Don't Miss
Home / COVER STORY / ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി; ഉ​പേ​ന്ദ്ര കു​ശ്വ മ​ഹാ​സ​ഖ്യ​ത്തി​ൽ

ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി; ഉ​പേ​ന്ദ്ര കു​ശ്വ മ​ഹാ​സ​ഖ്യ​ത്തി​ൽ

ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ ലോ​ക്സ​മ​താ പാ​ർ​ട്ടി (ആ​ർ​എ​ൽ​എ​സ്പി) നേ​താ​വും അ​ടു​ത്തി​ടെ രാ​ജി​വ​ച്ച കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഉ​പേ​ന്ദ്ര കു​ശ്വ​ എ​ൻ​ഡി​എ വി​ട്ട് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നു. ഉ​പേ​ന്ദ്ര കു​ശ്വ​ ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നി​രി​ക്കു​ന്നു. സ​ഖ്യ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യ​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വീ​തം വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​സ​ഖ്യ​ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വി​ളി​ച്ച​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ദാ​ന​ന്ദ സിം​ഗ് അ​റി​യി​ച്ചു.

അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മോ​ദി​ക്ക് പ​ക​രം പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ത്തു​മെ​ന്നു കു​ശ്വ​ പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ലെ നേ​താ​ക്ക​ള്‍​ക്ക് ധാ​ര്‍​ഷ്ട്യ​മാ​ണ്. ബി​ഹാ​റി​ലാ​ണെ​ങ്കി​ല്‍ പ്ര​ത്യേ​കി​ച്ച് നി​തീ​ഷ് കു​മാ​റി​ന്. അ​വ​രു​ടെ​യെ​ല്ലാം നി​ല​പാ​ട് കാ​ര​ണ​മാ​ണ് ആ​ർ​എ​ൽ​എ​സ്പി എ​ൻ​ഡി​എ വി​ട്ടു​പോ​രാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും കു​ശ്വ​ കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കൗ​ണ്ട് ഡൗ​ണ്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മു​ഴു​വ​ന്‍ നി​രാ​ശ​യി​ലാ​ക്കി​യാ​ണ് ഭ​ര​ണം അ​വ​സാ​നി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. യു​വാ​ക്ക​ൾ തൊ​ഴി​ലി​ല്ലാ​യ്മ കാ​ര​ണം ക​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ രാ​ജ്യ​ത്ത് മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും കു​ശ്വ​ പ​റ​ഞ്ഞു.

ചെ​റി​യ പാ​ര്‍​ട്ടി​ക​ളെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് എ​ൻ​ഡി​എ ന​യം. ബി​ജെ​പി​യു​ടെ ല​ക്ഷ്യം എ​ല്‍​ജെ​പി​ക്കും ബോ​ധ്യ​പ്പെ​ട്ടു. ബി​ജെ​പി​യു​മാ​യു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ച്ച് എ​ല്‍​ജെ​പി പു​റ​ത്തു​വ​ര​ണ​മെ​ന്നും കു​ശ്വ​ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ്, ആ​ർ​എ​ൽ​എ​സ്പി എ​ന്നീ ക​ക്ഷി​ക​ള്‍​ക്ക് പു​റ​മെ ആർജെഡി, ജി​ത​ന്‍ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​ന്‍ അ​വാം മോ​ര്‍​ച്ച, ശ​ര​ത് യാ​ദ​വി​ന്‍റെ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന​താ​ണ് മ​ഹാ​സ​ഖ്യം.