Don't Miss
Home / COVER STORY / കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവുമധികം കോവി‍ഡ്-19 ബാധിതരുള്ളരാജ്യമായി അമേരിക്ക മാറിയതായി റിപ്പോര്‍ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗത്തിലാണ് അമേരിക്കയില്‍ കോവി‍ഡ് -19 ബാധിച്ചവരുടെ  എണ്ണം വര്‍ദ്ധിക്കുന്നത്. ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കിലും അവിടിത്തെ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായി വരികയാണ്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 85000ല്‍ അധികം രോഗബാധിതരുള്ള അമേരിക്കയില്‍ മരണസംഖ്യ ഇതിനോടകം 1292 ആയിരിക്കുകയാണ്. ഇറ്റലിയിലും സ്ഥിതി വ്യത്യസ്ഥമല്ല എണ്‍പതിനായിരത്തിലധികം രോഗികളുള്ള ഇറ്റലിയില്‍ മരണസംഖ്യ ഇതിനോടകം 8215 കടന്നു.
ചൈനയില്‍ സ്ഥിതി നിയന്ത്രണവിധേയമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് 81340 രോഗബാധിതരുള്ള ചൈനയില്‍ 74588 പേരുടെ രോഗം ഭേദമാകുകയും 3292 പേര്‍ മരിക്കുകയും ചെയ്തു.