ബഹിരാകാശ ജീവിതം തങ്ങളുടെ ജീവിത വീക്ഷണത്തെ എങ്ങനെ മാറ്റി മറിച്ചെന്ന് തുറന്നു പറയുകയാണ് നാഷനല്‍ ജ്യോഗ്രഫിക്ക് മാഗസിന്റെ പുതിയലക്കത്തില്‍ ബഹിരാകാശ സഞ്ചാരികള്‍.പിറന്ന ഗ്രഹത്തെ പൂര്‍ണ രൂപത്തില്‍ കാണാന്‍ കഴിഞ്ഞ ഈ ഭാഗ്യശാലികള്‍ പറഞ്ഞു വയ്ക്കുന്നത് മാനവികതയുടെ സന്ദേശമാണ്.സാമന്ത ക്രിസ്റ്റോഫെറേറ്റി ,കാരെന് നൈബര്‍ഗ് ,ഗെന്നാഡി പഡാല്‍ക്ക,എഡ് ലൂ തുടങ്ങിയ ബഹിരാകാശചാരികളാണ് സ്പേസില്‍ നിന്നുള്ള ഭൗമദൃശ്യങ്ങള്‍ തങ്ങളുടെ മനസിനെ എങ്ങനെ മാറ്റിമറിച്ചതെന്ന് വിശദീകരിക്കുന്നത്.മനുഷ്യനെന്നത് എത്രനേര്ത്തതും ദുര്‍ബലവുമായ സാന്നിധ്യമാണ് ഈ പ്രപഞ്ചത്തില്‍.ഒന്നിച്ചു നിന്നില്ലെങ്കില്‍ മനുഷ്യവംശം അതിജീവിക്കില്ലെന്ന് പറയുന്നത് സാമന്ത ആണ്.ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശത്ത് കഴിഞ്ഞ വനിതകളില്‍ രണ്ടാംസ്ഥാനക്കാരിയാണ് ഇറ്റലിക്കാരിയായ സാമന്ത.ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന തിരിച്ചറിവാണ് ബഹിരാകാശം തനിക്കു തന്നതെന്ന് കാരന് നൈബര്‍ഗ് പറയുന്നു. നിസാരമെന്ന് നാം കരുതുന്ന ഒരു ജീവി പോലും ഭൂമിയുടെ ആവാസവ്യവസ്ഥയില്‍ നിര്‍ണായകമാണ്.മ്യഗസംരകഷണ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്ബഹിരാകാശജീവിതം പ്രചോദനമായെന്നും കാരന് പറയുന്നു.മനുഷ്യന് ഒട്ടേറെ നാശം വരുത്തിവച്ചെങ്കിലും ഭൂമിയില്‍ ജീവന് അതിജീവിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ എഡ് ലൂ പ്രത്യാശിക്കുന്നു.എന്കിലും സ്വന്തം ചെയ്തികളുടെ അനന്തരഫലം മനുഷ്യകുലം എങ്ങനെ അതിജീവിക്കും എന്നു കണ്ടറിയണം എന്നു പറയുന്നത് ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ റഷ്യന്കോസ്മനോട്ട് ഗെന്നാഡി പഡാല്ക ആണ്. ഈ വീഷണങ്ങള്‍ ഉള്‍പ്പെടുത്തിയ പത്ത് ഭാഗങ്ങളുള്ള വണ്‍ സ്ട്രേഞ്ച് റോക്ക് മാര്‍ച്ച് 26 മുതല്‍ നാഷനല്‍ ജ്യോഗ്രഫിക് ചാനല്‍ സംപ്രേഷണം ചെയ്യും