Don't Miss
Home / COVER STORY / “അ​വ​ർ ഒ​രു പാ​വം സ്ത്രീ..’; ​സ​ന​ലി​ന്‍റെ ഭാ​ര്യയെ അവഹേളിച്ചിട്ടില്ലെന്ന് മ​ന്ത്രി എം.​എം മ​ണി

“അ​വ​ർ ഒ​രു പാ​വം സ്ത്രീ..’; ​സ​ന​ലി​ന്‍റെ ഭാ​ര്യയെ അവഹേളിച്ചിട്ടില്ലെന്ന് മ​ന്ത്രി എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​എം മ​ണി. സ​മ​രം ചെ​യ്യാ​തെ മു​ഖ്യ​മ​ന്ത്രി​യെ പോ​യി കാ​ണൂ എ​ന്നാ​ണ് വി​ജി​യോ​ടു പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ പാ​വം സ്ത്രീ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ജി​യെ അ​വ​ഹേ​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച​പ്പോ​ൾ മ​ന്ത്രി ശ​കാ​രി​ച്ചെ​ന്നാ​യി​രു​ന്നു വി​ജി​യു​ടെ പ​രാ​തി. ആ​രാ​ണ് നി​ങ്ങ​ളെ ഇ​വി​ടെ കൊ​ണ്ടി​രു​ത്തി​യ​ത്. നി​ങ്ങ​ളു​ടെ തോ​ന്ന്യാ​സ​ത്തി​ന് സ​മ​രം ചെ​യ്താ​ൽ സ​ർ​ക്കാ​ർ ജോ​ലി ത​രാ​നാ​കി​ല്ല എ​ന്നു മ​ന്ത്രി പ​റ​ഞ്ഞ​താ​യി വി​ജി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ത​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നാ​ണു മ​ന്ത്രി അ​റി​യി​ച്ച​ത്.