Don't Miss
Home / COVER STORY / ഗാസയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെട്ട് അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തക. മിനുട്ടുകള്‍ക്കുള്ളില്‍  അവര്‍ക്കു നേരെ ടിയര്‍ ഗാസ് ഷെല്‍ പ്രയോഗവും .വിഡിയോ കാണാം.

ഗാസയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെട്ട് അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തക. മിനുട്ടുകള്‍ക്കുള്ളില്‍  അവര്‍ക്കു നേരെ ടിയര്‍ ഗാസ് ഷെല്‍ പ്രയോഗവും .വിഡിയോ കാണാം.

ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് ഗാസയിലെ പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തക ടെലസ്കോപിക് ഗണ്‍ ഉപയോഗിച്ചുള്ള സ്നിപ്പെര്‍ വെടിയില്‍ നിന്നും കഷ്ടിച്ചു രക്ഷപെടുന്ന വിഡിയോ വൈറലാവുകയാണ്. അല്‍ജസീറയുടെ രാജ്യാന്തര ലേഖിക ഹോഡ അബ്ദെല്‍ ഹമീദ് ആണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പിന്നീട് ഇവര്‍ തന്നെ ആകാശത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ച് പറന്നു വന്ന കണ്ണീര്‍ വാതക ഷെല്ലുകളുടെ വിഡിയോയും  ട്വിറ്ററിലൂടെ പുറത്തു വിട്ടു. കഷ്ടിച്ച് ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ടു സംഭവങ്ങളും നടന്നത്. കണ്ണീര്‍  വാതക ഷെല്ലുകളില്‍ നിന്ന് രക്ഷപെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ പരക്കം പായുന്നതും ശ്വാസം കിട്ടാതെ ചുമയ്ക്കുന്നതുമെല്ലാം വിഡിയോയില് ‍വ്യക്തമാണ്. 
വിഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

*