ഐപിഎല്‍ തുടങ്ങിയപ്പോള്‍ പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ച ജിയോയ്ക്കും ബിഎസ്എന്ലിനും പുറകെ എയര്‍ടെലും. പ്രധാനമായും മൊബൈലില്‍ കളി കാണുന്നവരെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പുതിയ പ്ലാനെന്നു കമ്പനി അവകാശപ്പെട്ടു. 449 രൂപയുടെ പ്ലാനില്‍ ദിവസം 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് നാഷണല്‍ & എസ്ടിഡി കോളുകള്‍, ദിവസേന 100 എസ്എംഎസ് ആണുള്ളത്. 82 ദിവസം വാലിഡിറ്റിയോട് കൂടി വരുന്ന പ്ലാനില്‍ മൊത്തം 164ജിബി ഡാറ്റ ലഭ്യമാകുന്നു. അതായത് 1 ജിബി ഡാറ്റ മൂന്ന് രൂപ നിരക്കില്‍ ലഭിക്കുന്നു.