിപിഎമ്മിന് ആകെ ലഭിച്ചത് 0.2 ശതമാനം വോട്ട്; പിണറായിയുടെ ബ്രണ്ണന്‍ കോളേജിലെ ഊരിപ്പിടിച്ച വാളിന്റെ കഥപറഞ്ഞ മൈസൂരില്‍ കിട്ടിയത് 200 വോട്ട്; മത്സരിച്ച 18 സീറ്റിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടപ്പോള്‍ ആശ്വസിക്കാനായത് രണ്ടാം സ്ഥാനത്തെത്തിയ ബഗേപ്പള്ളി മണ്ഡലം മാത്രം

കര്‍ണാടക: കര്‍ണാടകയില്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിച്ച് ശക്തി തെളിയിക്കാനായിരുന്നു ഇത്തവണ സിപിഐഎം ശ്രമിച്ചത്. 224 സീറ്റുകളുള്ള കര്‍ണാടകയിലെ 19 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ശക്തി തെളിയിക്കാനായി ഇറങ്ങി തിരിച്ച സിപിഎമ്മിന് 19 സീറ്റുകളിലായി മൊത്തം വോട്ടിന്റെ 0.2 ശതമാനം മാത്രമാണ് ലഭിച്ചത്. ഇതില്‍ മൈസൂര്‍ മേഖലയില്‍ സിപിഎമ്മിന് സ്വാധീനമുണ്ടെന്ന് കരുതിയ മേഖലയില്‍ ദയനീയ തോല്‍വിയാണ് ...

Read More »

ബഗേപ്പള്ളി നേടാനുള്ള സിപിഎമ്മിന്റെ ശ്രമം ഇത്തവണയും പാഴായി; തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനം കൊണ്ട് പാര്‍ട്ടി തൃപ്തിപ്പെടും; 51697 വോട്ട് സിപിഎം നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും 4140 വോട്ടുകള്‍ മാത്രം

ബംഗളൂര്‍: കര്‍ണ്ണാടകയില്‍ കാര്യമായ സ്വാധീനമൊന്നും സിപിഎമ്മിന് ഇല്ല. ആകെയുള്ളത് ഒറ്റ മണ്ഡലത്തില്‍. ഇവിടെ ബിജെപി സ്വധീനം ഒട്ടുമില്ലതാനും. കര്‍ണാടകയിലെ ബഗേപ്പള്ളി ഇത്തവണയെങ്കിലും നേടാമെന്ന് സിപിഎമ്മിന്റെ പ്രതീക്ഷയാണ് ചെറിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടത്. പതിവ്‌പോലെ ഈ തവണയും കോണ്‍ഗ്രസ് സീറ്റി നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് രണ്ടാം സ്ഥാനത്തെത്തി. ബിജെപിയാകട്ടെ 4140 വോട്ടുകള്‍ മാത്രം നേടി മൂന്നാമതുമായി. കര്‍ണാടക രാഷ്ട്രീയത്തില്‍ ...

Read More »

കര്‍ണാടക ജനവിധിയെ ട്രോളി പത്തുകാശുണ്ടാക്കാന്‍ കേരള ടൂറിസം; എല്ലാ എംഎല്‍എമാര്‍ക്കും കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് ക്ഷണം.ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി

കര്‍ണാടക തിരഞ്ഞെടുപ്പിലെ നാടകീയതയും അനിശ്ചിതാവസ്ഥയും മുതലാക്കാന്‍ കേരള ടൂറിസം വകുപ്പിന്‍റെ ട്രോള്‍. കര്‍ണാടക ജനവിധിയുടെ പൊടിപടലമടങ്ങുമ്പോള്‍ കേരളടൂറിസത്തിന്‍റെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് എല്ലാ എംഎല്‍എ മാരെയും ഞങ്ങള്‍ ക്ഷണിക്കുന്നു എന്നാണ് കേരല ടൂറിസത്തിന്‍റെ ട്രോള്‍. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവസരങ്ങള്‍ മുതലാക്കുന്നതില്‍ കേരളാ ടൂറിസം കാണിച്ച ശുഷ്കാന്തിയെ ഏറെ പേര്‍ അഭിനന്ദിക്കുമ്പോള്‍ ...

Read More »

കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം; നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ്; പുറത്തുനിന്നലല്ല പിന്തുണ വേണ്ടതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ചു നില്‍ക്കണമെന്നും എച്ച്.ഡി. ദേവഗൗഡ

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം. സിദ്ധ രാമയ്യയും ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് ജെഡിഎസിന് നല്‍കുന്നതെന്ന് സിദ്ധ രാമയ്യ മാധ്യമങ്ങളോടു പറഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസ് സര്‍ക്കാര്‍ വരുമെന്നും സിദ്ധ രാമയ്യ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ...

Read More »

കോണ്‍ഗ്രസ് വീണ്ടും സോണിയയുടെ കരങ്ങളിലേക്ക്; കര്‍ണാടകയില്‍ നിര്‍ണായകമായത് സോണിയയുടെ തീരുമാനം; തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രതിരോധത്തിലായ രാഹുലിനെ മറികടന്ന് സോണിയക്കു പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലേക്കു നയിച്ചത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം. പ്രചാരണ കാലത്ത് കോണ്‍ഗ്രസിന്റെ ഡ്രൈവിംഗ് സീറ്റില്‍ രാഹുല്‍ ഗാന്ധിയായിരുന്നുവെങ്കിലും ഫലം വന്നതോടെ പതിവുപോലെ രാഹുല്‍ ആശയക്കുഴപ്പത്തിലായി. ഗോവ, മണിപ്പൂര്‍ തിരഞ്ഞെടുപ്പ് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപായമണി മുഴങ്ങുന്നത് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃനിര തീരുമാനങ്ങള്‍ക്കായി സോണിയയിലേക്ക് ഉറ്റുനോക്കുകയായിരുന്നു. പാര്‍ട്ടിയിലെ വികാരം തിരിച്ചറിഞ്ഞ സോണിയ ...

Read More »