Don't Miss
Home / ENTERTAINMENT (page 5)

ENTERTAINMENT

മഴ ചതിച്ചു: കൊച്ചിയിലെ എ.ആര്‍. റഹ്മാന്‍ ഷോ മാറ്റിവെച്ചു

ആയിരക്കണക്കിന് ആരാധാകരെയും സംഘാടകരെയും നിരാശയിലാഴ്ത്തി മഴ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം പെയ്‌തൊഴിഞ്ഞു. എ.ആര്‍. റഹ്മാന്‍ ഷോ മാറ്റിവെച്ചു. 12 ന് നടത്താനിരുന്ന പ്രോഗ്രാം ഞായറാഴ്ച്ചത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.  ശനിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെ സംഗീത പരിപാടി നടത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയില്‍ റഹ്മാന്‍ പ്രോഗ്രാം നടത്താനാകാതെ വരികയായിയിരുന്നു. ആയിരങ്ങളാണ് പരിപാടിക്കായി പണംമുടക്കി ടിക്കറ്റ് എടുത്തിരുന്നത്. ...

Read More »

ഭൂതക്കണ്ണാടിയില്‍ കാലംകുറിച്ചിട്ട ഓര്‍മ്മകളുമായി ലോഹിതാസിന് ഇന്ന് 63ാം പിറന്നാള്‍; ഗോപാല്‍കൃഷ്ണന്റെ ഓര്‍മ്മക്കുറിപ്പ് വായിക്കാം

ജീവിത യാഥാര്‍ത്ഥ്യങ്ങളെ വെള്ളിത്തിരയില്‍ കൊണ്ടുവന്ന ലോഹിതദാസിന്റെ 63ാം ജന്‍മദിനമാണ് ഇന്ന് (12 മെയ്). ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു ലോഹിതദാസിന് ഏറെ പ്രിയം. ലോഹിയുടെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്കും ഹാസ്യങ്ങള്‍ക്കും എന്നും പ്രാധാന്യം കുറവായിരുന്നുവെങ്കിലും ചിത്രങ്ങള്‍ വാണിജ്യവിജയം നേടുന്നവയായിരുന്നു. 1997 ലെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. നമ്മളറിയാതെ നമുക്ക് ചുറ്റും സംഭവിക്കുന്ന ...

Read More »

പൂമരത്തിന് ശേഷം കാളിദാസിന്റെ അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പം; അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ അടുത്ത റിലീസ്

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് ജയറാം നായകനായ ‘പൂമരം’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്പസ് കലോത്സവ കഥയായിരുന്നു. തന്റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. ജീത്തു ജോസഫിനോടൊപ്പമായിരിക്കും കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമയെ കുറിച്ചുള്ള മറ്റു ...

Read More »

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയ രണ്ടാമതും വിവാഹിതനായി; ടെലിവിഷന്‍ താരം സോണിയ കപൂറാണ് വധു

മുംബൈ: ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷന്‍ താരം സോണിയ കപൂറിനെയാണ് അദ്ദേഹം താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ ചടങ്ങ്. ആദ്യ ഭാര്യയില്‍ നിന്നും 2017ല്‍ വിവാഹമോചിതനായാണ് അദ്ദേഹം രണ്ടാമത് വിവാഹിതനായത്. 22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഹിമേഷും ഭാര്യ കോമളും വിരാമമിട്ടത്. ബോംബെ ...

Read More »

വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഭാസ്‌കര്‍ ഒരു റാസ്‌കല്‍ തമിഴ് പതിപ്പ് റിലീസിന് മിനിറ്റുകള്‍ക്ക് മുമ്പ് നീട്ടിവച്ചു; അപ്രതീക്ഷിത മാറ്റിവെക്കലില്‍ നിരാശ പ്രകടിപ്പിച്ച് അമല പോളും അരവിന്ദ് സാമിയും രംഗത്ത്

ചെന്നൈ: അമല പോളും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ഭാസ്‌കാര്‍ ഒരു റാസ്‌കലിന്റെ റിലീസ് നീട്ടിവച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ചിത്രം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. കാരണം എന്താണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. റിലീസ് മാറ്റിവച്ചതിലെ നിരാശ പ്രകടിപ്പിച്ച് അമല പോളും അരവിന്ദ് സാമിയും രംഗത്തെത്തി. റിലീസ് മാറ്റിവച്ചിരിക്കുന്നു. കാരണം എന്താണെന്ന് വ്യക്തമല്ല. റിലീസിന് ഏതാനും ...

Read More »

ദിലീപിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ലിബര്‍ട്ടി ബഷീര്‍; തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം

കൊച്ചി: ദിലീപിനെതിരെ മാനനഷ്ടക്കേസുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ...

Read More »

ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേക്ക്; ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പരിപാടിയില്‍ ബിഗ് ബോസാകുന്നത് മോഹന്‍ലാല്‍

കൊച്ചി: മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ വീണ്ടും അവതാരകനായി എത്തുന്നു. ഏറെ ഹിറ്റായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലാണ് മോഹന്‍ലാല്‍ അവതാരകന്‍ ആയി എത്തുന്നത്. നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹന്‍ലാലിനെ തന്നെ നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. ജൂണ്‍ മാസത്തോടെ പരിപാടി ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നിലവില്‍ ഹിന്ദി, ...

Read More »

'ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകൂ; അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി; യേശുദാസിനെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണി മേനോന്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഗായകന്‍ യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണിമേനോന്‍. 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഉണ്ണിമേനോന്റെ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉണ്ടാകുന്ന ഈ വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ഉണ്ണിമോനോന്‍ പറയുന്നത്. ഇതിഹാസതുല്യനായ ...

Read More »

എനിക്കൊരു ഇടവേള വേണം വിഷാദത്തെ ജയിക്കാന്‍, ഞാന്‍ മാറിനില്‍ക്കുന്നു – ഡംഗല്‍ താരം സൈറ വാസിം

വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ദംഗല്‍ താരം സൈറ വസീം. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സൈറ തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ കുറിച്ചു. സൈറ വസീമിന്റെ കുറിപ്പ് വായിക്കാം ഒരുപാട് കാലങ്ങളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ...

Read More »

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു; ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കെവച്ച് സംവിധായകന്‍ കെ.വി ആനന്ദ്

കൊച്ചി: മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സൂര്യയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നത് ആനന്ദ് തന്നെയാണ് സ്ഥിരീകരിച്ചത്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. ചിത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വി.എ ശ്രീകുമാര്‍ മേനോന്‍ ...

Read More »