Don't Miss
Home / ENTERTAINMENT (page 5)

ENTERTAINMENT

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയ രണ്ടാമതും വിവാഹിതനായി; ടെലിവിഷന്‍ താരം സോണിയ കപൂറാണ് വധു

മുംബൈ: ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷന്‍ താരം സോണിയ കപൂറിനെയാണ് അദ്ദേഹം താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ ചടങ്ങ്. ആദ്യ ഭാര്യയില്‍ നിന്നും 2017ല്‍ വിവാഹമോചിതനായാണ് അദ്ദേഹം രണ്ടാമത് വിവാഹിതനായത്. 22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഹിമേഷും ഭാര്യ കോമളും വിരാമമിട്ടത്. ബോംബെ ...

Read More »

വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഭാസ്‌കര്‍ ഒരു റാസ്‌കല്‍ തമിഴ് പതിപ്പ് റിലീസിന് മിനിറ്റുകള്‍ക്ക് മുമ്പ് നീട്ടിവച്ചു; അപ്രതീക്ഷിത മാറ്റിവെക്കലില്‍ നിരാശ പ്രകടിപ്പിച്ച് അമല പോളും അരവിന്ദ് സാമിയും രംഗത്ത്

ചെന്നൈ: അമല പോളും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ഭാസ്‌കാര്‍ ഒരു റാസ്‌കലിന്റെ റിലീസ് നീട്ടിവച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. കാരണം എന്താണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. റിലീസ് മാറ്റിവച്ചതിലെ നിരാശ പ്രകടിപ്പിച്ച് അമല പോളും അരവിന്ദ് സാമിയും രംഗത്തെത്തി. റിലീസ് മാറ്റിവച്ചിരിക്കുന്നു. കാരണം എന്താണെന്ന് വ്യക്തമല്ല. റിലീസിന് ഏതാനും ...

Read More »

ദിലീപിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ലിബര്‍ട്ടി ബഷീര്‍; തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം

കൊച്ചി: ദിലീപിനെതിരെ മാനനഷ്ടക്കേസുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ...

Read More »

ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേക്ക്; ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പരിപാടിയില്‍ ബിഗ് ബോസാകുന്നത് മോഹന്‍ലാല്‍

കൊച്ചി: മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ വീണ്ടും അവതാരകനായി എത്തുന്നു. ഏറെ ഹിറ്റായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലാണ് മോഹന്‍ലാല്‍ അവതാരകന്‍ ആയി എത്തുന്നത്. നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹന്‍ലാലിനെ തന്നെ നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. ജൂണ്‍ മാസത്തോടെ പരിപാടി ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നിലവില്‍ ഹിന്ദി, ...

Read More »

'ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകൂ; അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി; യേശുദാസിനെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണി മേനോന്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഗായകന്‍ യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണിമേനോന്‍. 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഉണ്ണിമേനോന്റെ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉണ്ടാകുന്ന ഈ വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ഉണ്ണിമോനോന്‍ പറയുന്നത്. ഇതിഹാസതുല്യനായ ...

Read More »

എനിക്കൊരു ഇടവേള വേണം വിഷാദത്തെ ജയിക്കാന്‍, ഞാന്‍ മാറിനില്‍ക്കുന്നു – ഡംഗല്‍ താരം സൈറ വാസിം

വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ദംഗല്‍ താരം സൈറ വസീം. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സൈറ തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ കുറിച്ചു. സൈറ വസീമിന്റെ കുറിപ്പ് വായിക്കാം ഒരുപാട് കാലങ്ങളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ...

Read More »

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു; ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കെവച്ച് സംവിധായകന്‍ കെ.വി ആനന്ദ്

കൊച്ചി: മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സൂര്യയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നത് ആനന്ദ് തന്നെയാണ് സ്ഥിരീകരിച്ചത്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. ചിത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വി.എ ശ്രീകുമാര്‍ മേനോന്‍ ...

Read More »

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരം നേഹ ധൂപിയ വിവാഹിതയായി; സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയ വിവാഹിതയായി. സുഹൃത്തും കാമുകനുമായ അങ്കത് ബേഡിയാണ് നേഹയുടെ വരന്‍. സിനിമാ താരവും മോഡലുമാണ് അങ്കത് ബേഡി. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നായികയും സഹനടിയുമായി അറുപതോളം ചിത്രങ്ങളില്‍ നേഹ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ...

Read More »

അമിതാഭ് ബച്ചന്‍ മകളുടെ ലേഖനത്തെ പ്രശംസിച്ച് ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു; ശ്വേത ബച്ചന്‍ വോഗ് മാഗസിനില്‍ എഴുതിയത് മാതൃത്വത്തെക്കുറിച്ച്

മകള്‍ ശ്വേത ബച്ചന്‍ നന്ദ എഴുതിയ ലേഖനത്തെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍റെ ട്വീറ്റ് വൈറലാകുന്നു. വോഗ് മാസികയില്‍ ശ്വേത തന്‍റെ മാതൃത്വത്തെക്കുറിച്ചും പിന്നീട് മക്കള്‍ ഉപരിപഠനത്തിനായി വിദേശത്ത് പോയപ്പോള്‍ അനുഭവിച്ച ഏകാന്തതയെപറ്റിയും എഴുതിയ ലേഖനത്തെയാണ് ബച്ചന്‍ പ്രശംസിച്ചത്. My efforts at photography .. my daughter .. who watches over as her ...

Read More »

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം പുലിമുരുകനല്ല, അത് ഒടിയനാണെന്ന് പീറ്റര്‍ ഹെയ്ന്‍; ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി ഒടിയന്‍

കൊച്ചി: മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്ന്‍. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പീറ്റര്‍ മലയാളത്തിലെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. പുലിമുരുകന്റെ വന്‍വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയായിരുന്നു. രാജമൗലിയുടെ ബാഹുബലിക്കു വേണ്ടിയും പീറ്റര്‍ ഹെയ്ന്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നു. ആയോധന കലയിലുളള അറിവും ഏത് തരം ആക്ഷന്‍ ...

Read More »