Don't Miss
Home / COVER STORY / ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൊ​ടു​പു​ഴ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ യാ​ത്ര​യ്ക്കി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ആ​ശു​പ​ത്രി​യി​ലാണ് അദ്ദേഹത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലേ​ക്കു പോ​കു​ന്ന​വ​ഴിയാണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ക​ട്ട​പ്പ​ന​യി​ൽ വൈ​കു​ന്നേ​രം ഉ​മ്മ​ൻ ചാ​ണ്ടി​ക്കു സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​ക്കാ​ണ് സം​ഭ​വം. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​ നെ​ടു​ന്പാ​ശേ​രി വ​ഴിയാണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. തു​ട​ർ​ന്നു കൊ​ച്ചി​യി​ൽ പാ​ർ​ട്ടി​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ക​ട്ട​പ്പ​ന​യി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​റ​ങ്ങാ​ൻ നേ​ര​മാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​റി​ൽ​നി​ന്നു ഇ​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​രെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധി​പ്പി​ച്ചു. അ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു