Don't Miss
Home / NEWS / Keralam / ശബരിമലയില്‍ ഇന്ന് നടന്നത് നാടകം; ഭീകരബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണം -പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

ശബരിമലയില്‍ ഇന്ന് നടന്നത് നാടകം; ഭീകരബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണം -പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന നാ​ട​കം സി​പി​എം സ്പോ​ണ്‍​സേ​ർ​ഡ് പ​രി​പാ​ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ന്‍റെ അ​ടി​വേ​രു​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​വ​രെ​യു​ണ്ട്. ഭീ​ക​ര​രു​മാ​യും ഇ​തി​ന് ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഐ​എ പോ​ലു​ള്ള കേ​ന്ദ്ര എ​ജ​ൻ​സി​ക​ൾ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി സി​പി​എം ന​ട​ത്തി​യ ആ​സൂ​ത്രീ​ത നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​നി​തി സം​ഘം ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. സി​പി​എ​മ്മാ​ണ് അ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് പ്ര​വ​ർ​ത്തി​ച്ച​ത്. ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മ​നി​തി സം​ഘ​ത്തെ വെ​റു​തെ വി​ട്ട​ത് ശ​രി​യാ​യി​ല്ല. സ​ർ​ക്കാ​ർ സ്പോ​ണ്‍​സ​റി​ലാ​ണ് ര​ഹ്ന ഫാ​ത്തി​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ഇ​പ്പോ​ൾ പ​ല കേ​സു​ക​ളും ഉ​ണ്ട്. ര​ഹ്ന ഫാ​ത്തി​മ​മാ​രു​ടെ സം​ഘ​മാ​ണ് ഇ​ന്ന് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​രം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച​യും ഇ​ന്നു​മാ​യി പോ​ലീ​സ് നി​ര​വ​ധി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. പ​ല​ർ​ക്കും പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​വെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.