തിരുവനന്തപുരം: ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായ ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ്. 15 വയസുള്ളപ്പോഴാണ് ആന്‍ ഫ്രാങ്ക് എന്ന ജൂതപെണ്‍കുട്ടി, ബെര്‍ഗന്‍ ബെല്‍സണിലെ നാസി കോണ്സണ്ട്രേഷന് ക്യാമ്പില്‍ മരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഡയറിക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളുടെ പ്രതീകമായി ആന്‍ ഫ്രാങ്ക് മാറി. എന്നാല്‍ അന്ന് വായിക്കാന്‍ കഴിയാതിരുന്ന രണ്ട് പേജുകള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിബിസി വികസിപ്പിച്ചു. ഇതോടെ ആന്‍ ഫ്രാങ്ക് വീണ്ടും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി.
ആന്‍ ഫ്രാങ്കിന്റെ ഡയറിയിലെ വായിക്കാന്‍ കഴിയാതിരുന്ന രണ്ട് പേജുകള്‍ ഇപ്പോള്‍ ബിബിസി പുറത്തിറക്കി. വായിക്കാന്‍ കഴിയാതിരുന്ന രണ്ട് പേജുകള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വായിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ബിബിസി വികസിപ്പിച്ചത്. എന്നാല്‍ ഈ രണ്ട് പേജുകള്‍ നിറയെ അശ്ലീല ചുവയുള്ള തമാശകളും ആന്‍ ഫ്രാങ്കിന്റെ ലൈംഗിക ചിന്തകളുമായിരുന്നു.
നാസിയില്‍ നിന്ന് സംരക്ഷണം നേടാനായി ഒളിവില്‍ കഴിഞ്ഞിരുന്നു ആന്‍ തന്റെ മരണശേഷം പുറത്തിറങ്ങിയ പുസ്തകത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വായിക്കാന്‍ കഴിയാതിരുന്ന പേജുകള്‍ ബ്രൗണ്‍ പേപ്പറാല്‍ പശ കൊണ്ട് ഒട്ടിച്ച് മറയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു. തന്റെ കുടുംബത്തിലുള്ളവര്‍ കാണാതിരിക്കാന്‍ ആന്‍ ഫ്രാങ്ക് തന്നെ അങ്ങനെ ചെയ്തതാവാം എന്ന് കരുതുന്നു. 1942 സെപ്റ്റംബറിലാണ് ഇത് എഴുതപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
ഉപേക്ഷിക്കാനുള്ള പേജുകളില്‍ അശ്ലീലമായ തമാശകള്‍ താന്‍ എഴുതാറുണ്ടെന്ന് ആ പേജില്‍ തന്നെ ആന്‍ എഴുതിയിട്ടുണ്ട്. അതിന് ശേഷമുള്ള വരികളില്‍ ഒരു ചെറുപ്പക്കാരിയുടെ ലൈംഗിക ചിന്തകളാണ് എഴുതിയിരുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ എഴുത്ത് വായിക്കുന്ന ആര്‍ക്കും ചിരി അടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ ചെറുപ്പക്കാരുടെയും പോലെ ആന്‍ ഫ്രാങ്കും ലൈംഗിക വിഷയങ്ങളില്‍ ജിജ്ഞാസ നിറഞ്ഞിരുന്നുവെന്ന് ആന്‍ ഫ്രാങ്ക് മ്യൂസിയത്തിന്റെ ചുമതല വഹിക്കുന്ന റൊണാള്‍ഡ് പറഞ്ഞു.
നാസികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായി ഒളിവില്‍ കഴിഞ്ഞിരുന്ന ആന്‍ ഫ്രാങ്കും കുടുംബവും, നെതര്‍ലാന്റ്സിലെ നാസി പൊലീസിന് ഒറ്റു കൊടുക്കപ്പെടുകയായിരുന്നു. എന്നാല്‍ ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയം നടത്തിയ പഠനം പറയുന്നത് ഇത്തരത്തിലൊരു ഒറ്റിക്കൊടുക്കല്‍ ഉണ്ടായിട്ടുണ്ടാവാന്‍ ഇടയില്ലെന്നാണ്.
രണ്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നാണ് 1944 ഓഗസ്റ്റ് നാലിന് ആനിനേയും കുടുംബത്തേയും അറസ്റ്റ് ചെയ്യുന്നത്. ആംസ്റ്റര്‍ഡാമിലെ പ്രിന്സന്ഗ്രാറ്റ് കനാലിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പതിവ് തിരച്ചിലുകളുടെ ഭാഗമായി എത്തുമ്പോള്‍ സന്ദര്‍ഭവശാല്‍ ആന്‍ ഫ്രാങ്ക് അടക്കമുള്ളവര്‍ അറസ്റ്റ് പൊലീസ് പിടിയിലായിരിക്കാനാണ് സാദ്ധ്യതയെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഒറ്റിക്കൊടുത്തു എന്ന് കരുതുന്നത് തള്ളിക്കളയാവുന്നതല്ലെന്നാണ് ആന്‍ ഫ്രാങ്ക് മ്യൂസിയം പറയുന്നത്.
ലോകത്തെ കരയിപ്പിച്ച ഡയറി
1929 ജൂണ്‍ 12ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് ഓണ്മെയ്നിലായിരുന്നു ആന്‍ഫ്രാങ്കിന്റെ ജനനം. പിതാവ് ഒട്ടോ ഫ്രാങ്ക് ഒരു ബാങ്കുദ്യോഗസ്ഥനും, മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാര്‍ഗോട്ട് ഫ്രാങ്കായിരുന്നു ഏക സഹോദരി. 1933ല്‍ ജര്‍മനിയില്‍ നാസി പാര്‍ട്ടി ശക്തി പ്രാപിക്കുകയും ജൂതവിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ഒട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ സഹിക്കാനാവാതെ ഒട്ടോഫ്രാങ്ക് കുടുംബത്തോടൊപ്പം നെതര്ലന്റിലേക്കു പോകാന്‍ നിര്‍ബന്ധിതനായി. അവള്‍ക്ക് നാലു വയസുള്ളപ്പോഴാണ് ആന്‍ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്. അവിടെയായിരുന്നു ആന്ഫ്രാങ്കിന്റേയും സഹോദരിയുടേയും വിദ്യാഭ്യാസം. മാര്‍ഗോട്ടിന് ഗണിതത്തിലും ആനിന് സാഹിത്യത്തിലുമായിരുന്നു താല്‍പ്പര്യം. 1933 മുതല്‍ 1939 വരെ ജര്‍മനിയില്‍നിന്നു പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഫ്രാങ്ക് കുടുംബം. ഒട്ടോ ഫ്രാങ്ക് ആംസ്റ്റര്‍ഡാമില്‍ ഒരു ജാം നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. 1940 മെയ് 10ന് ജര്‍മന്‍ പട്ടാളം നെതര്‍ലന്റിലെത്തുന്നതു വരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിച്ചുകൂട്ടി. അതിനിടെ നെതര്‍ലന്റിലെ ജര്‍മന്‍ ഭരണകൂടം ജൂതന്മാര് വ്യാപാരസ്ഥാപനങ്ങള്‍ ത്തുന്നതില് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആനിനും മാര്ഗറ്റിനും ജൂതര്‍ക്കു മാത്രമുള്ള സ്കൂളിലേക്കു മാറേണ്ടി വന്നു.
ആന്‍ ഫ്രാങ്കിന്റെ പതിമൂന്നാം ജന്മദിനത്തില് പിതാവ് മകള്‍ക്ക് ഒരു ഡയറി സമ്മാനിച്ചു. പിതാവ് സമ്മാനിച്ച ഡറിയാണ് അവളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. നെതര്‍ലന്റിലെ ഒരു സാധാരണക്കാരിയായ ആന്‍ഫ്രാങ്ക് ലോക പ്രശസ്തയാകുന്നതും ഈ ഡയറിയിലൂടെയാണ്. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയില്‍ 1942 ജൂണ്‍ മുതല്‍ അവള് എഴുതിത്തുടങ്ങി. പില്ക്കാലത്ത് ചരിത്രം കുറിച്ച ആ ഡയറിക്കുറിപ്പുകളില്‍ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളും ഒളിത്താവളങ്ങളില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ഒരു വംശത്തിന്റെ വേദനനയും നിറഞ്ഞു നിന്നിരുന്നു.
യാതനകളുടെ തുടക്കം
1942 ജൂലൈ 5ന് മാര്‍ഗറ്റ് ഫ്രാങ്കിന് ജര്‍മന്‍ ക്യാമ്പില്‍ ഹാജരാകാനുള്ള ഒരു അറിയിപ്പ് ലഭിച്ചു. മാര്‍ഗറ്റ് ജര്മനിയിലേക്കുപോകാന് തയാറായില്ലെങ്കില്‍ കുടുംബാംഗങ്ങളെയെല്ലാം തുറുങ്കിലടയ്ക്കുമെന്നായിരുന്നു അറിയിപ്പ്. ജര്‍മനിയിലേക്കുള്ള തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നു മനസിലാക്കിയ ഒട്ടോ ഫ്രാങ്ക് ഉത്തരവ് ലഭിച്ച് അധികം വൈകാതെ കുടുംബത്തോടൊപ്പംേെ ത്ത തയാറാക്കിയിരുന്ന ഒളിസങ്കേതത്തിലേയ്ക്കു മാറി. കിലോമീറ്ററുകളോളം കാല്യായായിരുന്നു യാത്ര.
ഓട്ടോ ഫ്രാങ്ക് ജോലിചെയ്യുന്ന ജാം നിര്‍മാണക്കമ്പനിയുടെ മുകളിലായിരുന്നു ഒളിത്താവളം. തറനിരപ്പിനു താഴെ, പ്രവേശവാടം ബുക്ക് ഷെല്‍ഫു കൊണ്ടു മറച്ച രണ്ടു ചെറിയ അറകള്‍. അതിലായിരുന്നു അവരുടെ താമസം. ഡയറിയെഴുത്തും വായനയുമായിരുന്നു ആനിന്റെ അക്കാലത്തെ പ്രധാനേേ മ്പാക്കുകള്.
നാസികളുടെ തടവില്‍ ആന്‍ ഫ്രാങ്ക് നേരിട്ടത്
ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്ത ശേഷം ഓഗസ്റ്റ് 6ാം തീയതി അവരെ ജയിലിലേക്കു മാറ്റി. 1944 സെപ്റ്റംബര്‍ 3ന് കന്നുകാലിവണ്ടിയില് കുത്തി കയറ്റി അവരെയെല്ലാം ജര്‍മന്‍ അധീനത്തിലുള്ള പോളണ്ടിലെ കുപ്രസിദ്ധമായ കൊലപാതകേന്ദ്രമായ ഓഷ്വിറ്റ്സിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസത്തെ ദുരിതപൂര്‍ണമായ യാത്രയ്ക്കൊടുവില്‍ 1019 തടവുകാരെയും വഹിച്ചുകൊണ്ടുള്ള തീവണ്ടി ലക്ഷ്യസ്ഥാനത്തെത്തി. ക്യാമ്പില്‍വച്ച് സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു സംഘങ്ങളായിത്തിരിച്ചു. പ്രാഥമിക വൈദ്യപരിശോധനയില്‍ കഠിനമായ ജോലി ചെയ്യാന്‍ പ്രാപ്തരല്ലെന്നു കണ്ടവരെ ിേട്ട് ഗ്യാസ് ചേമ്പറുകളിലേക്കയച്ചു. എഡിത്തും ആനും മാര്‍ഗറ്റും ഒരേ ബാരക്കിലായിരുന്നു. വൈദ്യപരിശോധള്ക്കു ശേഷം തല മുണ്ഡനം ചെയ്ത്, കൈയില്‍ തിരിച്ചറിയാനുള്ള നമ്പര്‍ പച്ചകുത്തി ആനിനെ അടിമപ്പണിയ്ക്ക് നിയോഗിച്ചു. അപ്പോഴും പതിനഞ്ചു വയസും മൂന്നു മാസവും മാത്രം പ്രായമുണ്ടായിരുന്ന ആ പെണ്‍കുട്ടി അസാമാന്യധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നതായി പില്കാലത്ത് പല സഹതടവുകാരും അനുസ്മരിച്ചു. താങ്ങാനാവാത്ത അദ്ധ്വാനം മൂലം മാര്‍ഗറ്റും ആനും അസുഖബാധിതരായി.
ആന്‍ ഫ്രാങ്കിന്റെ അവസാന കുറിപ്പ്
‘ 1944 ഓഗസ്റ്റ് 1 ചൊവ്വാഴ്ചയായിരുന്നു ആന്‍ അവസാന കുറിപ്പെഴുതിയത്. അതിങ്ങനെയായിരുന്നു. എന്റേത് ഒരു തരം ഇരട്ടവ്യക്തിത്വമാണെന്ന്ത്ത പറഞ്ഞിട്ടില്ലേ. മനോവീര്യം, ദുര്ഘടനസനധികളില് പോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആണ്‍കുട്ടികളുമായി ചങ്ങാത്തം ഇഷ്ട്ടപ്പെടുന്ന, തമാശകള്‍ ആസ്വദിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ആ ഞാന്‍; അതായത് പുറമേ കാണുന്ന ആന്‍! ഈ പകുതി എപ്പോഴും, കൂടുതല്‍ ആഴത്തിലുള്ള, കൂടുതല്‍ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ ുേന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതല്‍ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.’
ഇങ്ങനെ തുടരുന്ന നീണ്ട കുറിപ്പോടെ ആനിന്റെ ഡയറി അവസാനിക്കുകയാണ്.
The @annefrankhouse , with @HuygensING and @NIODAmsterdam, today presented the hidden text on two pages covered up with gummed paper in the first #diary of #AnneFrank, with its red checked cover. Thanks to new technology the text on the hidden pages has now been made legible. pic.twitter.com/cw9z0JnNFI
— Anne Frank House (@annefrankhouse) May 15, 2018