Don't Miss
Home / NEWS / Keralam / വര്‍ക്കല ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രം. കോവളം പിന്നോട്ട്. കൊച്ചി പ്രിയപ്പെട്ട നഗരം

വര്‍ക്കല ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രം. കോവളം പിന്നോട്ട്. കൊച്ചി പ്രിയപ്പെട്ട നഗരം

വര്‍ക്കല പാപനാശം ബീച്ചും ക്ലിഫുകളും വിനോദസഞ്ചാരികളുടെ മനംമയക്കുന്നു. ഫലം കോവളത്തെ പിന്തള്ളി വര്‍ക്കല ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട ബീച്ചായി മാറുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 130 ശതമാനം വര്‍ധനയാണ് വര്‍ക്കല സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍  രേഖപ്പെടുത്തിയത്.  2017 ല്‍ മാത്രം 1,33,658 വിദേശവിനോദ സഞ്ചാരികളാണ് വര്‍ക്കലയില്‍ എത്തിയത്.
വര്‍ക്കലയുടെ വളര്‍ച്ച കോവളത്തിന്‍റെ തളര്‍ച്ചയാവുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് കോവളത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത് വെറും അഞ്ചു ശതമാനം വര്‍ധന മാത്രം. കൊച്ചി പോലും കോവളത്തെ ഇക്കാര്യത്തില്‍ പിന്തള്ളിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 43.89 ശതമാനം വര്‍ധനയാണ് കൊച്ചി,ഫോര്‍ട്ട് കൊച്ചി, മരട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകള്‍ ഒരു പോലെ കൊച്ചിയെ ഇഷ്ടപ്പെടുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം കോവളത്തിനും മൂന്നാം സ്ഥാനം വര്‍ക്കലയ്ക്കുമാണ്.