Don't Miss
Home / COVER STORY / പതിനെട്ടു വയസില്‍ താഴെയുള്ളവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി

പതിനെട്ടു വയസില്‍ താഴെയുള്ളവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകര്‍ക്കൊപ്പം കുട്ടികളെയും കൂട്ടാന്‍ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടി പറയവേയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് വനിതാ മതില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. വിവിധ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.