Don't Miss
Home / ENTERTAINMENT (page 2)

ENTERTAINMENT

ആദ്യ ആഴ്ചയില്‍ 43 കോടി കളക്ഷനുമായി ‘വട ചെന്നൈ’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ധനുഷ് നായകനായെത്തുന്ന ‘വട ചെന്നൈ’. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല. മികച്ച പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ഇന്ത്യയ്ക്കു പുറമെ വിദേശത്തുനിന്നും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒരാഴ്ചത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രദര്‍ശനം തുടങ്ങി ആദ്യ ആഴ്ചയില്‍ 43 കോടിയാണ് ചിത്രം നേടിയത്. വെട്രിമാരനാണ് ചിത്രത്തിന്റെ ...

Read More »

ഗണപതി നായകനായ “വള്ളികുടിലിലെ വെള്ളക്കാരൻ” ഉടൻ തിയേറ്ററുകളിൽ എത്തും

ഗണപതി നായകനായി എത്തുന്ന വള്ളികുടിലിലെ വെള്ളക്കാരൻ എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ഈ മാസം 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിനോദയാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗണപതി നായകനായി എത്തുന്ന ആദ്യ ചിത്രമാണ് വള്ളികുടിലിലെ വെള്ളക്കാരൻ. ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ദീപക് ദേവ് ഈണമിട്ട ഗാനം ...

Read More »

മഞ്ജിമ നായികയാകുന്ന സംസം; ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് വമ്പന്‍ പ്രതികരണങ്ങള്‍

ഏറെ കൈയടി നേടിയ ചിത്രമായിരുന്നു ബോളിവുഡ് താരം കങ്കണ റണാവത്ത് അഭിനയിച്ച ‘ക്വീന്‍’. ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലേക്ക് ചിത്രം റീമേയ്ക്ക് ചെയ്യുമെന്ന പ്രഖ്യാപനവും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക. മലയാളം പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മഞ്ജിമയാണ് മലയാള പതിപ്പിലെ നായിക. ...

Read More »

ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിക്കുന്നു; കാത്തിരിപ്പോടെ ആരാധകര്‍

ഒരിക്കൽ കൂടി ഗായകനായി എത്തുകയാണു ലാൽ. തന്റെ പുതിയ ചിത്രം ഡ്രാമയുടെ പ്രോമോ സോങ് ആലപിച്ചാണ് ആ തിരിച്ചു വരവ്. ഹരിനാരായണൻ രചിച്ച വരികൾക്കു ഈണമിട്ടിരിക്കുന്നത് വിനു തോമസാണ്. റൺ ബേബി റണ്ണിലെ  ആറ്റുമണല്‍  എന്ന്  തുടങ്ങുന്ന  ഗാനം ഹിറ്റായിരുന്നു. മോഹന്‍ലാല്‍ ഇതിനുമുമ്പും  തന്റെ ചിത്രങ്ങളിൽ ആലപിച്ചിട്ടുണ്ട്. ഏയ് ഓട്ടോ, കണ്ണെഴുതി പൊട്ടും തൊട്ടു, സ്ഫടികം, ഉസ്താദ് ...

Read More »

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്

ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 4.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തില്‍ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യം വെളിപ്പെടുത്തി ദിലീപ് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. Share

Read More »

പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായി പൂജ കുമാര്‍

കമലഹാസന്‍റെ വിശ്വരൂപം പരമ്പരാചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂജാകുമാര്‍ പ്രിയദര്‍ശന്‍റെ നായികയാകുന്നു. നാല് വ്യത്യസ്ത കഥകള്‍ കോര്‍ത്തിണക്കുന്ന ചിത്രമായ ‘ദ ഇന്‍വിസിബിള്‍ മാസ്ക്കി’ലൂടെയാണ് പൂജ പ്രിയന്‍റെ നായികയാകുന്നത്. ഇതില്‍ ഒരു കഥയെ അവലംബിച്ചുള്ള ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ മറ്റ് മൂന്ന് കഥകള്‍ യഥാക്രമം സംവിധാനം ചെയ്യുന്നത് അനിരുദ്ധ്, പ്രദീപ് സര്‍ക്കാര്‍, മഹേഷ് മഞ്ജ്രേക്കര്‍ എന്നിവരാണ്. ...

Read More »

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്; യൂണിറ്റ് അംഗമായ കറുത്തവര്‍ഗ്ഗക്കാരിയെ അപമാനിച്ചു; അലന്‍സിയറിനെതിരെ വീണ്ടും ലൈംഗികാരോപണം; ഫേസ്ബുക്കില്‍ അമേരിക്കന്‍ മലയാളിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

നടന്‍ അലന്‍സിയറിനെതിരെ യുവനടി ലൈംഗിക ആരോപണവുമായി രംഗത്തുവന്നതിന് പിന്നാലെ കൂടുതല്‍പേര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. സിനിമാസെറ്റിലെ അലന്‍സിയറിന്റെ മോശം പെരുമാറ്റവും സ്ത്രീകളോടുള്ള മനോഭാവവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച മണ്‍സൂണ്‍ മാംഗോസുമായി സഹകരിച്ച അമേരിക്കന്‍ മലയാളിയാണ് ഇപ്പോള്‍ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ആരോപണം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്. വെറും പന്ന ...

Read More »

#metoo : ആരോപണങ്ങള്‍ തള്ളി വൈരമുത്തു; ആരോപണം ഉന്നയിച്ചവര്‍ നിയമത്തിന്റെ വഴി സ്വീകരിക്കൂ

ചെന്നൈ: ടൂ വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു വീണ്ടും രംഗത്ത്. പൊലീസില്‍ പരാതി നല്‍കിയാല്‍ ആരോപണം അസത്യമെന്നു കോടതിയില്‍ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും വൈരമുത്തു വ്യക്തമാക്കി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാം കാലം തെളിയിക്കുമെന്നും അദ്ദേഹം നേരത്തേ ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. നിഷ്‌കളങ്കരെ ...

Read More »

പോപ്പ് താരം സെലീന ഗോമസ് മാനസികാരോഗ്യ കേന്ദ്രത്തില്‍: അസ്വസ്ഥനായി ബീബര്‍

പോപ്പ് താരം സെലീന ഗോമസ് മാനസികാഘാതത്തെ തുടര്‍ന്ന് ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലോസ് ആഞ്ജലസിലെ ആശുപത്രിയിലാണ് സെലീനയിപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.  സെലീനയുടെ അവസ്ഥയറിഞ്ഞ് മുന്‍ കാമുകന്‍ ജസ്റ്റിന്‍ ബീബര്‍ പൊട്ടി കരഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീബര്‍ കരയുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഏറെ നാളുകളായി പൊതുവേദികളില്‍ നിന്ന് മാറി നില്‍ക്കുകയാണഅ സെലീന. ...

Read More »

നാന പടേക്കറെയും മറ്റ് മൂന്നുപേരെയും നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് തനുശ്രീ ദത്ത

മുംബൈ: ലൈംഗിക ആരോപണവിധേയനായ നാന പടേക്കറെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് നടി തനുശ്രീദത്ത ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്ന ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടി അപേക്ഷ സമര്‍പ്പിച്ചത്. നാന പടേക്കര്‍ക്കു പുറമേ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നാര്‍കോ, ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധനകള്‍ക്കു ...

Read More »