Don't Miss
Home / COVER STORY / കോണ്‍ഗ്രസിന്റെ ശബരിമല നിലപാടില്‍ പ്രതിഷേധം, ഡിസിസി അംഗം സിപിഎമ്മിലേക്ക്

കോണ്‍ഗ്രസിന്റെ ശബരിമല നിലപാടില്‍ പ്രതിഷേധം, ഡിസിസി അംഗം സിപിഎമ്മിലേക്ക്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം പാര്‍ട്ടി വിട്ടു. തിരുവനന്തപുരം ഡിസിസി അംഗമായ വി ഷാജുമോനാണ് കോണ്‍ഗ്രസ് വിട്ടത്. ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാട്.

വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെക്കൊണ്ട് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ നാമജപമടക്കമുളള പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസ് സഹകരിക്കുകയും സ്ത്രീപ്രവേശനത്തിനൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസിസി അംഗം സിപിഐഎമ്മിലേക്ക് ചുവടുമാറ്റിയത്.