Don't Miss
Home / ENTERTAINMENT (page 3)

ENTERTAINMENT

‘ഭാര്യയെ ട്രോഫി പോലെ സൂക്ഷിക്കുന്നു, ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുന്നു’- ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ച് വീണ്ടും കങ്കണ

ബോളിവുഡില്‍ #മീടൂ ക്യാമ്പയിന്‍ ആളിക്കത്തുകയാണ്. നനാപടേക്കറിനെതിരെ കേസെടുത്തിന് പുറമേ, പലരും പല പ്രോജക്ടുകളില്‍ നിന്നും ആരോപണങ്ങളെത്തുടര്‍ന്ന് പിന്‍മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ ബോളിവുഡില്‍. വികാസ് ബഹലിനെതിരെ ആരോപണം ഉന്നയിച്ച കങ്കണ റണാവത് വീണ്ടും ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഹൃതിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ...

Read More »

#metoo; ഗായിക ചിന്മയി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ശരിയെന്ന് സംഗീത സംവിധായകന്‍

ചെന്നൈ: തനിക്കെതിരെ ഗായിക ചിന്‍മയി ഉന്നയിച്ച ലൈംഗികാരോപണം ശരിവച്ച് സംഗീത സംവിധായകന്‍ രഘു ദീക്ഷിത്. ഗായിക ചിന്മയിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ദീക്ഷിതിനെതിരായ ലൈംഗികാരോപണം പുറത്ത് വന്നത്. പേര് വെളിപ്പെടുത്താത്ത ഒരു യുവ ഗായികയുടെ ആരോപണം ചിന്മയിയുടെ പേജിലൂടെ പുറത്ത് വിടുകയായിരുന്നു. ഈ ആരോപണം ശരിവച്ചിരിക്കുകയാണ് രഘു ദീക്ഷിത്. തനിക്കെതിരായി ഉയര്‍ന്ന ആരോപണം ശരിയാണെന്നും ആ പെണ്‍കുട്ടിയോട് ...

Read More »

രണ്ടാമൂഴം ശ്രീകുമാറില്‍ നിന്ന് കൈവിട്ടത് ആ നടന്റെ ഇടപെടലില്‍: ഹരിഹരനെ വെട്ടി പരസ്യ സംവിധായകന് ലഭിച്ച തിരക്കഥ ഇനിയാര് സംവിധാനം ചെയ്യും; മലയാള സിനിമയിലെ പകയുടെ തിരക്കഥയാകുന്നുവോ രണ്ടാമൂഴവും എം.ടിയും

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹമായ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കി രചിച്ച തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. എം ടി നല്‍കിയ പരാതി പരിഗണിച്ചാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവ്. ശ്രീകുമാര്‍ മേനോനും നിര്‍മാണകമ്പനിക്കും നോട്ടീസ് അയക്കാനും ഉത്തരവായിട്ടുണ്ട്. കേസ് ഒക്‌ടോബര്‍ ...

Read More »

രണ്ടാമൂഴത്തിനോട് അണിയറക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ല; തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയില്‍; മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയില്‍

കോഴിക്കോട്: മോഹന്‍ലാലിനെ നായകനാക്കി തുടങ്ങാനിരുന്ന രണ്ടാമൂഴം പ്രതിസന്ധിയിൽ. തന്റെ തിരക്കഥ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി.വാസുദേവൻ നായർ കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് എം.ടിയെ പിന്തിരിപ്പിച്ചതെന്നാണറിവ്. സംവിധായകൻ വി.എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുൻസിഫ് കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ...

Read More »

കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കണമെങ്കില്‍ ഹീലുള്ള ചെരുപ്പ് ധരിക്കണം; ചെരുപ്പഴിച്ച് നഗ്‌നപാദയായി പ്രതിഷേധം അറിയിച്ച് നടി ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട്

കാന്‍ ചലച്ചിത്ര മേളയില്‍ ഹീലുള്ള ചെരുപ്പ് ധരിച്ചേ പ്രത്യക്ഷപ്പെടാവൂ എന്ന വ്യവസ്ഥക്ക് നടി ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ടിന്റെ വ്യത്യസ്ത പ്രതിഷേധം. ഹീലുള്ള ചെരിപ്പുകള്‍ അഴിച്ചുവച്ച് കാനിലൂടെ നടന്നായിരുന്നു ക്രിസ്റ്റിന്റെ പ്രതിഷേധം. ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്‍. കാലില്‍ ഷൂ ധരിക്കുമ്പോഴും പിന്നീട് അത് അഴിച്ചു മാറ്റുമ്പോഴും ക്രിസ്റ്റിന്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. സ്പൈക്ക് ...

Read More »

അഡാര്‍ ലൗവിന്റെ അടുത്ത ടീസറെത്തി; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന തമിഴ് ഗാനം എഴുതിയിരിക്കുന്നത് പേര്‍ളി മാണിയാണ്; വീഡിയോ കാണാം

കൊച്ചി: സമൂഹ മാധ്യങ്ങളില്‍ തരംഗമായ ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവിന്റെ അടുത്ത ടീസറെത്തി. തമിഴ് ഗാനമാണെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രിയയുടെ സ്വീകാര്യതയും ജനപ്രിയതയും ഉന്നമിട്ടാണ് ടീസറും സംവിധായകന്‍ ഒരുക്കിയത്. പാട്ട് എഴുതിയിരിക്കുന്നത് പ്രശസ്ത ടെലിവിഷന്‍ താരം പേര്‍ലി മാണിയാണെന്ന പ്രത്യേകതയുമുണ്ട് പുതിയ ഗാനത്തിന്. ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനം തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. മുന്നാളെ ...

Read More »

സഹനടനും ഹാസ്യനടനുമൊക്കെ മുന്‍പത്തെ കഥ, ജോജു ഇനി നായകന്‍; എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഷാഫി

കൊച്ചി: മലയാള സിനിമയില്‍ സഹനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ജോജു ജോര്‍ജ്. ഹാസ്യ നടനായും, വില്ലനായും, ശക്തമായ കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന ജോജു മലയാള സിനിമയില്‍ നിര്‍മാതാവായും പ്രവര്‍ത്തിക്കുന്നുണ്ട്. സഹനടന്‍ എന്ന പദവിയില്‍ നിന്നു നായക നടന്‍ എന്ന നിലയിലേക്കുയരാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ജോജു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ജോജു നായകനായി ...

Read More »

'ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നു'; വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു

കൊച്ചി: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് വയോധികന്‍ തീയിട്ട സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70 കാരനായ രവിയാണ് കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എനിക്ക് ബഹുമാനം ...

Read More »

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിലെത്തും

കൊച്ചി: ജൂണിലായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ...

Read More »

ഫ്‌ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഉണ്ണിമുകുന്ദനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനോട് കോടതിയില്‍ ഹാജറാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഇതിന് ഒപ്പം കേസില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും തള്ളിയിട്ടുണ്ട്. നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി ...

Read More »