Don't Miss
Home / NEWS / സന്നിധാനത്തേക്ക് കടക്കാനെത്തിയ യുവതികള്‍ മടങ്ങി; കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് മടക്കം

സന്നിധാനത്തേക്ക് കടക്കാനെത്തിയ യുവതികള്‍ മടങ്ങി; കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് മടക്കം

ശബരിമല : സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയ യുവതികള്‍ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങി. ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടുമെന്നും, യുവതികള്‍ക്ക് ദര്‍ശനം സാധ്യമല്ലെന്നും തന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം യുവതികളെ അറിയിച്ചെന്നും, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും യുവതികളെ ബോധ്യപ്പെടുത്തിയതിന് ശേഷം കനത്ത സുരക്ഷയിലാണ് യുവതികളെ മലയിറക്കിയത്. മടങ്ങാതെ രക്ഷയില്ലെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു.

രാവിലെ വനിതാ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും, ആന്ധയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയുമാണ് രാവിലെ ശബരിമല കയറാനെത്തിയത്. പൊലീസ് അകമ്പടിയോടെ ഇവരെ നടപ്പന്തലിലെത്തിക്കുകയായിരുന്നു. പരമ്പരാഗത പാത വിഴിയായിരുന്നു ഇവരെ നടപ്പന്തലിലെത്തിച്ചത്. എന്നാല്‍ യുവതികള്‍ എത്തിയതോടെ, പൂജകള്‍ നിര്‍ത്തിവെച്ച് മേല്‍ശാന്തിമാരുടെ പരികര്‍മ്മികള്‍ പതിനെട്ടാംപടിക്ക് താഴെ ശരണം വിളികളോടെ സമരം നടത്തുകയും ചെയ്തിരുന്നു.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള വേദിയല്ല ശബരിമലയെന്ന് യുവതികളുടെ പ്രവേശനത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഭക്തരായ വനിതകളെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കാന്‍ സ്രമിക്കുമ്പോള്‍, പൊലീസ് അതി തിരിച്ചറിയേണ്ടിയിരുന്നു എന്നും കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു.