Don't Miss
Home / COVER STORY / കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി; കത്തി കൊണ്ട് 3 തവണ കുത്തി; പിന്നെ കത്തിച്ചു

കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി; കത്തി കൊണ്ട് 3 തവണ കുത്തി; പിന്നെ കത്തിച്ചു

കാറിൽ എത്തിയ അജാസ്‌ സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അജാസ് വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തി വീണ്ടും പുറത്തേക്ക് പോയ സൗമ്യ യെ കാറിലെത്തിയ അജാസ് ഇടിച്ചു, തുടർന്ന് സൗമ്യ വീഴുന്നു. സൗമ്യ വീണതോടെ മൂന്ന് തവണ കത്തി വച്ച് കുത്തുന്നു. തുടർന്നാണ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്ന്. കൊച്ചിയിൽ ട്രാഫിക് പോലീസിൽ ആണ് അജാസ് എന്നാണ് വിവരം.

രണ്ട് മണിയോടെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ പിന്നീട് വീണ്ടും സ്‌കൂട്ടറിൽ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അജാസ് ആക്രമിച്ചത്. കാറിലെത്തിയ അജാസ് സൗമ്യയമുടെ സ്‌കൂട്ടർ ഇടിച്ചിട്ടു. വീണ ശേഷം വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് സൗമ്യയെ പ്രതി ആക്രമിച്ചത്. കയ്യിൽ കരുതിയ കത്തിയുമായി എത്തി കുത്തിവീഴ്‌ത്തി. തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. തെക്കേമുറിയിലുള്ള സൗമ്യയുടെ വീടിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. സൗമ്യയുമായി മുൻപരിചയത്തിലായിരുന്നു അജാസ്. ഇവർ തമ്മിൽ അടുപ്പത്തിലായത് എങ്ങനെയാണെന്ന കാര്യം പുറത്തുവരേണ്ടതുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മാറ്റുവെന്ന് അധികൃതർ അറിയിച്ചു.

അടുത്തകാലത്ത് സ്ത്രീകൾക്കു നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ആറു മാസത്തിനിടെ നാലു സ്ത്രീകളെയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്. തിരുവല്ലയിലും തൃശൂരിലും സമാനമായി ആക്രമണം നടന്നിരുന്നു. എറണാകുളത്തു കോളജ് വിദ്യാർത്ഥികൾക്കു നേരെ ആക്രമണം നടന്നിരുന്നു.