Don't Miss
Home / NEWS / National (page 4)

National

ലീന മണിമേഖലയുടെ ലൈംഗിക ആരോപണം:  മാനനഷ്ടക്കേസ് നല്‍കും- സൂസി ഗണേഷ്

ചെന്നൈ: തമിഴ് എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ലീന മണിമേഖല ഉന്നയിച്ച ലൈംഗിക ആരോപണത്തിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് സംവിധായകന്‍ സൂസി ഗണേഷ്. അതേസമയം, സ്ത്രീകള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള വേദിയാണ് മീടൂവെന്നും മാനനഷ്ടക്കേസ് അതിലുയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും ലീന മണിമേഖല പ്രതികരിച്ചു. കേരളത്തിലെ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെയും കൊച്ചിയില്‍ ...

Read More »

‘തടയണ’ തകരാറില്‍: അരുണാചലിലും അസമിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഗുവാഹത്തി: തിബറ്റന്‍ മേഖലയിലെ സാങ്‌പോ നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സാങ്‌പോ നദിയില്‍ രൂപമെടുത്ത ‘തടയണ’ തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ടിബറ്റില്‍നിന്ന് ചൈനയിലേക്ക് ഒഴുകുന്ന സാങ്‌പോ നദിയാണ് പിന്നീട് അരുണാചലിലും അസമിലുമെത്തുന്നതോടെ ബ്രഹ്മപുത്രയാകുന്നത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അരുണാചലിലെ സിയാങ് നദിയില്‍ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. എന്നാല്‍ സാങ്‌പോ നദിയിലുണ്ടായ തടയണ ...

Read More »

#metoo : വ്യക്തിവൈരാഗ്യം തീർക്കാൻ ദുരുപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മീ ടൂ ഇരകൾക്കു വേണ്ടിയാണെന്നും ആരൊടെങ്കിലുമുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ അതു ദുരുപയോഗിക്കരുതെന്നും ബോംബെ ഹൈക്കോടതി. ‘ഫാന്റം ഫിലിംസ്’ സിനിമാ നിർമാണ കമ്പനിയിലെ പങ്കാളികളായിരുന്ന സംവിധായകൻ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്‌വാനെ എന്നിവർക്കെതിരെ സംവിധായകൻ വികാസ് ബഹൽ നൽകിയ മാനനഷ്ടക്കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. ബഹലിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചിരുന്ന ഫാന്റ്ം ഫിലിംസ് ജീവനക്കാരി ...

Read More »

ദസറ ആഘോഷത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അമൃത്സറില്‍ 61 മരണം

പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയില്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 61 മരണം. 72 പേര്‍ക്ക് പരിക്കേറ്റു. അമൃത് സറിലെ ജോധാ ഫടാക് പ്രവിശ്യയ്ക്ക് സമീപം ചൗര ബസാറിലാണ് ദാരുണസംഭവം നടന്നത് നടന്നത്. ജലന്ധറില്‍ നിന്ന് അമൃത്സറിലേയ്ക്ക് പോകുകയായിരുന്ന ജലന്തര്‍ എക്‌സ്പ്രസാണ് (നമ്പര്‍ 74943) ആളുകള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയത്. ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ വെച്ച് രാവണ ...

Read More »

തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

മുംബൈ: തൃപ്തി ദേശായിയെ മഹാരാഷ്ട്ര പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര നിശ്ചയിച്ചിരുന്നു. പുലര്‍ച്ചെ 4.30നാണ് മഹാരാഷ്ട്ര-പൂനെ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ പൂനെ പോലീസിന്റെ കസ്റ്റഡിയിലാണ് തൃപ്തി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കാനായി തൃപ്തി ഇന്ന് ഷിര്‍ദി ...

Read More »

കേന്ദ്രമന്ത്രി അക്‌ബറിനെ പുറത്താക്കണം; വനിത മാധ്യമപ്രവർത്തകർ രാഷ്‌ട്രപതിക്ക് പരാതി നൽകി

ന്യൂഡൽഹി: മീ ടൂ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ കേന്ദ്രമന്ത്രി എം.ജെ. അക്‌ബറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിത മാധ്യമപ്രവർത്തകർ. ഇക്കാര്യമുന്നയിച്ച് വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകി. അക്‌ബറിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചവർക്കെതിരേ അക്‌ബർ നൽകിയ മാനനഷ്‌ടകേസ് പിൻ‌വലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മീ ടു പ്രചാരണത്തിന് തുടക്കമിട്ട മാധ്യമപ്രവർത്തകയായ പ്രിയ രമണിക്കെതിരേയാണ് അക്‌ബർ ...

Read More »

ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു; ബീച്ചില്‍ കണ്ണുകെട്ടി കളിക്കുന്നതിനിടെയാണ് തലക്കടിച്ചത്

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയുമായി. ചെന്നൈ സ്വദേശിയായ അനിതയും കാമുകന്‍ ജഗനും ചേര്‍ന്നാണ് അനിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കോളേജ് കാലം മുതലേ അനിതയും ജഗനും പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അനിതക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹശേഷവും അനിത ജഗനുമായി ബന്ധം തുടര്‍ന്നു. ...

Read More »

#metoo : ആരോപണങ്ങള്‍ തള്ളി വൈരമുത്തു; ആരോപണം ഉന്നയിച്ചവര്‍ നിയമത്തിന്റെ വഴി സ്വീകരിക്കൂ

ചെന്നൈ: ടൂ വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു വീണ്ടും രംഗത്ത്. പൊലീസില്‍ പരാതി നല്‍കിയാല്‍ ആരോപണം അസത്യമെന്നു കോടതിയില്‍ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും വൈരമുത്തു വ്യക്തമാക്കി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാം കാലം തെളിയിക്കുമെന്നും അദ്ദേഹം നേരത്തേ ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. നിഷ്‌കളങ്കരെ ...

Read More »

ഓടുന്ന തീവണ്ടിയില്‍നിന്ന് യാത്രക്കിടയിലും പരാതി നല്‍കാം; പ്രശ്നപരിഹാരം ഉടന്‍; മൊബൈല്‍ ആപ് റെഡി

ന്യൂഡല്‍ഹി: തീവണ്ടി യാത്രികര്‍ക്ക് വൈകാതെ ഓടുന്ന തീവണ്ടിയിലിരുന്നും പരാതി അയക്കാം.  ഇന്ത്യന്‍ റെയില്‍വേ പുതുതായി തയ്യാറാക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. റെയില്‍വെ സംബന്ധമായ എന്ത് പരാതികളും ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ റെയില്‍വേ സംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉടന്‍ അന്വേഷിക്കും. അന്വേഷണത്തിന് ...

Read More »

ബോളിവുഡില്‍ വീണ്ടും മീ ടൂ; സുഭാഷ് ഘായ്‌ക്കെതിരെ നടി കെയ്റ്റ് ശര്‍മ

മുംബൈ : ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ്‌ക്കെതിരെ മീ ടൂ പീഡനപരാതിയുമായി നടിയും മോഡലുമായ കെയ്റ്റ് ശര്‍മ. മുംബൈ വെര്‍സോവ സ്റ്റേഷനിലാണു കെയ്റ്റ് പരാതി നല്‍കിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തെന്നാണു പരാതി. ‘കഴിഞ്ഞ ഓഗസ്റ്റ് ആറിനാണു സംഭവം. ക്ഷണിച്ചതനുസരിച്ചു ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ അഞ്ചാറുപേരുണ്ടായിരുന്നു. അവരുടെ മുന്നില്‍വച്ച് ...

Read More »