Don't Miss
Home / SCI & TECH / ഫെയ്സ്ബുക്കും വാട്സാപ്പും രഹസ്യമല്ല, എല്ലാം അവർ കാണുന്നു, വേണ്ടത് വില്‍ക്കുന്നു

ഫെയ്സ്ബുക്കും വാട്സാപ്പും രഹസ്യമല്ല, എല്ലാം അവർ കാണുന്നു, വേണ്ടത് വില്‍ക്കുന്നു

ഫെയ്സ്ബുക്കും വാട്സാപ്പും അത്ര സുരക്ഷിതമല്ല. കമ്പനി അവകാശപ്പെടുന്ന സുരക്ഷിത സംവിധാനങ്ങളൊക്കെ മറിക്കടന്ന് ഹാക്കര്‍മാർ സന്ദേശങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
ഫെയ്സ്ബുക്ക്, വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാൻ കഴിയുമെന്നും ആരോപണമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ വൻ സുരക്ഷാ വീഴ്ചയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ തെറ്റുതിരുത്താൻ ഫെയ്സ്ബുക്ക് അധികൃതർ ഇതുവരെ തയാറായിട്ടില്ല.
കമ്പനി ഉറപ്പുനൽകുന്നതു പോലെ വാട്സാപ്പ്, ഫെയ്സ്ബുക്ക് രഹസ്യങ്ങൾ സുരക്ഷിതമല്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടെന്നതു കൊണ്ടു മാത്രം ഒന്നും സുരക്ഷിതമാകുന്നില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാള്‍ കാണുകയോ വായിക്കുകയോ ചെയ്യില്ലെന്നാണ് ഫെയ്സ്ബുക്കും വാട്സാപ്പും ഉറപ്പു നൽകുന്നത്. എന്നാൽ വിവിധ സർക്കാരുകളിലെ സാങ്കേതിക വിദഗ്ധർ മെസേജുകൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലെ സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണം. ഇതു സുരക്ഷിതമാക്കിയാൽ ഒരാളും സന്ദേശങ്ങൾ വായിക്കില്ല. എന്നാൽ വാട്സാപ്പും ഫെയ്സ്ബുക്കും ഇതിനു തയാറാകുന്നില്ല. എന്‍ഡ് ടു എന്‍ക്രിപ്ഷനില്‍ പ്രോട്ടോകോള്‍ എന്ന സംവിധാനമാണ് സന്ദേശങ്ങൾക്ക് സുരക്ഷ നൽകുന്നത്. എന്നാല്‍ ഹാക്ക് ചെയ്ത് സന്ദേശങ്ങളിൽ ആരെങ്കിലും മാറ്റം വരുത്തിയാല്‍ മറികടക്കാനുള്ള ശേഷി പ്രോട്ടോക്കോളിന് ഇല്ല.
ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്‍ക്രിപ്ഷന്‍ സുരക്ഷിതമല്ലെന്നും നേരത്തെ തന്നെ ചിലർ ആരോപിച്ചിരുന്നു. ആന്റിവൈറസ് ആപ്ലിക്കേഷൻ മക്കാഫെ സ്ഥാപകൻ ജോണ്‍ ഡേവിഡും വാട്സാപ്പ് സുരക്ഷാ വീഴ്ചക്കെതിരെ രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*